![etihad the residence etihad the residence](https://www.madhyamam.com/h-upload/2021/06/20/1058446-etihad-the-residence.webp)
വിമാന ടിക്കറ്റ് നിരക്ക് 53 ലക്ഷം രൂപ! ഈ യാത്രയിൽ ആഡംബരത്തിന് പരിധിയില്ല
text_fieldsആഡംബരങ്ങളെക്കുറിച്ച് പറയുമ്പോൾ ആകാശമാണ് പലരും പരിധി നിശ്ചയിക്കാറ്. എന്നാൽ, ആകാശത്തിലെ ആഡംബരത്തെക്കുറിച്ച് എത്രത്തോളം ചിന്തിക്കാനാകും? പരിധിയില്ലാത്ത സൗകര്യങ്ങൾ ലഭിക്കുന്ന ആകാശ യാത്രകളുണ്ട്. പക്ഷെ, അതിന് കുറച്ചൽപ്പം പണം ചെലവഴിക്കണം എന്നു മാത്രം. അതായത് ഏകദേശം 53 ലക്ഷം രൂപ.
അബൂദബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്‌സാണ് ഈ ആഡംബര യാത്ര ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ വിമാന സ്യൂട്ട് എന്ന റെക്കോർഡും ഇത്തിഹാദിൻെറ 'ദെ റെസിഡൻസി'നാണ്.
രാജകീയ പ്രൗഢിയോടെ, എല്ലാവിധ സുഖസൗകര്യങ്ങളോടെയും ഇതിൽ യാത്ര ചെയ്യാനാകും. ലണ്ടൻ-മെൽബൺ റൗണ്ട് ട്രിപ്പ് ലക്ഷ്വറി യാത്രക്കാണ് 53 ലക്ഷം രൂപ വരിക.
ഇതിൽ ഒരാൾക്ക് 123 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്ന് മുറികളുള്ള 'ദി റെസിഡൻസ്' സ്യൂട്ട് ലഭിക്കും. പഞ്ചനക്ഷത്ര ഹോട്ടലിൻെറ ആഡംബരങ്ങൾ നിറഞ്ഞ ആകാശത്തിലെ കൊച്ചുവീടായി ഇതിനെ പരിഗണിക്കാം.
ഓരോരുത്തരുക്കും പ്രത്യേക പാചകക്കാരൻ ഉണ്ടാകും. ഇഷ്ടമുള്ള വിഭവങ്ങൾ ഓർഡർ ചെയ്യാം. കൂടാതെ വലിയ ടെലിവിഷൻ, പ്രത്യേകവസ്ത്രം, മിനി റഫ്രിജറേറ്റർ എന്നിവയും ലഭിക്കും. ഇരട്ട ലെതറിൻെറ ഇരിപ്പിടങ്ങളാണ് സ്യൂട്ടിലുള്ളത്.
വിമാനത്താവളത്തിൽ പ്രത്യേക ചെക്ക്-ഇൻ സൗകര്യം, വി.ഐ.പി ലോഞ്ച് സൗകര്യങ്ങൾ, റെസ്റ്റോറൻറിൽ റിസർവ് ടേബിൾ എന്നിവ ഇതിൻെറ പ്രത്യേകതകളാണ്. നിങ്ങൾ പ്രത്യേക അതിഥിയായതിനാൽ, വിമാനത്തിൽ കയറിയ ഉടൻ പൈലറ്റിൽ നിന്നുള്ള ഒരു വ്യക്തിഗത കത്തും ലഭിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.