അഞ്ച് ഏക്കർ എസ്റ്റേറ്റിൽ അടിച്ചുപൊളിക്കാം; കേരളത്തിലെ ആദ്യ കാരവന്‍ പാര്‍ക്ക് ഒരുങ്ങുന്നത് ഈ ഗ്രാമത്തിൽ
text_fieldsമറയൂര്‍ (ഇടുക്കി): കേരളത്തിെൻറ വിനോദസഞ്ചാര മേഖലക്ക് പുതിയമുഖം നല്‍കാൻ സര്‍ക്കാര്‍ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ കാരവന്‍ ടൂറിസം പദ്ധതിയുടെ ആദ്യ കാരവന്‍ പാര്‍ക്ക് മറയൂരിന് സമീപം വയല്‍ക്കടവില്‍. ആഡംബരവാഹനത്തിനുള്ളില്‍ തന്നെ എല്ലാവിധ സംവിധാനങ്ങളോടെയും താമസിക്കാനുള്ള സംവിധാനമാണ് കാരവന്‍.
പദ്ധതിയിലൂടെ ആസ്വാദ്യകരമായ യാത്രാനുഭവങ്ങള്‍ നൽകാൻ ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പ്, ഹാരിസണ്‍ മലയാളം, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി, സി.ജി.എച്ച് എര്‍ത്ത് എന്നീ സ്ഥാപനങ്ങളാണ് മുന്നോട്ട് വന്നത്.
കേരളത്തില്‍ ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളിലായി അഞ്ച് കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് അനുമതി. മറയൂരിന് സമീപം വയൽക്കടവ് എസ്റ്റേറ്റിലാണ് അഞ്ച് ഏക്കറില്‍ ആദ്യ കാരവന്‍ പാര്‍ക്ക് സജ്ജീകരിക്കുന്നത്.
പദ്ധതി നടപ്പാക്കാൻ മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതികൾ സംബന്ധിച്ചും അനുബന്ധ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും ചര്‍ച്ച പുരോഗമിക്കുകയാണ്. സ്വകാര്യ നിക്ഷേപകരെയും പ്രാദേശിക ടൂര്‍ ഓപറേറ്റര്‍മാരെയും തദ്ദേശീയരെയും ഉള്‍കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ആഡംബര ഹോട്ടല്‍ മാതൃകയിലാകും കാരവൻ സജ്ജീകരിക്കുക. വാഹനത്തിനുള്ളിൽ സോഫാ കം െബഡ്, ഫ്രിഡ്ജ്, മൈക്രോ വേവ് ഓവന്‍, ഇൻറര്‍നെറ്റ് കണക്ടിവിറ്റി, ജി.പി.എസ് ഫോണ്‍ സംവിധാനം, ചാര്‍ജിങ്ങ് സംവിധാനം, ഓഡിയോ വിഡിയോ സംവിധാനങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.