![cruise ship package ksrtc cruise ship package ksrtc](https://www.madhyamam.com/h-upload/2021/12/21/1337477-cruise-ship-package-ksrtc.webp)
4499 രൂപ; ആഡംബര കപ്പലിൽ കെ.എസ്.ആർ.ടി.സിക്കൊപ്പം പുതുവർഷാഘോഷം
text_fieldsപുതുവത്സര രാത്രിയിൽ ആഡംബര ക്രൂയിസിൽ യാത്രക്ക് അവസരം ഒരുക്കി കെ.എസ്.ആർ.ടി.സി. അറബിക്കടലിൽ ആഡംബര കപ്പലായ നെഫെർറ്റിറ്റിയിൽ പുതുവർഷം ആഘോഷിക്കാനാണ് കെ.എസ്.ആർ.ടി.സി മുഖേന അവസരം ഒരുക്കിയിരിക്കുന്നത്.
4,499 രൂപയാണ് ടിക്കറ്റ് നിരക്ക്. 31ന് ഉച്ചക്ക് രണ്ടിന് മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് എ.സി ലോഫ്ലോർ ബസിലാണ് യാത്ര ആരംഭിക്കുക. വൈകീട്ട് ഏഴിന് എറണാകുളത്തെത്തും. തുടർന്ന് എട്ടിന് ക്രൂയിസിൽ പ്രവേശിക്കുകയും രാത്രി ഒമ്പതിന് യാത്ര ആരംഭിക്കുകയും ചെയ്യും.
അഞ്ച് മണിക്കൂർ അറബിക്കടലിൽ യാത്ര. കപ്പൽ പുലർച്ച രണ്ടിന് തീരത്തെത്തും. കെ.എസ്.ആർ.ടി.സിയിൽ തന്നെ മടക്കയാത്ര. അടുത്ത ദിവസം പുലർച്ച ഏഴിന് മലപ്പുറത്ത് തിരിച്ചെത്തും. അഞ്ച് മണിക്കൂർ ഇവൻറ് ഒാൺബോർഡ്, വിവിധ ഗെയിംസ്, ത്രീ കോഴ്സ് ഗാല ബുഫെ ഡിന്നർ, ഒാരോ ടിക്കറ്റിനും വിഷ്വലൈസിങ് ഇഫക്ടുകളും പവർ ബാക്ക്ഡ് മ്യൂസിക് സിസ്റ്റം, ലൈവ് വാട്ടർ ഡ്രംസ് എന്നിവയും ആസ്വദിക്കാനാകും.
കുട്ടികളുടെ കളിസ്ഥലവും തിയറ്ററും പ്രത്യേകതയാണ്. കടൽക്കാറ്റും അറബിക്കടലിന്‍റെ പ്രകൃതി ഭംഗിയും ആസ്വദിക്കാൻ തുറന്ന സൺ ഡെക്കിലേക്കുള്ള പ്രവേശനം, ഓൺബോർഡ് ലക്ഷ്വറി ലോഞ്ച് ബാർ എന്നിവയും ലഭ്യമാണ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ട.
പുറത്തുനിന്നുള്ള മദ്യം ക്രൂയിസിനുള്ളിൽ അനുവദനീയമല്ല. കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കും. പിടിച്ചെടുത്ത കുപ്പികൾ തിരികെ നൽകില്ല.
വിപുലമായ മദ്യപാനം ഉള്ള യാത്രക്കാർക്കുള്ള പ്രവേശനം പൂർണമായും നിയന്ത്രിക്കും. കൂടാതെ ടിക്കറ്റിന്‍റെ റീഫണ്ട് നൽകില്ല.
നിയമവിരുദ്ധമായ വസ്തുക്കളും പുകവലിയും കർശനമായി നിരോധിച്ചിരിക്കുന്നു. കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കും.
മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽനിന്ന് എ.സി ബസിൽ കൊണ്ടുപോയി തിരികെയെത്തിക്കും. ബോൾഗാട്ടി ജെട്ടിയാണ് എംബാർക്കേഷൻ പോയിന്‍റ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക:
ഇ - മെയിൽ - mlp@kerala.gov.in
മൊബൈൽ - 9447203014, 9995090216, 9400467115, 9995726885, 7736570412, 8921749735, 9495070159.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.