Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightവിനോദ സഞ്ചാരികളെ...

വിനോദ സഞ്ചാരികളെ മാടിവിളിച്ച് മദീനയിലെ അൽ ഫിക്ക്റ പർവത ഗ്രാമം

text_fields
bookmark_border
Mountain village
cancel

മ​ദീ​ന: മ​ദീ​ന മേ​ഖ​ല​യി​ലെ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന ഒ​രി​ട​മാ​ണ് അ​ൽ ഫി​ക്ക്റ പ​ർ​വ​ത ഗ്രാ​മം. ക​ടു​ത്ത വേ​ന​ലി​ലും മി​ത​മാ​യ കാ​ലാ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ടു​ന്ന ഒ​രു പ്ര​ദേ​ശ​മാ​ണി​ത്. അ​വ​ധി ദി​ന​ങ്ങ​ളി​ലും വ​രാ​ന്ത്യ​ങ്ങ​ളി​ലും ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ന​ല്ല ഒ​ഴു​ക്കാ​ണ്. മ​ദീ​ന ന​ഗ​രി​യി​ൽ​നി​ന്ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യി 80 കി.​മീ അ​ക​ലെ​യാ​ണ് ഈ ​പ്ര​ദേ​ശം സ്ഥി​തി ചെ​യ്യു​ന്ന​ത്.

മ​ദീ​ന - യാം​ബു ഹൈ​വേ​യി​ലൂ​ടെ 35 കി.​മീ സ​ഞ്ച​രി​ച്ചാ​ൽ വ​ല​തു​ഭാ​ഗ​ത്താ​യി അ​ൽ ഫി​ക്ക്റ​യി​ലേ​ക്കു​ള്ള ഉ​പ റോ​ഡി​​ന്റെ ബോ​ർ​ഡ് കാ​ണാം. വ​ള​വും തി​രി​വു​മു​ള്ള റോ​ഡി​ലൂ​ടെ ഏ​ക​ദേ​ശം 42 കി.​മീ സ​ഞ്ച​രി​ച്ചാ​ൽ പ്ര​ദേ​ശ​ത്തെ​ത്താം. വീ​തി കു​റ​ഞ്ഞ​തും ക​യ​റ്റ​വും വ​ള​വു​ക​ളു​മു​ള്ള റോ​ഡാ​യ​തി​നാ​ൽ ത​ന്നെ വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ ന​ല്ല സൂ​ക്ഷ്മ​ത വേ​ണം. അ​ങ്ങോ​ട്ടു​ള്ള യാ​ത്ര​യി​ൽ അം​ബ​ര ചും​ബി​ക​ളാ​യ പ​ർ​വ​ത​നി​ര​ക​ളു​ടെ വ​ർ​ണാ​ഭ​മാ​യ ദൃ​ശ്യ​ങ്ങ​ൾ കാ​ണാം.

ഒ​ട്ട​ക​ങ്ങ​ളു​ടെ​യും ക​ഴു​ത​ക​ളു​ടെ​യും സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്. മൃ​ഗ​ങ്ങ​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന മേ​ഖ​ല​യാ​ണ് എ​ന്ന ബോ​ർ​ഡും ചി​ല​യി​ട​ങ്ങ​ളി​ലു​ണ്ട്. തെ​രു​വു​വി​ള​ക്കു​ക​ൾ ഇ​വി​ട​ത്തേ​ക്കു​ള്ള റോ​ഡ​രി​കി​ൽ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് രാ​ത്രി​യാ​ത്ര​ക്ക് കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണം. രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കേ​ന്ദ്ര​മാ​യി പ്ര​ദേ​ശം ഇ​പ്പോ​ൾ മാ​റു​ക​യാ​ണ്.

സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 1800 മീ​റ്റ​റി​ല​ധി​കം ഉ​യ​ര​മു​ള്ള അ​ൽ ഫി​ക്ക്റ കു​ന്നി​ൻ ച​രി​വു​ക​ളു​ടെ വ​ശ്യ​മ​നോ​ഹ​ര കാ​ഴ്ച​ക​ൾ അ​വാ​ച്യ​മാ​യ അ​നു​ഭൂ​തി​യാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ന്ന​ത്. ചാ​രു​ത​യേ​റി​യ കു​ന്നി​ൻ മു​ക​ളി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ചി​ല റി​സോ​ർ​ട്ടു​ക​ളു​ണ്ട്. മ​ല​ഞ്ചെ​രു​വു​ക​ളി​ൽ ധാ​ന്യ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, ഈ​ന്ത​പ്പ​ന എ​ന്നി​വ​യു​ടെ കൃ​ഷി​ത്തോ​ട്ട​ങ്ങ​ളും തേ​ൻ കൃ​ഷി​യു​മെ​ല്ലാം ഈ ​പ്ര​ദേ​ശ​ത്തെ വേ​റി​ട്ട​താ​ക്കു​ന്നു.

അ​പൂ​ർ​വ സ​സ്യ​ങ്ങ​ളും പൂ​ക്ക​ളു​മു​ള്ള ഈ​പ്ര​ദേ​ശ​ത്തു​നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന തേ​നി​ന് സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ ന​ല്ല ഡി​മാ​ൻ​റാ​ണ​േ​ത്ര. കു​ന്നി​ൻ മു​ക​ളി​ലെ കാ​ഴ്ച​യും സാ​യ​ന്ത​ന​ക്കാ​ഴ്ച​യും ആ​സ്വ​ദി​ക്കാ​നാ​ണ് രാ​ജ്യ​ത്തി​​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ധാ​രാ​ളം സ്വ​ദേ​ശി കു​ടും​ബ​ങ്ങ​ളും വി​ദേ​ശി​ക​ളും ഇ​വി​ടെ എ​ത്തു​ന്ന​ത്. ഭ​ക്ഷ​ണ​മ​ട​ക്കം എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളു​മാ​യാ​ണ്​ ഇ​വ​ർ ഈ ​ഗി​രി​നി​ര​ക​ളി​ലെ മ​നം​മ​യ​ക്കു​ന്ന പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ൾ ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​ത്.

മ​ദീ​ന ന​ഗ​രി​യി​ലെ താ​പ​നി​ല​യേ​ക്കാ​ൾ ഇ​വി​ട​ത്തെ താ​പ​നി​ല 15 ഡി​ഗ്രി സെ​ൽ​ഷ്യ​സ് എ​പ്പോ​ഴും കു​റ​വാ​ണ്. മ​ഴ കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് ശൈ​ത്യ​കാ​ല​ത്ത് ത​ണു​പ്പ് വ​ള​രെ കൂ​ടു​ത​ലാ​ണ്. എ​ല്ലാ​വ​ർ​ക്കും ഏ​റെ ഇ​ഷ്​​ട​പ്പെ​ടു​ന്ന വേ​റി​ട്ട കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ൽ മ​ദീ​ന​യി​ൽ​നി​ന്നു​ള്ള സ്വ​ദേ​ശി​ക​ൾ അ​വ​ധി​ദി​ന​ങ്ങ​ൾ ചെ​ല​വ​ഴി​ക്കാ​ൻ സാ​ധാ​ര​ണ എ​ത്തു​ന്ന സ്ഥ​ല​മാ​ണി​ത്. ക​ൺ​കു​ളി​ർ​മ​യു​ണ്ടാ​ക്കു​ന്ന പ്ര​കൃ​തി​ര​മ​ണീ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യും അ​ത് ആ​വോ​ളം ആ​സ്വ​ദി​ച്ചു​മാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ അ​ൽ ഫി​ക്ക്റ സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadinahSaudi Arabia NewsMountain villageAl Fiqra
News Summary - mountain village of Al Fiqra in Madinah
Next Story