Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
great ocean road australia
cancel
Homechevron_rightTravelchevron_rightExplorechevron_rightഇൻസ്​റ്റാഗ്രാമിലെ...

ഇൻസ്​റ്റാഗ്രാമിലെ കണക്കുകൾ പറയുന്നു, ലോകത്തെ ഏറ്റവും മനോഹരമായ റോഡ്​ ട്രിപ്പുകൾ ഇവയാണ്​​

text_fields
bookmark_border

വിവിധ നാടുകളിലെ കാഴ്​ചകളും സംസ്​കാരങ്ങളും തേടിയുള്ള റോഡ്​ ട്രിപ്പുകൾ ആരുടെയും സ്വപ്​നമായിരിക്കും. വ്യത്യസ്​തമായ അനുഭവങ്ങളാണ്​​ ഇത്തരം യാത്രകൾ സഞ്ചാരികൾക്ക്​ മുന്നിൽ തുറന്നിടുന്നത്​. അതിമനോഹരമായ റോഡുകളിലൂടെയുള്ള യാത്രകൾ ജീവിതകാലം മുഴുവൻ ഒാർമയിൽ സൂക്ഷിക്കാവുന്ന അനുഭവങ്ങളാകും സമ്മാനിക്കുക.

ലോകത്തിലെ അതിശയിപ്പിക്കുന്ന പ്രധാന റോഡ്​ ട്രിപ്പുകൾ തെരഞ്ഞെടുത്തിരിക്കുകയാണ് യു.കെ ആസ്​ഥാനമായുള്ള പെൻറഗൺ മോ​േട്ടാർ ഗ്രൂപ്പ്​. സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമായ ഇൻസ്​റ്റാഗ്രാമിലെ 70 ലക്ഷം ഹാഷ്​ടാഗുകൾ പരിശോധിച്ചാണ്​​ റൂട്ടുകളെ തെ​രഞ്ഞെടുത്തിരിക്കുന്നത്​. ഇതിനായി ലോകത്തിലെ ഏറ്റവും ​ജനപ്രിയമായ റോഡ്​ ട്രിപ്പുകളുടെ പട്ടിക ഗവേഷണം ചെയ്​ത്​ ആദ്യം തയാറാക്കി.


തുടർന്ന്, ഓരോ റൂട്ടുമായി ബന്ധപ്പെട്ട്​ എത്ര ചിത്രങ്ങൾ ഇൻസ്​റ്റാഗ്രാമിൽ ഉണ്ടെന്ന്​ മനസ്സിലാക്കി. അതിനുശേഷം ഫോ​േട്ടാകളുടെ എണ്ണം കൊണ്ട്​ പാതയുടെ ദൂരവുമായി വിഭജിച്ചു. ഇങ്ങനെ ഒാരോ മൈലിനും എ​ത്ര ഫോ​േട്ടാകൾ ലഭിച്ചു എന്നതി​െൻറ അടിസ്​ഥാനത്തിലാണ്​ മികച്ച റോഡ്​ ട്രിപ്പുകളെ ഇവർ​ തെരഞ്ഞെടുത്തത്​.

ഇതിൽ ഒന്നാമ​െതത്തിയത്​ ആസ്ട്രേലിയയിലെ ഗ്രേറ്റ് ഓഷ്യൻ റോഡാണ്​. കാലിഫോർണിയയിലെ ബിഗ്​ സർ, യു.എ.ഇയിലെ ജെബൽ ഹഫീത്​ എന്നിവയാണ്​ യഥാക്രമം രണ്ടും മൂന്നും സ്​ഥാനത്ത്​.


അതേസമയം, പട്ടികയിൽ ഏറ്റവും കൂടുതൽ റോഡുകളുള്ളത്​ അമേരിക്കയിലാണ്​. ബിഗ് സർ (രണ്ടാം സ്​ഥാനം​), ബ്ലൂ റിഡ്ജ് പാർക്ക്‌വേ (ആറ്​), ഗോയിംഗ്-ടു-സൺ റോഡ് (ഏഴ്​), റൂട്ട് 66 (11), കാലിഫോർണിയയിലെ ടിയോഗ പാസ് (14), ഹാന ഹൈവേ (16) എന്നിവയെല്ലാം അമേരിക്കയിലെ ജനപ്രിയ റോഡുകളായി തെരഞ്ഞെടുക്കപ്പെട്ടു.

പട്ടികയിൽ ഉൾപ്പെട്ട ആദ്യ പത്ത്​ റോഡ്​ ട്രിപ്പുകൾ:

1. ഗ്രേറ്റ് ഓഷ്യൻ റോഡ്, ആസ്‌ട്രേലിയ

157 മൈൽ ദൂരം വരുന്ന ഇൗ റോഡിൽ ഒരു മൈലിന് 8,418 ചിത്രങ്ങൾ എന്ന നിലയിലാണ്​ ഇൻസ്​റ്റാഗ്രാമിലുള്ളത്​. ഏതൊരു സഞ്ചാരിയെയും അതിശയിപ്പിക്കുന്ന പാതയാണിത്​. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം കൂടിയാണിത്​. ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ചവരുടെ ഒാർമക്കായി സൈനികരാണ്​ ഇൗ പാത നിർമിച്ചത്​. വിക്ടോറിയൻ തലസ്ഥാനമായ മെൽബണിൽനിന്നും നൂറു കിലോമീറ്റർ തെക്കാണ് പാതയുടെ ആരംഭം. ടോർക്വേ നഗരം മുതൽ പടിഞ്ഞാറ് വാർനാമ്പൂൽ നഗരത്തിന് സമീപത്തായി അലൻസ്ഫഡ് വരെ ഈ പാത നീളുന്നു.

2. ബിഗ് സർ, യു.എസ്.എ

90 മൈൽ വരുന്ന പാതയിൽ ഒരു മൈലിന് 5,226 ചിത്രങ്ങൾ എന്ന നിലയിലാണുള്ളത്​. ഒരു വശത്ത് പസഫിക് സമുദ്രത്തെയും മറുവശത്ത് പർവതങ്ങളെയും പുണരുന്ന ഇൗ പാതയിലൂടെയുള്ള ഡ്രൈവ്​ പലരുടെയും സ്വപ്​നമാണ്​. കാലിഫോർണിയ സംസ്​ഥാനത്തിലൂടെയാണ്​ ഇൗ റോഡ്​ കടന്നുപോകുന്നത്​.

3. ​െജബൽ ഹഫീത്, യു.എ.ഇ

ഏഴ്​ മൈൽ മാത്രം വരുന്ന ഇൗ പാതയിൽ ഒരു മൈലിന് 4,840 ചിത്രങ്ങൾ എന്ന രീതിയിലാണുള്ളത്​. പർവതത്തിലൂടെ കടന്നുപോകുന്ന ഇൗ പാത ഗംഭീരമായ അനുഭവമാണ്​ സമ്മാനിക്കുക. യു.എ.ഇയിലെ ഏറ്റവും ഉയരമുള്ള പർവതങ്ങളിലൊന്നാണ്​ ജെബൽ ഹഫീത്. 5000 വർഷം പഴക്കമുള്ള തേനീച്ചക്കൂട്, യു.എ.ഇയിലെ ഏറ്റവും പ്രശസ്തമായ പുരാവസ്തു അവശിഷ്​ടങ്ങളായ ശവകുടീരങ്ങൾ എന്നിവ ഇവിടത്തെ ആകർഷണങ്ങളാണ്​.


4. ഹായ് വാൻ പാസ്, വിയറ്റ്നാം

ഒരു മൈലിന് 4,298 മൈൽ ചിത്രങ്ങളാണ്​​ 13 മൈൽ വരുന്ന ഇൗ പാതയുമായി ബന്ധപ്പെട്ട്​ ഇൻസ്​​റ്റ​ഗ്രാമിലുള്ളത്​. ഓഷ്യൻ ക്ലൗഡ്​ പാസ് എന്നറിയപ്പെടുന്ന​ ഹായ് വാൻ പാസ്​ ലോകത്തിലെ ഏറ്റവും മികച്ച തീരദേശ റോഡുകളിൽ ഒന്നാണ്​. എപ്പോഴും മൂടൽമഞ്ഞുള്ളതിനാൽ കുറഞ്ഞവേഗതയിലാണ്​ ഇതിലൂടെ കടന്നുപോകാനാവുക.

5. ചാപ്മാൻസ്​ പീക്ക് ഡ്രൈവ്, ദക്ഷിണാഫ്രിക്ക

5.5 മൈൽ വരുന്ന പാതയിൽ ഒരു മൈലിന് 3,425 ചിത്രങ്ങളാണുള്ളത്​. അറ്റ്ലാൻറിക് തീരത്ത്​ കൂടിയാണ്​ ഇൗ പാത. അമേരിക്കയിലെ ബിഗ് സർ പോലെ ഈ റോഡി​െൻറ ഒരുവശം സമുദ്രവും മറുവശത്ത് പർവതങ്ങളുമാണ്​.

6. ബ്ലൂ റിഡ്ജ് പാർക്ക്‌വേ, യു‌.എസ്‌.എ

ആദ്യ പത്തിൽ ഉൾപ്പെടുന്ന അമേരിക്കയിൽനിന്നുള്ള രണ്ടാമത്തെ പാതയാണിത്​. 469 മൈൽ ദൂരം വരുന്ന പാതയിൽ ഒരു മൈലിന് 1,148 എന്ന നിലയിലാണ്​ ഇൻസ്​റ്റാഗ്രാമിൽ ചിത്രങ്ങളുള്ളത്​. നോർത്ത് കരോലിനയിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിലൊന്നായ അപ്പാലാച്ചിയൻ മേഖലയിലാണ്​ ബ്ലൂ റിഡ്ജ് പാർക്ക്‌വേയുള്ളത്​. കാലാവസ്​ഥക്കനുസരിച്ച്​ ഇലകൾ ഓറഞ്ച്, ചുവപ്പ്, തവിട്ട് എന്നിങ്ങനെ നിറങ്ങളിൽ മാറിമാറി വരുന്നത്​ ഇവിടത്തെ അതിശയിപ്പിക്കുന്ന കാഴ്​ചയാണ്​.


7. ഗോയിങ്​ ടു ദെ സൺ റോഡ്​, യു.എസ്​.എ

ഒരു മൈലിന് 940 ചിത്രങ്ങൾ എന്ന രീതിയിലാണ്​ 50 മൈൽ വരുന്ന ഇൗ പാതയിലുള്ളത്​. ഗോയിങ്​ ടു ദെ സൺ റോഡിന്​ ഒരു നൂറ്റാണ്ടി​െൻറ ചരി​ത്രം പറയാനുണ്ട്​. പടിഞ്ഞാറൻ അമേരിക്കയിലെ റോക്കി പർവതത്തിലൂടെയാണ്​ ഇൗ പാത കടന്നുപോകുന്നത്​.

8. വൈൽഡ് അറ്റ്ലാൻറിക് വേ, അയർലൻഡ്

യൂറോപ്പിൽനിന്ന്​ ആദ്യ പത്തിൽ ഇടംപിടിച്ച ഏക പാതയാണിത്​. 1553 മൈൽ വരുന്ന പാതയിൽ ഒരു മൈലിന് 853 ചിത്രങ്ങൾ എന്ന നിലയിലാണുള്ളത്​. കൗണ്ടി ഡൊനെഗലിൽനിന്നാണ്​ പാതയുടെ തുടക്കം. യൂറോപ്പിൽ കടൽത്തീരത്തെ ഏറ്റവും ഉയർന്ന മലഞ്ചെരുവുകളിലൂടെയാണ്​ ഇൗ റോഡ്​ കടന്നുപോകുന്നത്​. ഒമ്പത് വ്യത്യസ്ത കൗണ്ടികളിലൂടെ സഞ്ചരിക്കുന്നതിനാൽ ഈ പാത പിന്നിടാൻ ദിവസങ്ങൾ പിടിക്കും.


9. ഒളിമ്പിക് പെനിസുല ലൂപ്പ്, യു.എസ്.എ

300 മൈൽ ദൈർഘ്യമേറിയ പാതയിൽ ഒരു മൈലിന് 798 ചിത്രങ്ങൾ എന്ന രീതിയിലാണുള്ളത്​​. ഒളിമ്പിക് നാഷനൽ പാർക്കിനെ ചുറ്റിയാണ്​ ഇൗ പാതയുള്ളത്​. അതിനാൽ തന്നെ തുടങ്ങിയടുത്ത്​ തന്നെ യാ​ത്ര അവസാനിപ്പിക്കാൻ സാധിക്കും.

10. ഐസ്ഫീൽഡ്സ് പാർക്ക്​, കാനഡ

144 മൈൽ ദൈർഘ്യമുള്ള ഈ പാത ലൂയിസ് തടാകത്തെ ആൽബെർട്ടയിലെ ജാസ്പറുമായി ബന്ധിപ്പിക്കുന്നു. 781 ചിത്രങ്ങളാണ്​ ഒാരോ മൈലിനുമായി ഇൻസ്​റ്റാഗ്രാമിലുള്ളത്​. ഹിമാനികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയെല്ലാം ഇൗ പാതയിൽ ആളുകളെ നിർത്തി ഫോ​േട്ടായെടുക്കാൻ പ്രേരിപ്പിക്കുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travel NewsTravel Indiaroad tripsIndia Tourist Places
News Summary - According to Instagram, these are some of the most beautiful road trips in the world
Next Story