വിദേശ സഞ്ചാരികൾക്കായി നാളെ മുതൽ ബാലി തുറക്കും; ക്വാറന്‍റീൻ ദിനങ്ങൾ കുറച്ചു
text_fieldsലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബാലി ഫെബ്രുവരി നാല് മുതൽ വീണ്ടും വിദേശ സഞ്ചാരികൾക്കായി തുറക്കുന്നു. ഇത്തവണ ക്വാറന്‍റീൻ കാലാവധി കുറവായരിക്കുമെന്ന് ഇന്തോനേഷ്യൻ സർക്കാർ അറിയിച്ചു. രാജ്യം സാമ്പത്തികമായി വീണ്ടെടുക്കാനും ടൂറിസം പുനരുജ്ജീവിപ്പിക്കാനും ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
ഫെബ്രുവരി നാലിന് എല്ലാ വിദേശികൾക്കുമുള്ള നിരോധനം നീക്കുമെന്നും പൂർണമായും വാക്സിനേഷൻ എടുത്തവർക്കുള്ള ക്വാറന്‍റീൻ കാലയളവ് ഏഴ് ദിവസത്തിൽനിന്ന് അഞ്ചായി കുറയ്ക്കുമെന്നും അധികൃതർ അറിയിച്ചു. ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് ഏഴ് ദിവസം ക്വാറന്‍റീൻ വേണം.
ബീച്ചുകളും ക്ഷേത്രങ്ങളും നിറഞ്ഞ ബാലി ഒക്ടോബറിൽ പരിമിതമായ രീതിയിൽ തുന്നിരുന്നു. എന്നാൽ, ആ സമയത്ത് 10 ദിവസത്തെ ക്വാറന്‍റീനാണ് നിർദേശിച്ചിരുന്നത്. കൂടാതെ അന്താരാഷ്‌ട്ര ആരോഗ്യ ഇൻഷുറൻസ്, പ്രാദേശിക സ്പോൺസറുമായുള്ള വിസ എന്നിവയും ആവശ്യമായിരുന്നു. ഇവ കാരണം വിദേശ സഞ്ചാരികൾ കാര്യമായി എത്തിയില്ല.
ഫെബ്രുവരി നാല് മുതൽ സന്ദർശകർക്ക് ദ്വീപിലേക്ക് നേരിട്ടും അല്ലാതെയും വിമാനത്തിൽ വരാൻ കഴിയുമെന്ന് രാജ്യത്തെ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്‍റെ വക്താവ് വിക്കു അഡിസാസ്മിറ്റോ പറഞ്ഞു. പ്രാദേശിക സ്പോൺസറുമായി വിസ നേടുക, അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസിന്‍റെ ആവശ്യകത തുടങ്ങിയ നിയന്ത്രണങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.