മെലിഞ്ഞുണങ്ങി മീൻമുട്ടി വെള്ളച്ചാട്ടം
text_fieldsകേളകം: കുടക് മലനിരകളിൽ നിന്നുത്ഭവിക്കുന്ന, ആറളം വനാന്തരത്തിലെ മീൻമുട്ടി പുഴയും ചൂട് കനത്തതോടെ വരണ്ടു തുടങ്ങി.പരിസ്ഥിതി വിനോദ സഞ്ചാര കേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തിലെ ആകർഷക ബിന്ദുവായ മീൻമുട്ടി വെള്ളച്ചാട്ടം ഇപ്പോൾ മെലിഞ്ഞ് ശുഷ്കമായി. വനമേഖലയിലും ചൂട് കനത്ത് വരൾച്ച രൂക്ഷമായതോടെയാണ് ജലസ്രോതസ്സുകളും വരണ്ടത്.
വനത്തിലെ രൂക്ഷമായ വരൾച്ചമൂലം, നീരൊഴുക്കുള്ള ചീങ്കണ്ണിപ്പുഴയോരമാണ് വന്യജീവികളുടെ ഇപ്പോഴത്തെ ആശ്രയം. ആറളം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്നവരുടെ പ്രധാന സന്ദർശക ലക്ഷ്യം മീൻമുട്ടി വെള്ളച്ചാട്ടത്തിെൻറ ദൃശ്യവിസ്മയ ആസ്വാദനമാണ്. വന്യജീവി സങ്കേതത്തിെൻറ പ്രവേശന കവാടമായ വളയഞ്ചാലിൽനിന്ന് 15 കിലോമീറ്റർ ഉൾവനത്തിലാണീ നീർച്ചാട്ടം. മെലിഞ്ഞുണങ്ങിയ ഈ പുഴയിൽ ഇനി നീർച്ചാട്ടം ദൃശ്യമാവാൻ മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരുമെന്നതാണ് സഞ്ചാരികളുടെ ദുഃഖം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.