യാത്രക്ക് ഒരുങ്ങിക്കോളൂ... ഇന്ത്യൻ സഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിച്ച് ആഫ്രിക്കൻ രാജ്യം
text_fieldsഇന്ത്യയിൽ കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതിനാൽ കൂടുതൽ രാജ്യങ്ങൾ സഞ്ചാരികൾക്കായി വാതിൽ തുറക്കുകയാണ്. ആഫ്രിക്കൻ രാജ്യമായ കെനിയയാണ് ഈ പട്ടികയിൽ അവസാനമായി ഇടംപിടിച്ചത്.
ഇന്ത്യൻ യാത്രികർക്കായി രാജ്യം അതിർത്തികൾ വീണ്ടും തുറന്നതായി കെനിയ ടൂറിസം ബോർഡ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ഉടൻ വിമാന സർവിസ് പുനരാരംഭിക്കും. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ക്വാറന്‍റീൻ നിർബന്ധമില്ല. യത്രയുടെ 96 മണിക്കൂറിനുള്ളിലാണ് പരിശോധന നടത്തേണ്ടത്. വിസക്കുള്ള അപേക്ഷാ ഓൺലൈൻ വഴി തുടരും.
അതേസമയം, ഇന്ത്യയിൽനിന്ന് വരുന്ന എല്ലാവരും നിർബന്ധമായും മഞ്ഞപ്പനി പ്രതിേരാധ കുത്തിവെപ്പ് എടുക്കണമെന്ന് നിർദേശമുണ്ട്. യാത്രക്കാർ കെനിയയിൽ എത്തുമ്പോൾ സാധുവായ വാക്സിൻ കാർഡ് ഉണ്ടായിരിക്കണം.
നിരവധി വന്യജീവി കേന്ദ്രങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കെനിയ. മസായ് മാര നാഷനൽ റിസർവ് ലോക പ്രശസ്തമാണ്. തലസ്ഥാനമായ നെയ്‌റോബിയും പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ്. നെയ്‌റോബി നാഷനൽ പാർക്കിലെ സഫാരികൾ എന്നും സഞ്ചാരികൾക്ക് ആവേശമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.