Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightന​യാ​ഗ്ര​യി​ലെ ...

ന​യാ​ഗ്ര​യി​ലെ ജ​ല​വി​സ്​​മ​യം

text_fields
bookmark_border
ന​യാ​ഗ്ര​യി​ലെ   ജ​ല​വി​സ്​​മ​യം
cancel
ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്തേ​ക്ക് എ​ത്തും​മു​മ്പേ, ന​യാ​ഗ്ര ന​ദി കാ​ണാം. ന​ദി​ക്കു കു​റു​കെ​യു​ള്ള പാ​ലം ക​ട​ക്കു​മ്പോ​ൾ, അ​ക​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ചി​ന്നി​ച്ചി​ത​റു​ന്ന ജ​ല​കി​ര​ണ​ങ്ങ​ൾ പു​ക​പോ​ലെ ആ​കാ​ശ​ത്തോ​ളം ഉ​യ​ർ​ന്നുനി​ൽ​ക്കു​ന്നു​ണ്ടാ​കും

റോ​ച​സ്​​റ്റ​ർ സി​റ്റി​യി​ലെ ന​സ്ര​ത്ത് കോ​ള​ജ് മേ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഒ​രു അ​ക്കാ​ദ​മി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കാ​ൻ ല​ഭി​ച്ച അ​വ​സ​ര​മാ​ണ് അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. അ​മേ​രി​ക്ക​ൻ യാ​ത്ര ഉ​റ​പ്പാ​യ​തു​മു​ത​ൽ അ​വി​ടെ തീ​ർ​ച്ച​യാ​യും സ​ന്ദ​ർ​ശി​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​രേ​ക​ദേ​ശ ധാ​ര​ണ​യി​ൽ എ​ത്തി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ ടൂ​റി​സ്​​റ്റ് അ​ട്രാ​ക്ഷ​നു​ക​ളി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ് ന​യാ​ഗ്ര​യു​ടെ സ്ഥാ​നം. ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും വി​ഡി​യോ​ക​ളി​ലൂ​ടെ​യും മ​ന​സ്സി​ൽ ക​യ​റി​ക്കൂ​ടി​യ ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ടം നേ​രി​ൽ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​ർ വി​ര​ള​മാ​യി​രി​ക്കും. അ​ങ്ങ​നെ​യൊ​രു ആ​ഗ്ര​ഹ​ത്തി​ന്റെ സാ​ക്ഷാ​ത്കാ​ര​മാ​യി​രു​ന്നു ന​യാ​ഗ്ര സ​ന്ദ​ർ​ശ​നം.

മേ​യ് 24ന്, ​സ​മ്മേ​ള​നം ക​ഴി​ഞ്ഞ് മൂ​ന്നു​മ​ണി​യോ​ടെ ന​സ്​​റ​ത്ത് കോ​ള​ജി​ൽ​നി​ന്ന് യാ​ത്ര തി​രി​ച്ചു. റോ​ച​സ്​​റ്റ​ർ സി​റ്റി​യി​ൽ​നി​ന്ന് 140 കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ണ്ട് ന​യാ​ഗ്ര​യി​ലേ​ക്ക്. ഏ​ഴു​പേ​ർ​ക്ക് സു​ഖ​മാ​യി സ​ഞ്ച​രി​ക്കാ​വു​ന്ന വി​ശാ​ല​മാ​യ എം.​പി.​വി കാ​റി​ലാ​ണ് യാ​ത്ര. ന​സ്ര​ത്ത് കോ​ള​ജി​ലെ​ത​ന്നെ ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ളും സ​മ്മേ​ള​ന വ​ള​ന്റി​യ​ർ​മാ​രു​മാ​യ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളും മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളും ഞാ​നു​മ​ട​ങ്ങു​ന്ന​താ​ണ് യാ​ത്രാ​സം​ഘം. ഇ​ത്യേപ്യ​ൻ വം​ശ​ജ​യാ​യ ബി​രു​ദ വി​ദ്യാ​ർ​ഥി​നി സ​ബൂ​റ​യാ​ണ് ൈഡ്ര​വ​ർ.

ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്തേ​ക്ക് എ​ത്തും​മു​മ്പേ, ന​യാ​ഗ്ര ന​ദി കാ​ണാം. ന​ദി​ക്കു കു​റു​കെ​യു​ള്ള പാ​ലം ക​ട​ക്കു​മ്പോ​ൾ, അ​ക​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ചി​ന്നി​ച്ചി​ത​റു​ന്ന ജ​ല​കി​ര​ണ​ങ്ങ​ൾ പു​ക​പോ​ലെ ആ​കാ​ശ​ത്തോ​ളം ഉ​യ​ർ​ന്നുനി​ൽ​ക്കു​ന്നു​ണ്ടാ​കും. താ​ര​ത​മ്യേ​നെ കു​റ​ഞ്ഞ ദൂ​ര​മു​ള്ള ഈ ​യാ​ത്ര​യി​ൽ​ത​ന്നെ മ​ഴ​യും വെ​യി​ലും മ​ഞ്ഞു​മൊ​ക്കെ മാ​റി​മ​റി​യു​ന്ന പ​ല കാ​ലാ​വ​സ്ഥ​ക​ളും ആ​സ്വ​ദി​ക്കാം.

ന​യാ​ഗ്ര​യി​ൽ

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ വെ​ള്ള​ച്ചാ​ട്ട​മാ​ണ് ന​യാ​ഗ്ര. ഹോ​ഴ്സ്​​ഷൂ, ൈബ്ര​ഡ​ൽ വീ​ൽ ഫാ​ൾ​സ്, അ​മേ​രി​ക്ക​ൻ ഫാ​ൾ​സ്​ ഈ ​മൂ​ന്ന് വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ ചേ​ർ​ന്ന​താ​ണ് ന​യാ​ഗ്ര. 57 മീ. ​ഉ​യ​ര​വും 790 മീ. ​നീ​ള​വു​മു​ള്ള ഹോ​ഴ്സ്​ ഷൂ ​വെ​ള്ള​ച്ചാ​ട്ട​മാ​ണ് ഏ​റ്റ​വും വ​ലു​തും മ​നോ​ഹ​ര​വും. ഇ​ത് കാ​ന​ഡ​യു​ടെ ഭാ​ഗ​വും മ​റ്റു ര​ണ്ട് വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ യു.​എ​സി​ന്റെ ഭാ​ഗ​വു​മാ​ണ്.

ന്യൂ​യോ​ർ​ക് സ്​​റ്റേ​റ്റി​ന്റെ​യും കാ​ന​ഡ​യു​ടെ ഓ​ന്റാ​റി​യോ ​പ്രോ​വി​ൻ​സി​ന്റെ​യും ഇ​ട​യി​ലാ​യാ​ണ് പ്ര​കൃ​തി ഒ​രു​ക്കി​യ ഈ ​വി​സ്​​മ​യം. അ​മേ​രി​ക്ക​ൻ സൈ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ​ക്ക് 30 മീ​റ്റ​റാ​ണ് ഉ​യ​രം. ഹു​റോ​ൻ, സെ​ന്റ് ക്ല​യ​ർ, സു​പ്പീ​രി​യ​ർ, മി​ഷി​ഗ​ൺ, എ​റീ എ​ന്നീ ത​ടാ​ക​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​മാ​ണ് ന​യാ​ഗ്ര​യി​ൽ വെ​ള്ള​ച്ചാ​ട്ട​മാ​യി പ​തി​ക്കു​ന്ന​ത്. ആ ​ജ​ലം പി​ന്നെ ഒ​ഴു​കു​ന്ന​ത് ഓ​ന്റാ​റി​യോ ലേ​ക്ക് എ​ന്ന വ​ലി​യ ത​ടാ​ക​ത്തി​ലേ​ക്കാ​ണ്. സെ​ക്ക​ൻ​ഡി​ൽ ശ​രാ​ശ​രി 700000 ഗാ​ല​ൻ വെ​ള്ള​മാ​ണ് ന​യാ​ഗ്ര​യി​ൽ പ​തി​ക്കു​ന്നു​ത്. വെ​ള്ളം പ​തി​ക്കു​ന്ന ഭാ​ഗ​ത്ത് സ്വാ​ഭാ​വി​ക​മാ​യി രൂ​പ​പ്പെ​ടു​ന്ന ചു​ഴി​ക്ക് 39 മീ. ​ആ​ഴ​മു​ണ്ട്.

ന​യാ​ഗ്ര ഒ​രു ചെ​റു​പ​ട്ട​ണ​മാ​ണ്. അ​മേ​രി​ക്ക​യി​ലെ ഒ​രു പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ​തി​നാ​ൽ ഹോ​ട്ട​ലു​ക​ൾ, ലോ​ഡ്ജു​ക​ൾ, മ​റ്റു വി​നോ​ദ വ്യ​വ​സാ​യ​ങ്ങ​ൾ ഒ​ക്കെ​യാ​ണ് ഇ​വി​ടെ കൂ​ടു​ത​ലും. മേ​യ് സീ​സ​ണ​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ തി​ര​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. അ​മേ​രി​ക്ക​ൻ സൈ​ഡി​ലു​ള്ള വെ​ള്ള​ച്ചാ​ട്ട​ത്തി​ന​രി​കി​ലാ​യി മ​നോ​ഹ​ര​മാ​യി സം​വി​ധാ​നി​ച്ചി​ട്ടു​ള്ള പാ​ർ​ക്കി​ലി​രു​ന്നാ​ൽ ന​യാ​ഗ്ര ന​ദി കാ​ണാം. ഈ ​ന​ദി​യി​ലൂ​ടെ അ​തി​വേ​ഗം കു​ത്തി​യൊ​ഴു​കു​ന്ന വെ​ള്ള​ത്തി​ന്റെ കാ​ഴ്ച ആ​ശ്ച​ര്യം നി​റ​ക്കും. ഈ ​പാ​ർ​ക്കി​ന്റെ ഒ​ര​റ്റം അ​വ​സാ​നി​ക്കു​ന്ന​ത് അ​മേ​രി​ക്ക​ൻ ഫാ​ൾ​സി​നു സ​മീ​പ​മാ​ണ്. അ​രി​കി​ൽ​നി​ന്ന് കാ​ണാ​വു​ന്ന​തും ഈ ​വെ​ള്ള​ച്ചാ​ട്ട​മാ​ണ്.

ക​നേ​ഡി​യ​ൻ ഭാ​ഗ​ത്തു​നി​ന്നു​ള്ള ആ​കാ​ശ വീ​ക്ഷ​ണ​മാ​ണ് വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ െഫ്ര​യിം. മ​ണ്ണി​ൽ​നി​ന്നെ​ടു​ക്കു​ന്ന ഒ​രു ചി​ത്ര​ത്തി​നും ന​യാ​ഗ്ര​യെ പൂ​ർ​ണ​മാ​യും പ​ക​ർ​ത്താ​ൻ ക​ഴി​യി​ല്ല. ന​യാ​ഗ്ര​യു​ടെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​ഴ്ച സ​മ്മാ​നി​ക്കു​ന്ന ഉ​യ​രം കൂ​ടി​യ ഹോ​ട്ട​ലു​ക​ളും ഒ​ബ്സ​ർ​വേ​റ്റ​റി ട​വ​റു​മൊ​ക്കെ ഒ​ന്റാ​റി​യോ ന​ഗ​ര​ത്തി​ൽ, ഈ ​വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​മാ​യി കാ​ണാം. യു.​എ​സി​നെ​യും കാ​ന​ഡ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ന​യാ​ഗ്ര ന​ദി​ക്കു കു​റു​കെ​യു​ള്ള പാ​ല​ത്തി​ൽ​നി​ന്നു​ള്ള വീ​ക്ഷ​ണ​വും അ​തി​മ​നോ​ഹ​ര​മാ​ണ്. എ​ന്നാ​ൽ, ക​നേ​ഡി​യ​ൻ വി​സ​യു​ണ്ടെ​ങ്കി​ലേ ആ ​പാ​ല​ത്തി​ലേ​ക്കു​പോ​ലും പ്ര​വേ​ശ​ന​മു​ള്ളൂ.

The Maid of the mist

ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ട​ത്തി​ന​രി​കി​ലൂ​ടെ​യു​ള്ള ബോ​ട്ട് സ​വാ​രി ന​ൽ​കു​ന്ന അ​നു​ഭ​വ​മാ​ണ് ഇ​വി​ട​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം. The Maid of the mist എ​ന്നാ​ണ് ബോ​ട്ട് യാ​ത്ര​യു​ടെ പേ​ര്. പേ​രു സൂ​ചി​പ്പി​ക്കും​പോ​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ ആ​ഘാ​ത​ത്തി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​റ​യു​ന്ന ജ​ല​ക​ണി​ക​ക​ൾ തീ​ർ​ക്കു​ന്ന മൂ​ട​ൽ​മ​ഞ്ഞി​നു​ള്ളി​ലൂ​ടെ​യു​ള്ള ബോ​ട്ട് സ​വാ​രി​യാ​ണി​ത്. ഏ​ക​ദേ​ശം 20 മി​നി​റ്റോ​ളം നീ​ളു​ന്ന ബോ​ട്ട്സ​വാ​രി യു.​എ​സും കാ​ന​ഡ​യും അ​ത​ത് തീ​ര​ങ്ങ​ളി​ൽ​നി​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. 28 ഡോ​ള​റാ​ണ് ടി​ക്ക​റ്റ് ചാ​ർ​ജ്. ടി​ക്ക​റ്റെ​ടു​ത്ത് അ​ക​ത്തു​ക​ട​ന്നാ​ൽ ന​ദി​ക്ക​ര​യി​ലേ​ക്ക് നീ​ളു​ന്ന ഒ​രു അ​ർ​ധ​പാ​ല​മു​ണ്ട്. അ​തി​ന്റെ ഏ​റ്റ​വും ഒ​ടു​വി​ൽ എ​ത്തി​യാ​ൽ ഹോ​ഴ്സ്​​ഷൂ വെ​ള്ള​ച്ചാ​ട്ടം​കൂ​ടി ന​ന്നാ​യി കാ​ണാ​ൻ ക​ഴി​യും​വി​ധം ഒ​രു ഒ​ബ്സ​ർ​വേ​റ്റ​റി​യു​ണ്ട്.

സ​മീ​പ​ത്തു​ള്ള വ​ലി​യ ലി​ഫ്റ്റി​ൽ താ​ഴേ​ക്കി​റ​ങ്ങി ന​ദി​ക്ക​ര​യി​ലെ ബോ​ട്ടുജെ​ട്ടി​യി​ലെ​ത്താം. അ​വി​ടെ നി​ന്ന് ധ​രി​ക്കാ​ൻ നീ​ല​നി​റ​ത്തി​ലു​ള്ള മ​ഴ​ക്കോ​ട്ട് ല​ഭി​ക്കും. ത​ല​യ​ട​ക്കം മൂ​ടു​ന്ന ആ ​മ​ഴ​ക്കോ​ട്ട് കൃ​ത്യ​മാ​യി ധ​രി​ച്ചി​ല്ലെ​ങ്കി​ൽ ന​ന​ഞ്ഞു​കു​ളി​ക്കും. ക​നേ​ഡി​യ​ൻ തീ​ര​ത്തു​നി​ന്ന് ക​യ​റു​ന്ന​വ​ർ​ക്കി​ത് ചു​വ​ന്ന മ​ഴ​ക്കോ​ട്ടാ​ണ്. ഈ ​ബോ​ട്ടു​ക​ളി​ലെ സ​ഞ്ചാ​രി​ക​ളു​ടെ മ​ഴ​ക്കോ​ട്ടി​ന്റെ നി​റം നോ​ക്കി​യാ​ൽ മ​തി, അ​വ​ർ ഏ​തു രാ​ജ്യ​ത്തെ ടൂ​റി​സ്​​റ്റു​ക​ളാ​ണെ​ന്ന​റി​യാം. ബോ​ട്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​മെ​ത്തു​മ്പോ​ൾ ഗാ​ല​ൻ ക​ണ​ക്കി​ന് വെ​ള്ളം മു​ന്നി​ൽ പ​ർ​വ​ത​സ​മാ​നം ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​യി തോ​ന്നും. മൂ​ന്ന് വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ടെ​യും അ​രി​കി​ൽ​നി​ന്നു​ള്ള കാ​ഴ്ച, ഇ​തു​വ​രെ അ​നു​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത വെ​ള്ള​ത്തി​ന്റെ വ​ശ്യ സൗ​ന്ദ​ര്യം ആ​സ്വ​ദി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Niayagra waterfalls
News Summary - Niayagra waterfalls
Next Story