കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് റേറ്റിങ്
text_fieldsതിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് റേറ്റിങ് ഏര്‍പ്പെടുത്താന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവർക്ക് ക്യു.ആര്‍ കോഡ് വഴി അഭിപ്രായം രേഖപ്പെടുത്താനും റേറ്റിങ് നല്‍കാനുമുള്ള സംവിധാനമാണ് പരിഗണനയിൽ.
എല്ലാ ജില്ലകളിലേയും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ ടോയ്‌ലറ്റുകളുടെ നിര്‍മാണവും പുനരുദ്ധാരണവും നടപ്പാക്കും. ആലപ്പുഴയില്‍ ഹൗസ് ബോട്ടുകളിലെ മാലിന്യസംസ്കരണത്തിന് ട്രീറ്റ്മെന്റ് പ്ലാന്റ് സജ്ജമാക്കുന്നുണ്ട്.
ജലാശയങ്ങളിലും ബീച്ചുകളിലും എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കും. ഇവര്‍ക്ക് നിലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. ഒപ്പം വിശ്രമിക്കാനുള്ള ടെന്റുകളും കൂടുതല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളും ലഭ്യമാക്കും.
വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് താങ്ങാനാകുന്നതിലധികം ആളുകള്‍ ഇപ്പോള്‍ എത്തുന്നുണ്ട്. കൂടുതല്‍ കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയാണ് ഇതിനുള്ള പരിഹാരം. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ 35 ഇടങ്ങള്‍ വികസിപ്പിക്കാൻ പദ്ധതിയുണ്ട്. നക്ഷത്രങ്ങൾ കണ്ട് ഉറങ്ങാന്‍ താല്‍പര്യപ്പെടുന്നവരെ ലക്ഷ്യമിട്ടുള്ള ‘അസ്ട്രോണമി ടൂറിസം’ പരിഗണനയിലുണ്ടെന്നും അതിനുപറ്റിയതാണ് ഇടുക്കിയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.