സൂര്യോദയം കണ്ട് ഭക്ഷണം കഴിക്കാം; പുത്തൻ അനുഭവമേകാൻ ദുബൈ ഫ്രെയിം
text_fieldsദുബൈ നഗരത്തിെൻറ പ്രധാന ആഘർഷണങ്ങളിലൊന്നായ ദുബൈ ഫ്രെയിമിെൻറ മുകളിലിരുന്ന് പ്രഭാത ഭക്ഷണം കഴിക്കാൻ അവസരം ഒരുങ്ങുന്നു. '45 മിനുറ്റ്സ് ഓഫ് ഗോൾഡ്' എന്ന പേരിലെ പദ്ധതി ഡിസംബർ നാലിന് ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ആറ് മുതൽ എട്ട് വരെയാണ് ഭക്ഷണം വിളമ്പുക. ഒരോരുത്തർക്കും 45 മിനുറ്റ് ചെലവഴിക്കാം.
മുതിർന്നവർക്ക് 100 ദിർഹവും (2012 രൂപ) കുട്ടികൾക്ക് 50 ദിർഹവും (1006 രൂപ) ആണ് ഈടാക്കുക. ദുൈബ ഫ്രെയിമിെൻറ വെബ്സൈറ്റ് വഴി ഓൺലൈനായിട്ട് ബുക്ക് ചെയ്യാം.
ലോകത്തെ തന്നെ ഏറ്റവും വലിയ ഫ്രെയിമായിട്ടാണ് സബീൽ പാർക്കിലെ ദുബൈ ഫ്രെയിം അറിയപ്പെടുന്നത്. ദുബൈയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളിൽ ഒന്നുകൂടിയാണിത്. 150 മീറ്ററാണ് ഇതിെൻറ ഉയരം. രണ്ട് തൂണുകളെയും ബന്ധിപ്പിച്ച ഗ്ലാസ് ബ്രിഡ്ജിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.