Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightആലപ്പുഴ ഇനി...

ആലപ്പുഴ ഇനി പഴയപോലെയാകില്ല; മ്യൂസിയങ്ങളുടെ നാടാകാൻ ഒരുങ്ങി​ കിഴക്കിന്‍റെ വെനീസ്

text_fields
bookmark_border
old alappuzha
cancel
camera_alt

ആലപ്പുഴയിലെ പഴയ കടൽപാലം, 1762ലെ ചിത്രം (പുരാവസ്തു ആർക്കൈവ്സ്)

അന്തർദേശീയ വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ച 'കിഴക്കിന്‍റെ വെനീസ്' എന്ന ആലപ്പുഴ സന്ദര്‍ശിക്കാൻ പ്രതിവർഷം അഞ്ചു ലക്ഷത്തോളം വിനോദസഞ്ചാരികൾ വരുന്നുണ്ടെന്നാണ് കണക്ക്. വിദേശികളടക്കമുള്ള ഇവരിലധികവും വേമ്പനാട്ട് കായലിൽ ഹൗസ്ബോട്ട് യാത്ര നടത്തി മടങ്ങുകയാണ് പതിവ്. കുറച്ച് പേർ ലൈറ്റ് ഹൗസും ബീച്ചും സന്ദർശിക്കും. സന്ദർശകരെ തൃപ്തിപ്പെടുത്താൻ കലവൂരിലെ കേന്ദ്ര കയർ മ്യൂസിയവും സ്വകാര്യവ്യക്തിയുടെ മറ്റൊരു മ്യൂസിയവും മാത്രമേ ആലപ്പുഴയിലുള്ളൂ. കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലെ പുരാവസ്തു വകുപ്പിെൻറ മ്യൂസിയവും കരുമാടിയിലെ ബുദ്ധപ്രതിമയായ കരുമാടിക്കുട്ടനും അമ്പലപ്പുഴ ശ്രീകൃഷ്​ണ േക്ഷത്രവും അർത്തുങ്കൽ സെൻറ് ആൻഡ്രൂസ് ബസിലിക്കയും പ്രത്യേക താൽപര്യമുള്ളവർ സന്ദർശിച്ചെങ്കിലായി.

വിനോദ സഞ്ചാരികൾക്ക് കാണാനായി മ്യൂസിയങ്ങളില്ലെന്ന കുറവ് പരിഹരിക്കാൻ വിവിധ മേഖലകളുമായി ബന്ധപ്പെട്ട തുറമുഖ, കയർ മ്യൂസിയങ്ങൾ അടക്കം 21 മ്യൂസിയങ്ങളാണ് പൈതൃക പദ്ധതിയിൽ ഒരുങ്ങുന്നത്. കടൽപാല പുനരുദ്ധാരണം, കനാൽ നവീകരണം പോലെ അഞ്ചു പൊതുവിടങ്ങളുടെ വികസനവും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.

സർക്കാർ-സഹകരണ-സ്വകാര്യ മേഖലകളിലടക്കം 11 പഴയ കെട്ടിടങ്ങളാണ് പുനരുദ്ധരിക്കുന്നത്. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയോ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തുകയോ പാടില്ലെന്ന കരാറിലാണ് പുതുക്കിപ്പണിയുന്നത‌്.

കി​ഴക്കി​െൻറ വെനീസ്​

തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസൻ (1745-1799) രൂപകൽപന ചെയ്ത ആലപ്പുഴയെ 'കിഴക്കിന്‍റെ വെനീസ്' എന്ന വിശേഷണം നൽകി ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത് കഴ്സൺ പ്രഭുവെന്ന് അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ജോർജ്​ നഥാനിയൽ കഴ്സനാണ് (1859-1925). സുഗന്ധദ്രവ്യങ്ങളടക്കമുള്ള തിരുവിതാംകൂറിലെ വനവിഭവങ്ങൾ ഒരുകാലത്ത് കടൽ കടന്നത് രാജ്യാന്തര പ്രശസ്തമായ ആലപ്പുഴ തുറമുഖം വഴിയായിരുന്നു.

പഴയ തുറമുഖ ഗോഡൗൺ കാടുപിടിച്ച നിലയിൽ, ഇത്​ മ്യൂസിയത്തിനായി ഏറ്റെടുത്തിട്ടുണ്ട്​ (ചിത്രം: ബിമൽ തമ്പി)

കൊച്ചി തുറമുഖത്തിന്‍റെ വരവോടെ കാലാന്തരത്തിൽ പ്രസക്തി നഷ‌്ടമായ ആലപ്പുഴ തുറമുഖത്ത് കയറ്റിറക്ക് പതിയെ നിലച്ചു. അവസാനമായി ഈ തുറമുഖത്ത് കപ്പലെത്തിയത് 1989ലാണ്. വിവിധ ഏജൻസികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് രണ്ടുവർഷം മുമ്പ് തുടക്കമിട്ട് നിശ്ശബ്​ദമായി മുന്നേറുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളം പ്രത്യേകിച്ചും ആലപ്പുഴ ലോക സാംസ്കാരിക ടൂറിസം രംഗത്ത് കൃത്യമായി അടയാളപ്പെടുത്തപ്പെടും.

പ്രൗഢിയിലേക്ക്​ കുതിക്കാൻ

കായൽ യാത്രക്ക് എത്തുന്ന പതിനായിരങ്ങളിൽ പകുതി പേരെങ്കിലും ഒരുദിവസം നഗരത്തിൽ തങ്ങുകയാണെങ്കില്‍ ആലപ്പുഴയുടെ സാമ്പത്തിക അടിത്തറ കൂടുതൽ ഭദ്രമാകും. സമ്പന്നമായ ആലപ്പുഴയുടെ സാമൂഹികവും സാംസ്കാരികവുമായ ചരിത്രം അനാവരണം ചെയ്യുന്ന ൈപതൃക പദ്ധതി രാജ്യത്തെ കൾചറൽ ടൂറിസത്തിന് വലിയൊരു മുതൽക്കൂട്ടാകും. കഴിഞ്ഞ കാലങ്ങളിൽ തീർത്തും ചൂഷണം ചെയ്യപ്പെടാതെ പോയ ഇത്തരമൊരു സാധ്യത സാക്ഷാത്​കരിക്കുന്നതിെൻറ മുഴുവൻ അഭിനന്ദവും നഗരം സ്ഥിതിചെയ്യുന്ന ആലപ്പുഴ, അമ്പലപ്പുഴ നിയമസഭ മണ്ഡലങ്ങളിലെ ജനപ്രതിനിധികളും മന്ത്രിമാരുമായ ഡോ. ടി.എം. തോമസ് ഐസക്കിനും ജി. സുധാകരനും അവകാശപ്പെട്ടതാണ്.

2018ൽ പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഇതിനകം തയാറായ ബാക്കി പദ്ധതികൾ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. എന്നിരുന്നാലും ലക്ഷ്യമിട്ട ബൃഹത്​ പദ്ധതിയുടെ ചെറിയൊരു ഭാഗം മാത്രമേ ഇത് വരുന്നുള്ളൂ. എന്‍സൈക്ലോപീഡിയ പോലുള്ള ഭീമന്‍ മ്യൂസിയങ്ങള്‍ക്കു പകരം ഓരോ വിഷയത്തെയും ആസ്പദമാക്കിയുള്ള ചെറു മ്യൂസിയങ്ങളാണ് പൈതൃക പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി ഡോ. തോമസ് ഐസക് പറയുന്നു. ലിവിങ്​ മ്യൂസിയങ്ങൾ എന്ന സങ്കൽപത്തിന് അർഥം മ്യൂസിയമായി വേര്‍തിരിച്ചതിന​ു ശേഷമുള്ള ഇടങ്ങളില്‍ സാധാരണഗതിയിലുള്ള സാമൂഹിക സാമ്പത്തിക വാണിജ്യ പ്രവര്‍ത്തനങ്ങൾ നടക്കുകയെന്നതാണെന്ന് അദ്ദേഹം വിശദമാക്കി.

ആലപ്പുഴ തുറമുഖ മ്യൂസിയവും നവീകരിക്കുന്ന കടൽപാലവും വിദേശരാജ്യങ്ങളിലെ നിർമിതികളോട് കിടപിടിക്കുന്നതായിരിക്കും. നിലവിൽ നടക്കുന്ന പ്രവർത്തനങ്ങൾ അക്ഷരാർഥത്തിൽ മഞ്ഞുമലയുടെ ഒരറ്റം മാത്രമേയാകുന്നുള്ളൂവെന്ന് പദ്ധതിയുടെ കൺസർവേഷൻ കൺസൽട്ടൻറായ പ്രമുഖ ആർക്കിടെക്​ട്​ ഡോ. ബെന്നി കുര്യാക്കോസ് ചൂണ്ടിക്കാട്ടി. പഴയ പോര്‍ട്ട് ഓഫിസുമായി ബന്ധപ്പെട്ട് ഉപയോഗശൂന്യമായി കിടന്ന ഇരുപതിനായിരത്തോളം ചതുരശ്ര അടി വരുന്ന പഴയ ഗോഡൗണുകളാണ് പോർട്ട് മ്യൂസിയത്തിനായി പുനരുദ്ധരിച്ചത്. ഇതിനോട് ചേർന്ന് തുടക്കമിട്ട മിയാവാക്കി വനം കാടുകളില്ലാത്ത ആലപ്പുഴക്ക് പുതിയ അനുഭവമായിരിക്കും.

മനോഹാരിത വീണ്ടെടുക്കുന്ന കനാലുകൾ

ആലപ്പുഴയുടെ മാത്രം സവിശേഷതയായ കനാലുകളെ പഴയപോലെ മനോഹരമാക്കി മാറ്റാൻ കഴിയുമെന്ന് ആരും കരുതിയതേയില്ല. എത്രനല്ല നടക്കാത്ത സ്വപ്നമെന്ന ഗണത്തിൽ ചേർക്കാവുന്ന ഈ പ്രവൃത്തിയുടെ പേരിൽ മുൻകാലങ്ങളിൽ കോടികളുടെ ഫണ്ട് വെട്ടൽ മാത്രമാണ് നടന്നതെന്ന ആക്ഷേപം ശക്തമാണ്.അതിനാൽ തന്നെ നിലവിലുള്ള സൗന്ദര്യവത്​കരണത്തെ ആദ്യമാരും കാര്യമാക്കിയില്ല. രോഗം പരത്തുന്ന മാലിന്യവാഹിനികളായി മാറിയ അവയെ പഴയനിലയിൽ ജലയാനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്ന നീരൊഴുക്കുള്ളവയാക്കി മാറ്റുന്ന ഇറിഗേഷൻ വകുപ്പിെൻറ കീഴിലെ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്​ചർ ഡെവലപ്​മെൻറ് കോർപറേഷൻ നടത്തിയ നവീകരണം വൻ വിജയമായിരുന്നു. മുംബൈ െഎ.ഐ.ടിയിലെ അധ്യാപകരും വിദ്യാർഥികളും നടത്തിയ പഠനത്തിെൻറ ശിപാർശകൾ മുൻനിർത്തിയുള്ള ഇടപെടലുകൾ വിജയംകണ്ടു.

കുളവാഴകൾ നിറഞ്ഞ പഴയ കനാലുകൾക്ക് പകരം എയറേറ്റർ സംവിധാനം ഏർപ്പെടുത്തിയ കനാലുകളിൽ മത്സ്യസമ്പത്ത് തിരിച്ചുവരുകയാണ്. 'തോട് ഓടയല്ല' എന്ന സന്ദേശം നൽകി ഹോട്ടൽ മാലിന്യം കനാലുകളിലേക്ക് ഒഴുക്കുന്ന രീതി അവസാനിപ്പിച്ച് ആധുനിക മാലിന്യ ട്രീറ്റ്മെൻറ് പ്ലാൻറും ഒരുങ്ങുന്നു. നവീകരിക്കുന്ന 24 കിലോമീറ്റർ കനാലുകളുടെ സംരക്ഷണ ചുമതലയും 'ആലപ്പുഴ പൈത‌ൃക പദ്ധതി'യുടെ നിർവഹണം വഹിക്കുന്ന മുസിരിസ് സ്പൈസ് റൂട്ട് ഹെറിറ്റേജ് പ്രോജക്​ടിനാണ്. അന്തരീക്ഷ മലിനീകരണമില്ലാത്ത ഇലക്ട്രിക്​ ബോട്ടുകളാണ്​ സഞ്ചാരികൾക്കായി ഒരുങ്ങുന്നത്.

ആലപ്പുഴയിലെ കനാൽ

മനോഹര വൃക്ഷങ്ങൾ തണൽ വിരിക്കുന്ന തീരങ്ങളിൽ സൈക്ലിങ്​ ട്രാക്കുകളുണ്ടാകും. ആകർഷക വൈദ്യുതി വിളക്കുകൾക്ക് കീഴെ വിശ്രമിക്കാനായി ഇരിപ്പിടങ്ങളുണ്ടാകും. നഗരം വീണ്ടെടുക്കുന്ന പഴമയെ നിലനിർത്തി കൊണ്ടുപോകാൻ കഴിയുന്ന വിധത്തിലാണ് മുസിരിസ് പ്രോജക്​ടി​െൻറ ഘടനയെന്ന് മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ് വ്യക്തമാക്കി. കനാലുകളുടെ നവീകരണത്തിനും നഗര ശുചിത്വത്തിനുമായി 150 കോടിയാണ് ചെലവിടുന്നത്. നഗര റോഡുകളുടെയും പാലങ്ങളുടെയും നവീകരണത്തിനും കനാല്‍ കരകളിലെ നടപ്പാതക്കും സൈക്കിള്‍ ട്രാക്കിനുമൊക്കെയായി 800 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്.

അതിശയ മ്യൂസിയങ്ങള്‍

കയര്‍ യാൺ, കയർ ചരിത്രം, ലിവിങ്​ മ്യൂസിയം ഉൾപ്പെടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട 21 മ്യൂസിയങ്ങളാണ് ആലപ്പുഴയിൽ തയാറാകുന്നത്. കേരള സ‌്റ്റേറ്റ് കയർ കോർപറേഷനിലെ ലിവിങ്​ മ്യൂസിയത്തിൽ കയർ ഉൽപന്നങ്ങളുടെ നിർമാണം നേരിൽ മനസ്സിലാക്കാം. എല്ലാത്തരം കയർ ഉൽപന്നങ്ങളും നിർമിക്കുന്ന തറികളും മ്യൂസിയത്തിലുണ്ടാകും. സർക്കാർ ഏറ്റെടുത്ത് പൊതുമേഖല കയർ ഫാക‌്ടറിയാക്കിയ നൂറ്റാണ്ട‌് പഴക്കമുള്ള ബോംബെ കമ്പനിയെന്ന വൻകിട കയർ ഫാക‌്ടറിയിലാണ‌് കയര്‍ സാങ്കേതികവിദ്യയുടെ പരിണാമത്തെ സംബന്ധിച്ച മ്യൂസിയം. മുന്നിൽ കയർ എമ്പോറിയവും ഒരുക്കുന്നുണ്ട്.

പ്രത്യേക കുമ്മായക്കൂട്ട് ഉപയോഗിച്ച് വെട്ടുകല്ലിൽ നിർമിച്ച ഭിത്തികളും തടിത്തൂണുകൾ ഉൾപ്പെടെയുള്ള പഴയ മരനിർമിതികളും ചേർന്ന് പ്രൗഢി വിളിച്ചോതുന്ന കെട്ടിടങ്ങളുടെ സമുച്ചയമായ ന്യൂമോഡൽ സൊസൈറ്റി സന്ദർശകർക്ക് പ്രിയകരമാകും. നൂറുകണക്കിന് തൊഴിലാളികൾ പണിയെടുത്തിരുന്ന 'വാൾക്കോട്ട് കയർ കമ്പനി' പ്രവര്‍ത്തനം നിലച്ചപ്പോൾ തൊഴിലാളികളുടെ സഹകരണസംഘം ഏറ്റെടുക്കുകയായിരുന്നു. നവീകരിക്കുന്ന ഇവിടത്തെ പുരാതന കെട്ടിടങ്ങളിൽ ഒരുങ്ങുന്ന കയര്‍ വ്യവസായ ചരിത്ര മ്യൂസിയത്തിൽ ആലപ്പുഴയിെല തൊഴിലാളി പ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളുണ്ടാകും.

സർക്കാർ ഏറ്റെടുത്ത് 'കയർഫെഡ്' പ്രവർത്തിക്കുന്ന ചരിത്രമുറങ്ങുന്ന ഡാറാസ്മെയിൽ കെട്ടിടത്തിലായിരിക്കും കയർ യാൺ മ്യൂസിയം. അയർലൻഡുകാരായ ജെയിംസ്‌ ഡാറ, ഹെൻടിസ്‌മെയിൽ എന്നീ വ്യവസായികൾ 1859ൽ ആലപ്പുഴയിലെത്തി ചകിരിയും കയറും ഉപയോഗിച്ച്‌ തടുക്കും പായകളും ഉണ്ടാക്കുന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ചത് ആലപ്പുഴയുടെ ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു. അവർ രൂപകൽപന ചെയ്ത് തറിയിൽ ആരംഭിച്ച ഡാറാസ്‌മെയിൽ കയർ കമ്പനിയാണ്‌ ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്‌ടറി.

ഗാന്ധി മ്യൂസിയവും ഗുജറാത്തി മ്യൂസിയവും

ആലപ്പുഴ പട്ടണത്തിലെ ഗതകാലസ്മരണകൾ ഉണർത്തുന്ന പഴയ ഗുജറാത്തി സ്ട്രീറ്റും പരിസര പ്രദേശങ്ങളും ചേര്‍ത്ത് 'ഡൗണ്‍ ദ മെമ്മറി ലെയ്ന്‍' എന്ന തെരുവ് കാഴ്ച വിനോദസഞ്ചാരികൾ നെഞ്ചേറ്റുമെന്നതിൽ സംശയം വേണ്ട. ഒപ്പം ഗുജറാത്ത് ഹെറിറ്റേജ് സെൻററും ഗുജറാത്തി ബിസിനസ് ഹിസ്​റ്ററി മ്യൂസിയവുമൊക്കെ വിനോദ സഞ്ചാരികളെ പ്രത്യേകിച്ചും ഉത്ത​േരന്ത്യയിൽ നിന്നുള്ളവരെ ആകർഷിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഇന്ത്യയിലെ പ്രമുഖ ഗാന്ധി മ്യൂസിയങ്ങളുടെ സഹായത്തോടെ രാഷ്​ട്രപിതാവിെൻറ ജീവിതത്തിലെ വിവരങ്ങൾ വിശദമാക്കുന്ന ഗാന്ധി മ്യൂസിയമാണ് പദ്ധതിയുടെ മറ്റൊരു ആകർഷണം.

കമേഴ്സ്യൽ കനാലിന്‍റെ തീരത്തെ പഴയ മധുര കമ്പനിയുടെ നാശോന്മുഖമായ േഗാഡൗൺ കയർഫെഡിൽനിന്ന്​ ഏറ്റെടുത്താണ് ഗാന്ധിമ്യൂസിയമാക്കുന്നത്. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത വിശ്വപ്രസിദ്ധമായ ഗാന്ധി സിനിമയുടെ പ്രദർശനം എല്ലാ ദിവസവും ഒരുക്കും. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മറ്റൊരു മ്യൂസിയവും പദ്ധതിയിലുണ്ട്.

ഹൗസ്​ബോട്ടുകൾ

ആലപ്പുഴയിലെ ജൈനക്ഷേത്രവും പൈതൃക പദ്ധതിയുടെ ഭാഗമാണ്. നഗരത്തിലെ ഹിന്ദു, ക്രിസ്ത്യൻ, മുസ്​ലിം സമുദായങ്ങളുടെ ആരാധനാലയങ്ങളും പദ്ധതിയുടെ ഭാഗമായി മാറ്റാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ സ്മരണക്കായി കൊച്ചി രൂപത സ്ഥാപിച്ച ലിയോ തേർട്ടീൻത് സ്കൂൾ നവീകരിച്ച് മ്യൂസിയമായി സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമായി. എസ്.ഡി.വി സ്കൂളിലെ വിദ്യാഭ്യാസ മ്യൂസിയം, കൊട്ടാരം ആശുപത്രിയിലെ ആരോഗ്യ മ്യൂസിയം, സ്പൈസസ് മ്യൂസിയം തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുന്നു.

തുറമുഖ മ്യൂസിയവും നവീകരിച്ച കടൽപാലവും

ആലപ്പുഴയെ പൈതൃക ടൂറിസം നഗരമായി പുനരുദ്ധരിക്കുന്നതിനുള്ള സമഗ്ര പരിപാടിയിലെ പ്രധാന ഭാഗമാണ് തുറമുഖ മ്യൂസിയം. ഈ മ്യൂസിയം ആലപ്പുഴയിലെ തുറമുഖങ്ങളെ കുറിച്ച് മാത്രമല്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കേരളത്തിെൻറ അതിസമ്പന്നമായ തീരപ്രദേശത്തി​െൻറയും വിപുലമായ സമുദ്ര വ്യാപാര പാരമ്പര്യത്തി​െൻറയും പശ്ചാത്തലത്തിലായിരിക്കും തുറമുഖ മ്യൂസിയത്തി​ന്‍റെ തുടക്കം. 19ാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ മരംകൊണ്ട് നിർമിച്ച കടല്‍പാലം പിന്നീട് ഇരുമ്പ് തൂണുകള്‍ കൊണ്ടുള്ളതിന് വഴിമാറി.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യം ചരക്കുനീക്കത്തിന്​ ​െറയില്‍ പാളങ്ങളും ​െറയിലുകളും വന്നു. 1862ലാണ് ലൈറ്റ് ഹൗസ് സ്ഥാപിതമായത്​. രാജഭരണ കാലത്ത് പ്രവർത്തനം ആരംഭിച്ച സിഗ്നലിങ് സ്​റ്റേഷൻ അടക്കമുള്ള സാങ്കേതിക പുരോഗതിയുടെ വിശദ ചിത്രം മാരിടൈം സിഗ്നൽ മ്യൂസിയത്തിലൂടെ വിനോദ സഞ്ചാരികൾക്ക് ലഭിക്കും. തുറമുഖ മ്യൂസിയത്തി​െൻറ ഏറ്റവും ആകര്‍ഷക ഇനം ആലപ്പുഴയില്‍ എത്തിയിരുന്ന കപ്പലുകളുടെ മാതൃകകളുടെ പ്രദര്‍ശനമായിരിക്കും. അറബി ഉരുകള്‍, പോർചുഗീസ്, ഡച്ച്, ഇംഗ്ലീഷ് പായ്ക്കപ്പലുകള്‍, അർധ സ്​റ്റീമര്‍ കപ്പലുകള്‍, ആധുനിക സ്​റ്റീമര്‍ കപ്പലുകള്‍ ഇവയുടെയെല്ലാം മാതൃകകള്‍ പ്രദര്‍ശിപ്പിക്കും. ആലപ്പുഴ തുറമുഖ മ്യൂസിയത്തിലേക്ക് ഇന്ത്യൻ നേവൽ ഫാസ്‌റ്റ്‌ അറ്റാക്ക് ക്രാഫ്റ്റ് ടി 81 എന്ന കപ്പൽ ഇതിനകം നാവികസേന അനുവദിച്ചു. മുംബൈയിലുള്ള കപ്പൽ സതേൺ നേവൽ കമാൻഡിന് ഉടൻ കൈമാറി ആലപ്പുഴയിൽ മ്യൂസിയത്തിനു മുന്നിൽ എത്തിക്കും.

തുറമുഖത്തോടു ചേര്‍ന്ന കനാല്‍ ഭാഗത്ത് ചെറിയ കുട്ടികള്‍ക്ക് പഠിക്കാനും കളിക്കാനുമുള്ള തുഴവഞ്ചികളും ചെറുപായ നൗകകളും ഉണ്ടാകും. ഇതിന് പുറമെയുള്ള ബോട്ട് മ്യൂസിയത്തിൽ ആലപ്പുഴയില്‍ ഉപയോഗത്തിലിരുന്ന എല്ലാത്തരം മത്സ്യബന്ധന യാനങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും പ്രദർശിപ്പിക്കും. ​ൈപതൃക സംരക്ഷണത്തിനൊപ്പം അടിസ്​ഥാന സൗകര്യ വികസനത്തിലും നാട്​ കുതിച്ചുപായു​േമ്പാൾ ഒരുകാര്യം ഉറപ്പിച്ച്​ പറയാം. ആലപ്പുഴ ഇനി പഴയ ആലപ്പുഴയായിരിക്കുകയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzha
News Summary - Alappuzha will no longer be the same; Venice of the East ready to be the land of museums
Next Story