Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightക​ശ്മീ​രി​ൽ...

ക​ശ്മീ​രി​ൽ മ​ഞ്ഞി​ല്ലാ ശൈ​ത്യം

text_fields
bookmark_border
ക​ശ്മീ​രി​ൽ മ​ഞ്ഞി​ല്ലാ ശൈ​ത്യം
cancel
camera_alt

ഗുൽമർഗിലെ രണ്ട് കാലങ്ങൾ  2024 ജനുവരി ഏഴിന് പകർത്തിയതാണ് ആദ്യ ചിത്രം. ​​ രണ്ടാമത്തെ ചിത്രം കഴിഞ്ഞവർഷം ഇതേകാലത്ത് പകർത്തിയതും

ക​ശ്മീ​രി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഗു​ൽ​മ​ർ​ഗ്. ശൈ​ത്യ​കാ​ല​ത്തെ മ​ഞ്ഞു​മ​ഴ​യും മ​റ്റു​മാ​ണ് ഗു​ൽ​മ​ർ​ഗി​ന്റെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം. ഈ ​മ​ഞ്ഞ​നു​ഭ​വ​ങ്ങ​ൾ നു​ക​രാ​നാ​യി എ​ല്ലാ വ​ർ​ഷം ജ​നു​വ​രി മാ​സ​വും ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വി​ടെ​യെ​ത്താ​റു​ള്ള​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ത്രം ല​ക്ഷം​പേ​ർ ഗു​ൽ​മ​ർ​ഗി​ലെ​ത്തി​യെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്. എ​ന്നാ​ൽ, ഇ​ക്കു​റി ആ​കെ വ​ന്ന​ത് നാ​ൽ​പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ ആ​ളു​ക​ൾ മാ​ത്രം. കാ​ര​ണം ഏ​റെ ല​ളി​ത​മാ​ണ്: മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ഇ​ക്കു​റി ഗു​ൽ​മ​ർ​ഗി​ൽ മ​ഞ്ഞു​പെ​യ്യു​ന്നി​ല്ല!

കേ​വ​ലം വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ മാ​ത്ര​മ​ല്ല ഇ​തു​​മൂ​ലം ന​ഷ്ടം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. മൊ​ത്തം ക​ശ്മീ​രി​ന്റെ കാ​ലാ​വ​സ്ഥ​യി​ൽ ഏ​റെ നി​ർ​ണാ​യ​ക​മാ​ണ് ജ​നു​വ​രി​യി​ലെ മ​ഞ്ഞു​മ​ഴ​ക​ൾ.

മേ​ഖ​ല​യി​ലെ കൃ​ഷി​യെ​യും മ​റ്റും കാ​ലാ​വ​സ്ഥാ​മാ​റ്റം നേ​രി​ട്ട് ബാ​ധി​ക്കും; ന​ദി​ക​ളു​ടെ​യും അ​രു​വി​ക​ളു​ടെ​യും ഒ​ഴു​ക്ക് നി​ല​ക്കും. അ​ത് പ​ല​സ്ഥ​ല​ങ്ങ​ളി​ലും വ​ര​ൾ​ച്ച​ക്കും കാ​ര​ണ​മാ​കും. ഗു​ൽ​മ​ർ​ഗി​ൽ മാ​ത്ര​മ​ല്ല, ജ​മ്മു-​ക​ശ്മീ​രി​ലും ല​ഡാ​ക്കി​ലു​മെ​ല്ലാം ഏ​താ​ണ്ട് ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ. സാ​ധാ​ര​ണ ഡി​സം​ബ​ർ ആ​ദ്യ പ​കു​തി​യി​ലും ജ​നു​വ​രി മു​ഴു​വ​നു​മാ​ണ് മ​ഞ്ഞു​മ​ഴ രേ​ഖ​പ്പെ​ടു​ത്തു​ക. ഇ​ക്കു​റി അ​ത് നേ​രെ പ​കു​തി​യാ​യി കു​റ​ഞ്ഞു. ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ലെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മാ​ണ് ഈ ​മാ​റ്റ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SnowKashmirWinterIndia Travel Destination
News Summary - Snowless winter in Kashmir
Next Story