Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഗ്രേ​റ്റ്​...

ഗ്രേ​റ്റ്​ ബ്രി​ട്ട​നും ചി​ക്ക​ൻ തി​ക്ക മ​സാ​ല​യും

text_fields
bookmark_border
ഗ്രേ​റ്റ്​ ബ്രി​ട്ട​നും ചി​ക്ക​ൻ തി​ക്ക മ​സാ​ല​യും
cancel

​ത്ര ചെ​യ്യാ​ൻ കി​ട്ടു​ന്ന ഏ​ത​വ​സ​ര​വും പാ​ഴാ​ക്കാ​റി​ല്ല. ഇ​ത്ത​വ​ണ യു.​കെ​യി​ലു​ള്ള അ​നു​ജ​ൻ ഡോ. ​ഷ​ഫീ​ർ ക​ള​ത്തി​ലി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച് ഗ്രേ​റ്റ് ബ്രി​ട്ട​നി​ലെ ന്യൂ ​ക്യാ​സി​ലി​ലേ​ക്കാ​യി​രു​ന്നു യാ​ത്ര. ക​ഴി​ഞ്ഞ ത​വ​ണ യാ​ത്ര​യി​ൽ ല​ണ്ട​നും കേം​ബ്രി​ഡ്ജും പ​രി​സ​ര​ങ്ങ​ളും മാ​ത്ര​മാ​യി​രു​ന്നു കാ​ണാ​ൻ സ​മ​യം കി​ട്ടി​യി​രു​ന്ന​ത്. അ​തു കൊ​ണ്ട് ഇ​ത്ത​വ​ണ യാ​ത്ര തി​രി​ച്ച​പ്പോ​ൾ ത​ന്നെ ഉ​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു ബ്രി​ട്ട​നി​ലെ ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ്വ​യം വാ​ഹ​ന​മോ​ടി​ച്ചു കാ​ഴ്ച​ക​ൾ കാ​ണു​ക​യെ​ന്ന​ത്. അ​ത്​ സാ​ധ്യ​മാ​യെ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ യാ​ത്ര​യു​ടെ ഹൈ​ലൈ​റ്റ്. കു​റ​ഞ്ഞ ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മു​ള്ള യാ​ത്ര​യാ​യ​തി​നാ​ൽ അ​വി​ടെ എ​ത്തി​യ​തി​ന്‍റെ അ​ന്ന് ഉ​ച്ച​യ്ക്കു ത​ന്നെ ഞ​ങ്ങ​ൾ പു​റം കാ​ഴ്ച​ക​ൾ കാ​ണാ​നാ​യി​റ​ങ്ങി. ന്യൂ ​ക്യാ​സി​ലി​ലി​ൽ നി​ന്നും 10 മി​നി​റ്റ് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്ത് ‘ഡ​ർ​ഹം’ ഉ​പ​ദ്വീ​പി​ലെ വെ​യ​ർ ന​ദി​ക്ക് മു​ക​ളി​ലു​ള്ള ഒ​രു കു​ന്നി​ൻ മു​ക​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഡ​ർ​ഹം കാ​സി​ലി​ലെ​ത്തി.

ക​രി​ങ്ക​ൽ കൊ​ത്തു പ​ണി​ക​ളാ​ൽ നി​ർ​മി​ത​മാ​യ ഈ ​കോ​ട്ട 1837 മു​ത​ൽ ഡ​ർ​ഹാ​മി​ലെ ബി​ഷ​പ്പു​മാ​രു​ടെ വ​സ​തി​യാ​യി​രു​ന്ന​ത്രെ. പ​ക്ഷേ, ഇ​ന്ന് ഡ​ർ​ഹാ​മി​ലെ യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ന്‍റെ കൈ​വ​ശ​മാ​ണ് ഇ​ത് ഉ​ള്ള​ത്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഡ​ർ​ഹാം ക​ത്തീ​ഡ്ര​ലും അ​തി​നു​ള്ളി​ലു​ള്ള ചി​ത്ര​പ്പ​ണി​ക​ളും വ​ള​രെ കൗ​തു​കം ജ​നി​പ്പി​ക്കു​ന്ന കാ​ഴ്ച​ത​ന്നെ​യാ​ണ്. ലോ​ക പ്ര​ശ​സ്ത​മാ​യ ഹാ​രി​പോ​ർ​ട്ട​ർ സി​നി​മ​യി​ലെ പ​ല രം​ഗ​ങ്ങ​ളും ചി​ത്രീ​ക​രി​ച്ച​ത് ഈ ​ക​ത്തി​ഡ്ര​ലി​ലും പ​രി​സ​ര​ത്തു​മാ​ണ്. കോ​ട്ട​യി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ഞ​ങ്ങ​ൾ താ​ഴെ ക​ള​ക​ളാ​ര​വും പൊ​ഴി​ച്ചൊ​ഴു​ക്കു​ന്ന വെ​യ​ർ ന​ദി​ക്ക​ര​യി​ലൂ​ടെ ന​ട​ന്നു. ഇ​രു​വ​ശ​വും ന​ട​പ്പാ​ത​ക​ൾ ഉ​ള്ള​തു കൊ​ണ്ടു ത​ന്നെ സാ​യാ​ഹ്‌​ന ന​ട​ത്ത​ക്കാ​രും ടൂ​റി​സ്റ്റു​ക​ളും ഇ​വി​ടെ ധാ​രാ​ള​മു​ണ്ട്. ന​ദി​യി​ൽ ചെ​റി​യ ത​ട​യ​ണ കെ​ട്ടി ഒ​രു കെ​ട്ടി​ട​ത്തി​ന​ടി​യി​ലൂ​ടെ വെ​ള്ളം ക​ട​ത്തി​വി​ട്ട് വെ​ള്ള​ത്തി​ന്‍റെ ശ​ക്തി​യാ​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​രു പ​ഴ​യ​കാ​ല പൊ​ടി​മി​ല്ലും അ​വി​ടെ ഇ​ന്നും പ്രൗ​ഢി​യോ​ടെ ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന കാ​ഴ്ച്ച കൗ​തു​ക​മു​ള​വാ​ക്കി. പു​ഴ​ക്ക​ര​യി​ലൂ​ടെ ന​ട​ന്ന് പ​തി​യെ മെ​യി​ൻ റോ​ഡി​ൽ ക​യ​റി ഡ​റം അ​ങ്ങാ​ടി​യി​ലൂ​ടെ ബ​സ്റ്റാ​ന്‍റും ക​ട​ന്ന് ചെ​റി​യ ചാ​റ്റ​ൽ മ​ഴ​യും കൊ​ണ്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ന്നു.​ന്യൂ കാ​സി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ടൗ​ണി​ലൂ​ടെ ബ​സ്റ്റാ​ന്‍റി​ലേ​ക്ക് ന​ട​ക്കു​മ്പോ​ൾ വൈ​കു​ന്നേ​രം അ​ഞ്ച്​ മ​ണി ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും അ​ങ്ങാ​ടി​യി​ലെ ഒ​ട്ടു​മി​ക്ക ക​ട​ക​ളും അ​ട​ച്ചു ക​ഴി​ഞ്ഞു. അ​വി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​ത് പ​തി​വാ​ണ​ത്രെ. വൈ​കു​ന്നേ​രം ആ​റ്​ മ​ണി​ക്കു​ള്ളി​ൽ എ​ല്ലാ​വ​രും അ​വ​രു​ടെ പ​ണി​ക​ൾ നി​ർ​ത്തി ക​ട​ക​ൾ അ​ട​ച്ച്​ വീ​ട്ടി​ൽ എ​ത്തി​യി​ട്ടു​ണ്ടാ​വും.




മ​നോ​ഹ​ര​മാ​യ ഈ ​ആ​ചാ​രം കൗ​തു​ക​ര​വും ഒ​പ്പം സ​ന്തോ​ഷ​വും ജ​നി​പ്പി​ച്ചു. ആ​റ് മ​ണി​യോ​ടു​കൂ​ടി എ​ല്ലാ​വ​ർ​ക്കും കു​ടും​ബ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നും കു​ടും​ബ​വു​മാ​യ് കു​റെ​യേ​റെ സ​മ​യം ചി​ല​വി​ടാ​നും കി​ട്ടു​ക എ​ന്ന​ത് വ​ള​രെ സ​ന്തോ​ഷ​ക​രം ത​ന്നെ​യാ​ണ​ല്ലോ. വൈ​കീ​ട്ട് ആ​റ്​ മ​ണി​ക്ക് ശേ​ഷം ടി.​വി ചാ​ന​ലു​ക​ൾ പോ​ലും കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ അ​ട​ക്കം നി​ർ​ത്തി​വെ​ച്ച് അ​വ​രു​ടെ ഉ​റ​ക്ക​ത്തി​നും മ​റ്റും പ്രോ​ൽ​സാ​ഹ​നം ന​ൽ​കു​ന്നു​ണ്ട​ത്രെ. ജ​ന​ങ്ങ​ളു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തി​ന് ഇ​തി​ൽ​പ്പ​രം എ​ന്ത് പ്ര​വ​ർ​ത്ത​ന​മാ​ണ് വേ​ണ്ട​ത് ! ന​മ്മ​ളും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ പു​ല​ർ​ത്തി​യാ​ൽ ന​ന്നാ​യി​രി​ക്കു​മെ​ന്ന്​ തോ​ന്നി. ഇ​തൊ​ക്കെ ആ​ലോ​ചി​ച്ചു കൊ​ണ്ട് ബ​സ്റ്റാ​ന്‍റി​ൽ നി​ന്നും ബ​സ്​ ക​യ​റി​യ ഞ​ങ്ങ​ൾ 15 മി​നി​റ്റി​നു​ള്ളി​ൽ വീ​ട്ടിലെത്തി.

ബ്രി​ട്ട​ൻ എ​ങ്ങ​നെ ഗ്രേ​റ്റാ​യി

നാ​ളെ സ്ക്കോ​ട്ട്ലാ​ന്‍റി​ലേ​ക്ക് ഒ​രു ദീ​ർ​ഘ​യാ​ത്ര ചെ​യ്യേ​ണ്ട​തു​ള്ള​തു കൊ​ണ്ട് നേ​ര​ത്തെ ഉ​റ​ങ്ങ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ രാ​ത്രി പ്രാ​ർ​ഥ​ന​യു​ടെ സ​മ​യം 11 മ​ണി​ക്കു ശേ​ഷ​മാ​യ​തു കൊ​ണ്ടും രാ​ത്രി ഒ​മ്പ​ത്​ മ​ണി​യോ​ടെ​യെ സൂ​ര്യ​ൻ അ​സ്ത​മി​ക്കു​ക​യു​ള്ളൂ എ​ന്ന​തു കൊ​ണ്ടും ഉ​റ​ങ്ങാ​ൻ പ​റ്റു​ക​യി​ല്ല എ​ന്ന തി​രി​ച്ച​റി​വി​ൽ നാ​ളെ പോ​വു​ന്ന സ്ഥ​ല​ത്തെ​ക്കു​റി​ച്ചും ബ്രി​ട്ട​നെ​ക്കു​റി​ച്ചു​മൊ​ക്കെ മ​ന​സ്സി​ലാ​ക്കാ​ൻ ഗൂ​ഗി​ളി​ന്‍റെ സ​ഹാ​യം തേ​ടി. ഇം​ഗ്ല​ണ്ട്, സ്കോ​ട്‌​ല​ൻ​ഡ്, വെ​യ്‌​ൽ​സ്, നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ് എ​ന്നീ നാ​ല്​ പ്ര​ദേ​ശ​ങ്ങ​ൾ ചേ​ർ​ന്ന യു.​കെ സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര രാ​ഷ്ട്ര​മാ​ണ്. ഇ​തോ​ടൊ​പ്പം ത​ന്നെ യു.​കെ​യു​ടെ ഭാ​ഗ​മാ​യ ഈ ​നാ​ലു പ്ര​ദേ​ശ​ങ്ങ​ളും ഒ​രു പ​രി​ധി​വ​രെ സ്വ​യം​ഭ​ര​ണാ​വ​കാ​ശ​മു​ള്ള നാ​ലു രാ​ഷ്ട്ര​ങ്ങ​ളാ​ണ് എ​ന്നും പ​റ​യാം. ഈ ​നാ​ലു രാ​ജ്യ​ങ്ങ​ളു​ടെ​യും രാ​ഷ്ട്രീ​യ ഐ​ക്യ​മാ​ണ് (Political union) യു.​കെ എ​ന്നു വി​ശേ​ഷി​പ്പി​ക്കാം. ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​ന്ന വ​ലി​യ ദ്വീ​പും അ​യ​ർ​ല​ൻ​ഡ് എ​ന്ന ദ്വീ​പി​ന്‍റെ വ​ട​ക്ക്–​കി​ഴ​ക്ക​ൻ ഭാ​ഗ​ത്താ​യു​ള്ള നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡും ബ്രി​ട്ടി​ഷ് ഐ​ൽ​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ചെ​റു​തും വ​ലു​തു​മാ​യ 6,000 ദ്വീ​പു​ക​ളും യു.​കെ​യു​ടെ ഭാ​ഗ​മാ​ണ്. യു.​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ രാ​ജ്യ​മാ​ണ് ഇം​ഗ്ല​ണ്ട്. യു.​കെ​യു​ടെ ഏ​റ്റ​വും തെ​ക്ക് ഭാ​ഗ​ത്താ​യി ഇ​ത്​ സ്ഥി​തി ചെ​യ്യു​ന്നു. ഇ​വി​ടു​ത്തെ 84 ശ​ത​മാ​നം ജ​ന​ങ്ങ​ളും വ​സി​ക്കു​ന്ന​ത് ഇം​ഗ്ല​ണ്ടി​ലാ​ണ്. യു.​കെ​യെ മു​ഴു​വ​നാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​ന്നും വി​ളി​ക്കാ​റു​ണ്ട്. യു.​കെ​യു​ടെ ഭാ​ഗ​മാ​യു​ള്ള ഇം​ഗ്ല​ണ്ട്, സ്കോ​ട്‌​ല​ൻ​ഡ്, വെ​യ്‌​ൽ​സ്, വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ചേ​രു​ന്ന​താ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ. ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളെ ബ്രി​ട്ടി​ഷു​കാ​ർ എ​ന്ന് വി​ളി​ക്കാം. ബ്രി​ട്ടീ​ഷ് രാ​ജ​ഭ​ര​ണ​ത്തോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​മ്പോ​ഴും ഈ ​നാ​ലു രാ​ഷ്ട്ര​ങ്ങ​ൾ​ക്കും സ്വ​ത​ന്ത്ര​മാ​യ നി​ല​നി​ൽ​പു​ണ്ട്. യു.​കെ​യു​ടെ ഭാ​ഗ​മാ​യ നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍റെ ഭാ​ഗ​മ​ല്ല. എ​ന്തു​കൊ​ണ്ടാ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​ന്നു വി​ളി​ക്കു​ന്ന​തെ​ന്ന് അ​റി​യു​മോ.

ഫ്രാ​ൻ​സി​ൽ സ​മാ​ന പേ​രി​ൽ ഒ​രു പ്ര​ദേ​ശ​മു​ണ്ട്. ബ്രി​ട്ടാ​നി അ​ഥ​വാ ലി​റ്റി​ൽ ബ്രി​ട്ട​ൻ എ​ന്നാ​ണ​തി​ന്‍റെ പേ​ര്. ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ പേ​രു​മാ​യി തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​ന്നു വി​ളി​ച്ച​ത്. അ​തി​ലൊ​ക്കെ ര​സ​ക​ര​മാ​യ മ​റ്റൊ​രു സം​ഗ​തി ബ്രി​ട്ട​ണി​ലെ ദേ​ശീ​യ ഭ​ക്ഷ​ണ​ങ്ങ​ളി​ൽ ഒ​ന്ന് ചി​ക്ക​ൻ തി​ക്ക മ​സാ​ല​യാ​ണ​ത്രെ. സ്കോ​ട്ട്ല​ണ്ടു​കാ​ര​നാ​യ ഒ​രു പാ​ക്കി​സ്ഥാ​ൻ വം​ശ​ജ​നാ​ണ​ത്രെ ചി​ക്ക​ൻ തി​ക്ക മ​സാ​ല ആ​ദ്യ​മാ​യ് ക​ണ്ടു പി​ടി​ച്ച​ത്. പി​റ്റേ​ന്ന് പു​ല​ർ​ച്ചെ ഞ​ങ്ങ​ൾ സ്ക്കോ​ട്ട്​​ല​ന്‍റി​ന്‍റെ ഭാ​ഗ​മാ​യ ഗ്ലാ​സ്ക്കോ​വി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ആ ​യാ​ത്ര വ​ള​രെ ഹൃ​ദ്യ​മാ​യി​രു​ന്നു. കു​തി​ര​ക​ളും ചെ​മ്മ​രി​യാ​ടു​ക​ളും പ​ശു​ക്ക​ളും മേ​യു​ന്ന വി​ശാ​ല​മാ​യ താ​ഴ്‌​വ​ര​ക​ളും നോ​ക്കെ​ത്താ ദൂ​ര​ത്തോ​ളം ഗോ​ത​മ്പു വി​ള​ഞ്ഞു നി​ൽ​ക്കു​ന്ന വ​യ​ലു​ക​ളും പൈ​ൻ​മ​ര​ക്കാ​ടു​ക​ളു​മൊ​ക്കെ താ​ണ്ടി​യു​ള്ള ആ ​യാ​ത്ര മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി​രു​ന്നു. പ​ടി​ഞ്ഞാ​റ​ൻ മ​ധ്യ സ്കോ​ട്ട്ല​ൻ​ഡി​ൽ ക്ലൈ​ഡ് ന​ദി​യു​ടെ തീ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സ്കോ​ട്ട്ല​ൻ​ഡി​ലെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യു​ള്ള തു​റ​മു​ഖ ന​ഗ​ര​മാ​യ ഗ്ലാ​സ്ഗോ​വ്, യു​ണൈ​റ്റ​ഡ് കി​ങ്​​ഡ​ത്തി​ലെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള മൂ​ന്നാ​മ​ത്തെ ന​ഗ​ര​മാ​ണ്. ഗ്ലാ​സ്ക്കോ സി​റ്റി​യി​ലൂ​ടെ കാ​റി​ൽ ഒ​രു ക​റ​ക്കം ക​റ​ങ്ങി​യ ഞ​ങ്ങ​ൾ അ​വി​ടെ​യു​ള്ള ഞ​ങ്ങ​ളു​ടെ ബ​ന്ധു​വി​നെ​യും കൂ​ട്ടി അ​വി​ടു​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യ ലോ​ക് ലോ​മോ​ണ്ട് കാ​ണാ​ൻ പോ​യി.

ലോ​ക്ക് എ​ന്ന​ത് ലേ​ക്ക് (ത​ടാ​കം) എ​ന്ന​തി​ന്‍റെ സ്കോ​ട്ടി​ഷ് ഉ​ച്ചാ​ര​ണ​മാ​ണ​ത്രെ. ചു​രു​ക്കി​പ​റ​ഞ്ഞാ​ൽ ലോ​മോ​ണ്ട് ത​ടാ​കം അ​ത്ര ത​ന്നെ. വി​ശാ​ല​മാ​യ ത​ടാ​ക​വും ത​ടാ​ക്ക​ര​യും. ത​ടാ​ക​ത്തി​ൽ ബോ​ട്ടി​ങ്ങും ക​യാ​ക്കി​ങ്ങും ന​ട​ത്തു​ന്ന​വ​ർ, ക​ര​യി​ൽ ടെ​ന്‍റു​ക​ൾ കെ​ട്ടി അ​വ​ധി ദി​ന​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ വ​ന്ന​വ​ർ, പു​തു ത​ല​മു​റ​യു​ടെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ മൊ​ത്ത​ത്തി​ൽ ന​ല്ല വൈ​ബു​ള്ള സ്ഥ​ലം. അ​വി​ടെ നി​ന്നും തി​രി​കെ ഗ്ളാ​സ്കോ സി​റ്റി​യി​ൽ വ​ന്ന് ഉ​ച്ച ഭ​ക്ഷ​ണ​വും ക​ഴി​ച്ച് അ​വി​ടു​ത്തോ​ട് വി​ട പ​റ​ഞ്ഞു.

ഷെ​ർ​ല​ക്​ ഹോ​മി​ന്‍റെ നാ​ട്​

പി​ന്നീ​ട്​ കു​റ്റാ​ന്വേ​ഷ​ണ ക​ഥ​ക​ൾ​ക​ളി​ലൂ​ടെ ക​ഥാ​കൃ​ത്തി​നേ​ക്കാ​ൾ (ആ​ർ​ത​ർ കോ​ന​ൻ ഡോ​യ​ൽ) ലോ​കം അ​റി​യ​പ്പെ​ട്ട ഇ​ന്നും എ​ന്നും ഞാ​ൻ വാ​യി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന ഷ​ർ​ല​ക് ഹോം​സി​ന്‍റെ നാ​ടാ​യ എ​ഡി​ൻ​ബ​ർ​ഗി​ലേ​ക്ക് വ​ണ്ടി വി​ട്ടു. വ​ഴി​യി​ലെ ഗോ​ത​മ്പു പാ​ട​ങ്ങ​ളും ലോ​ക പ്ര​ശ​സ്ത​മാ​യ സ്കോ​ട്ട്ല​ന്‍റ്​ വൈ​ൻ ഫാ​ക്ട​റി​ക​ളും പി​ന്നി​ട്ട് ഞ​ങ്ങ​ൾ എ​ന്‍റെ സ്വ​പ്പ്ന ഭൂ​മി​യാ​യ ഷെ​ർ​ല​ക്ക് ഹോം​സ് ക​ഥ​ക​ളി​ൽ ന​മ്മ​ൾ കേ​ട്ട് പ​രി​ച​യ​മു​ള്ള സ്കോ​ട്ട്ല​ന്‍റി​ലെ എ​ഡി​ൻ​ബ​ർ​ഗ് ബ്രൗ​ട്ട​ൺ സ്ട്രീ​റ്റ്ൽ എ​ത്തി. വ​ണ്ടി ഇ​റ​ങ്ങി​യ​തു ത​ന്നെ ആ​ർ​ത​ർ കോ​ന​ൻ ഡോ​യ​ലി​ന്‍റെ വീ​ടു നി​ന്ന ഇ​ട​ത്തി​ലാ​ണ്.

സ്ര​ഷ്ടാ​വി​നേ​ക്കാ​ളും താ​ൻ പി​റ​ന്നു​വീ​ണ ഗ്ര​ന്ഥ​ത്തെ​ക്കാ​ളും മ​ഹ​ത്ത്വ​മാ​ർ​ന്ന അ​സ്തി​ത്വ​വി​ശേ​ഷം നേ​ടി​യ ക​ഥാ​പാ​ത്ര​ത്തെ സൃ​ഷ്ടി​ച്ച ആ​ർ​ത​ർ കോ​ന​ൻ ഡോ​യ​ലി​ന്‍റെ നാ​ട്. ചി​ല​പ്പോ​ഴൊ​ക്കെ ത​ല​യി​ലെ തൊ​പ്പി താ​ഴ്ത്തി വെ​ച്ച് നി​ല​ത്തു നോ​ക്കി ന​ട​ക്കു​ന്ന ഷെ​ർ​ല​ക് ഹോ​മ്സ് എ​ന്ന ക​ഥാ​പാ​ത്രം ന​ട​ന്നു പോ​യ തെ​രു​വു​ക​ളി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ തീ​ർ​ത്തും ക​ൽ‌​പ്പി​ത ക​ഥാ​പാ​ത്ര​മാ​യി​രി​ക്കു​ക​യും അ​തേ​സ​മ​യം ജീ​വി​ക്കു​ന്ന യാ​ഥാ​ർ​ത്ഥ്യ​മാ​യി ലോ​കം വി​ശ്വ​സി​ക്കു​ന്ന പ്ര​തി​ഭാ​സ​വു​മാ​യി മാ​റി​യ ഷെ​ർ​ല​ക് ഹോം​സ് സ​ത്യ​മാ​യും ജീ​വി​ച്ചി​രു​ന്നോ എ​ന്ന് എ​നി​ക്കും തോ​ന്നി​പ്പോ​വു​ന്നു! ആ​ർ​ത​ർ കോ​ന​ൻ ഡോ​യ​ലി​ന്‍റെ ഓ​ർ​മ​ക്കാ​യ് പ​ണി തീ​ർ​ത്ത ഷെ​ർ​ല​ക്ക് ഹോം​സി​ന്‍റെ പ്ര​തി​മ​ക്ക​രി​കി​ൽ ഏ​റെ നേ​രം ചി​ല​വ​ഴി​ച്ച ഞ​ങ്ങ​ൾ അ​വി​ടെ തെ​രു​വി​ലൂ​ടെ വെ​റു​തെ കു​റേ ന​ട​ന്നു. പ്ര​തി​മ​ക്ക​ടു​ത്തു​ള്ള ചാ​പ്പ​ലി​ന്‍റെ പ​ടി​യി​ലി​രു​ന്ന് ഹോം​സി​ന്‍റെ കു​റ്റാ​ന്വേ​ഷ​ണ രീ​തി​യെ​ക്കു​റി​ച്ചും ക​ഥാ​കാ​ര​നേ​ക്കാ​ൾ പ്ര​ശ​സ്ഥ​നാ​യ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ​യോ​ർ​ത്ത് അ​ൽ​പ്പ സ​മ​യം വി​ശ്ര​മി​ച്ചു. പി​ന്നീ​ട് സ്കോ​ട്ടി​ഷ് പാ​ർ​ല​മെ​ന്‍റും ഹോ​ളി​റോ​ഡ് ഹൗ​സ് പാ​ല​സും ക​ണ്ട് വൈ​കീ​ട്ടോ​ടെ ഞ​ങ്ങ​ൾ തി​രി​കെ ന്യൂ ​കാ​സി​ലി​ലേ​ക്ക് തി​രി​ച്ചു.

തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UK travelogue
News Summary - UK travelogue by shiyas paleri
Next Story