ഖത്തറിലെ തിമിംഗല സ്രാവുകൾ
text_fieldsഖത്തറിന്റെ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ് തീരങ്ങളിലെത്തുന്ന ഭീമൻ തിമിംഗല സ്രാവുകളെ നേരിൽ കാണാനുള്ള ക്രൂയിസ് പര്യടനം. കഴിഞ്ഞ സീസണിൽ 500 സഞ്ചാരികൾ അറബിക്കടലിലെ 300 വരെയുള്ള തിമിംഗല സ്രാവുകളുടെ ഒത്തുചേരലിന് ആദ്യമായി സാക്ഷ്യം വഹിച്ചു.
പുതിയ സീസണിന് കഴിഞ്ഞയാഴ്ചയിൽ തുടക്കംകുറിച്ചു. ആദ്യ സംഘത്തിൽ മാത്രം 40ഓളം പേരാണ് തിമിംഗല സ്രാവിന്റെ ആദ്യ വരവ് കാണാനെത്തിയത്. ഖത്തറിന്റെ വടക്കുകിഴക്കൻ തീരത്ത് നിന്നാണ് തിമിംഗല സ്രാവുകളെ കാണാനുള്ള യാത്രക്ക് തുടക്കംകുറിക്കുന്നത്. വേനൽ കനത്തതോടെ ഖത്തർ സമുദ്രത്തിലെത്തുന്ന തിമിംഗല സ്രാവുകളുടെ എണ്ണം വരുംആഴ്ചകളിൽ 300നടുത്ത് വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.