നിങ്ങൾ ഉരുളക്കിഴങ്ങ് പ്രേമിയാണോ? എങ്കിൽ പൊട്ടാറ്റോ ഹോട്ടലിൽ സൗജന്യമായി താമസിക്കാം
text_fieldsസെപ്റ്റംബർ എന്നാൽ ദേശീയ ഉരുളക്കിഴങ്ങ് മാസമാണ് അമേരിക്കയിൽ. ഇതിന്‍റെ ഭാഗമായി ഉരുളക്കിഴങ്ങ് പ്രേമികൾക്ക് വ്യത്യസ്തമായ ഓഫർ ഒരുക്കിയിരിക്കുകയാണ് ഇദാഹോയിലെ പൊട്ടാറ്റോ ഹോട്ടൽ. ഭാഗ്യശാലികൾക്ക് സൗജന്യ താമസത്തിനുള്ള അവസരമാണ് ലഭിക്കുക. ഏകദേശം ആറ് ടൺ ഭാരം വരുന്ന ഈ ഹോട്ടൽ ഉരുളക്കിഴങ്ങിന്‍റെ തനി പകർപ്പാണ്.
ഉരുളക്കിഴങ്ങ് വിഭവങ്ങൾക്ക് പേര് കേട്ട മക്അലിസ്റ്റേഴ്സ് ഡെലിയുമായി സഹകരിച്ചാണ് 'ദെ ഗ്രേറ്റ് സ്പഡ് ഗേറ്റ്വേ' എന്ന ഓഫർ പ്രഖ്യാപിച്ചത്. നാല് ദിവസവും മൂന്ന് രാത്രിയുമാണ് ഇവിടെ സൗജന്യമായി താമസിക്കാനാവുക. കൂടാതെ മക്അലിസ്റ്റേഴ്സിൽനിന്ന് ഒരു വർഷത്തേക്ക് സൗജന്യമായി വിഭവങ്ങളും ലഭിക്കും.
ഹോട്ടലിലെ താമസത്തിനിടയിൽ വിജയികൾക്ക് ഉരുളക്കിഴങ്ങ് പ്രമേയമായുള്ള വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയും. ഇവിടെയുള്ള കൂറ്റൻ ട്രെയിലറിലുള്ള യാത്രയാണ് ഇതിൽ പ്രധാനം. നാല് ടൺ ഉരുളക്കിഴങ്ങ് ഉൾക്കൊള്ളാൻ കഴിയും ഈ ട്രെയിലറിന്.
ഹോട്ടലിനകത്ത് ഉരുളക്കിഴങ്ങിന്‍റെ ആകൃതിയിലുള്ള ഇരിപ്പടം, കിടക്ക എന്നിവയെല്ലാം ഉണ്ടാകും. സമീപത്തായി ചെറിയ തൊഴുത്തും പശുവും ഉണ്ടാകും. മെനുവിലും പ്രധാനമായി ഉരുളക്കിഴങ്ങ് വിഭവങ്ങളായിരിക്കും. മക്അലിസ്റ്റേഴ്സിന്‍റെ വെബ്സൈറ്റ് വഴി സെപ്റ്റംബർ 14ന് മുമ്പ് അപേക്ഷിക്കുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.