തലശ്ശേരിയുടെ ചരിത്ര പൈതൃക വഴികളെ കോർത്തിണക്കി 'ഹെറിറ്റേജ് റൺ'; പങ്കാളിയാകാൻ ഇതാ അവസരം
text_fieldsതലശ്ശേരിയുടെ ചരിത്ര പൈതൃക വഴികളെ കോർത്തിണക്കിക്കൊണ്ട് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ 'ഹെറിറ്റേജ് റൺ' സംഘടിപ്പിക്കുന്നു. തലശ്ശേരിയുടെ ചരിത്ര പൈതൃക വഴികൾ അടയാളപ്പെടുത്തുന്ന തലശ്ശേരി കോട്ട, സെന്‍റ് ആംഗ്ലിക്കൻ ചർച്ച്, താഴെയങ്ങാടി, നൂറ്റാണ്ടുകളുടെ വാണിജ്യ ചരിത്രം വിളിച്ചോതുന്ന പാണ്ടികശാലകൾ, ജവഹർ ഘട്ട്, ജഗന്നാഥ ടെമ്പിൾ തുടങ്ങി തലശ്ശേരിയുടെ ഇന്നലെകളിലെ പൗരാണിക ചരിത്രം വിളിച്ചോതുന്ന നഗര പ്രദേശങ്ങളിലൂടെയാണ് തലശ്ശേരി ഹെറിറ്റേജ് റൺ സംഘടിപ്പിക്കുന്നത്.
പുരാതന - മധ്യകാല - ആധുനിക ഇന്ത്യൻ ചരിത്രത്തിൽ തന്നെ സവിശേഷമായ ചരിത്ര സ്ഥാനങ്ങൾ അടയാളപ്പെടുത്തുന്ന പ്രദേശമാണ് തലശ്ശേരി. നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ സാംസ്കാരികവും വാണിജ്യവും വിദ്യാഭ്യാസവും മതവും കായികപരവുമൊക്കെയായ നാഗരികതകളുടെ ഔന്നത്യത്തിന്‍റെ സ്ഥാനമായി തലശ്ശേരി നിലകൊണ്ടു. തലശ്ശേരിയുടെ ഈ പൈതൃകം ഹെറിറ്റേജ് റണ്ണിലൂടെ അടുത്തറിയാം. ജനുവരി രണ്ടിനാണ് പരിപാടി.
പരിപാടിയിൽ വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 15,000 രൂപയും മെഡലുകളുമാണ് നൽകുന്നത്. പൈതൃക യാത്രയിൽ പങ്കാളികളാകാനും രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.