സഞ്ചാരികളെ കാത്ത് ഈ വീഥികൾ...
text_fieldsകണ്ണൂർ: സമ്പൂർണ അടച്ചുപൂട്ടലിൽ തീർത്തും നിശ്ചലമായ മേഖലയാണ് വിനോദ സഞ്ചാര രംഗം. വരുമാനം പൂർണമായി നിലച്ചതോടെ മേഖലയുമായി ബന്ധപ്പെട്ട നിരവധി തൊഴിലാളികളാണ് പട്ടിണിയിലായത്. ജില്ലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലായി കരാർ, ദിവസ വേതനാടിസ്ഥാനത്തിൽ ആയിരത്തിന് മുകളിൽ തൊഴിലാളികളാണുള്ളത്. ഇവർക്കെല്ലാം നിലവിൽ തൊഴിലും വരുമാനവും ഇല്ലാത്ത സ്ഥിതിയാണ്.
കണ്ണൂർ -തലശ്ശേരി കോട്ടകൾ, പയ്യാമ്പലം -മുഴപ്പിലങ്ങാട് ബീച്ചുകൾ, പൈതൽമല, പാലക്കയം തട്ട് എന്നിവയാണ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങൾ. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഇവിടെയെല്ലാം സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
വേനലവധിക്കാലമായ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പാർക്ക്, ബീച്ച് അടക്കമുള്ള കേന്ദ്രങ്ങളിൽ ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് കൂടുന്നത്. കഴിഞ്ഞ വർഷവും സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് ഈ സമയം വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൂട്ടിയിടുകയായിരുന്നു.
കഴിഞ്ഞ വർഷത്തെ ലോക്ഡൗണിന് ശേഷം ഡിസംബർ മുതൽ സഞ്ചാരികൾ കേന്ദ്രങ്ങളിലെത്തി തുടങ്ങിയിരുന്നു. വരുമാന വർധനവും ഉണ്ടായി. സഞ്ചാരികളെ ആകർഷിക്കാൻ ഓൺലൈൻ ബുക്കിങ് അടക്കമുള്ള സൗകര്യങ്ങൾ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ തുടങ്ങുകയും ചെയ്തു.
എന്നാൽ, വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത് മേഖലക്ക് തിരിച്ചടിയാകുകയായിരുന്നു. ലോക്ഡൗണിന് ദിവസങ്ങൾക്ക് മുന്നേ കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ജില്ലയിലെ ചില വിനോദ കേന്ദ്രങ്ങൾ തദ്ദേശ സ്ഥാപന മേധാവികളുടെ ഉത്തരവിനെ തുടർന്ന് പൂട്ടി തുടങ്ങിയിരുന്നു. മാടായി ചൂട്ടാട് ബീച്ച്, വയലപ്രം പാർക്ക്, പാലക്കയം തട്ട്, തലശ്ശേരി സീ വ്യൂ പാർക്ക്, ഓവർബറീസ് ഹോളി എന്നിവ മേയ് ആദ്യ വാരത്തിലേ പൂട്ടിയിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.