ആ ആഗ്രഹം തൽക്കാലം മനസ്സിൽ വെക്കാം; 'ദൈവത്തിെൻറ ദ്വീപി'ലേക്ക് സഞ്ചാരികൾക്ക് ഉടൻ പറക്കാനാവില്ല
text_fieldsലോകത്തിെൻറ പലഭാഗങ്ങളും സഞ്ചാരികളെ സ്വാഗതം ചെയ്യുേമ്പാൾ ഇവിടെ ഒരുനാട് വിദേശികൾക്ക് മുന്നിൽ വാതിൽ കൊട്ടിയടക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഇന്തോനേഷ്യയിലെ ബാലി ദ്വീപാണ് വിദേശികൾക്ക് തൽക്കാലം പ്രവേശനം വിലക്കിയിരിക്കുന്നത്.
നേരത്തെ ഡിസംബർ ഒന്ന് മുതൽ വിദേശ സഞ്ചാരികൾക്ക് ബാലിയിലേക്ക് പ്രവേശന അനുമതി നൽകുമെന്ന് കിംവദന്തികൾ ഉയർന്നിരുന്നു. എന്നാൽ, അക്കാര്യം തെറ്റാണെന്ന് ബാലി ഡെപ്യൂട്ടി ഗവർണർ അറിയിച്ചു. അതേസമയം, അടുത്തവർഷം ആദ്യത്തോടെ വിദേശ ടൂറിസ്റ്റുകൾക്ക് പ്രവേശന അനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ദൈവത്തിൻ്റെ ദ്വീപെന്ന് വിശേഷിപ്പിക്കുന്ന ബാലിയിൽ നിലവിൽ പ്രാദേശിക സഞ്ചാരികൾ വരുന്നുണ്ട്. ടൂറിസം സീസൺ കൂടിയാണ് ഇപ്പോൾ ഇവിടെ. കോവിഡിനെ തുടർന്ന് നഷ്ടത്തിലായ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാൻ നിരവധി പദ്ധതികൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ഇവിടെ വിമാനമിറങ്ങുന്നവരിൽനിന്ന് എയർപോർട്ട് ടാക്സ് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഹോട്ടലുകളുടെ നിരക്കും കുത്തനെ കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.