ലോക്ഡൗൺ ഇളവ് കാത്ത് ഒറ്റക്കൽ മാൻ പാർക്ക്
text_fieldsപുനലൂർ: ലോക്ഡൗൺ ഇളവ് പ്രതീക്ഷിച്ച് സഞ്ചാരികളെ കാത്ത് ഒറ്റക്കൽ മാൻ പാർക്ക്. തുടർച്ചയായ ലോക്ഡൗണിനെതുടർന്ന് മാസങ്ങളായി ആളും ആരവവുമില്ലാതെ മൂകമാണ് കിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം.
ദിവസവും എത്തിയിരുന്ന നൂറുകണക്കിന് സഞ്ചാരികളിൽനിന്ന് ലഭിക്കുന്ന കടലയും പഴവും പാർക്കിലെ അന്തേവാസികളായ മാനുകൾക്കും മ്ലാവുകൾക്കും ആശ്വാസമായിരുന്നു. ആരും എത്താതായതോടെ അധികൃതർ റേഷനായി നൽകുന്ന പുല്ലും മറ്റും കഴിച്ച് തൃപ്തിപ്പെടേണ്ടിവരുന്നു. കുട്ടികളടക്കം 31 പുള്ളിമാനും 13 മ്ലാവുമുണ്ട്.
അപൂർവ കാട്ടുമരങ്ങളാൽ നിറഞ്ഞ ഇവിടെ ഉല്ലാസത്തിനായി ഉൗഞ്ഞാലടക്കം സൗകര്യങ്ങളുണ്ട്. ഒന്നരവർഷത്തിനിടെ നവംബറിൽ കുറച്ച് ആഴ്ചകൾ പാർക്ക് തുറന്നപ്പോൾ നിരവധിയാളുകൾ സന്ദർശിച്ചിരുന്നു. വിദ്യാർഥികളുടെ വിനോദസഞ്ചാര യാത്ര കഴിഞ്ഞതവണ ഇല്ലാതിരുന്നതിനാൽ പാർക്കിലെ ടിക്കറ്റ് വരുമാനം ഗണ്യമായി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.