നിങ്ങളുടെ വിലയിൽ ഹോട്ടൽ റൂമുകൾ ബുക്ക് ചെയ്യാം; ലോകത്തിലെ ആദ്യ സോഷ്യൽ-ട്രാവൽ പ്ലാറ്റ്ഫോം ഇന്ത്യയിലും
text_fieldsയാത്രയും സമൂഹവും എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിഡ്വിംഗ്സ് ഇന്ത്യയിലും സാന്നിധ്യമറിയിക്കുന്നു. ഇടനിലക്കാരില്ലാതെ യാത്രക്കാരെയും ഹോട്ടലുകളെയും ഈ പ്ലാറ്റ്േഫാം വഴി ബന്ധിപ്പിക്കാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു.
യാത്രക്കാർക്ക് നിരവധി ഹോട്ടലുകളിൽനിന്ന് ഇഷ്ടമുള്ളത് അവരുടെ സ്വന്തം വിലക്കനുസരിച്ച് തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇടനിലക്കാരില്ലാതെ ഹോട്ടലുകളും യാത്രക്കാരും തമ്മിൽ നേരിട്ട് ബന്ധപ്പെടുന്നതിനാൽ റൂമുകളുടെ വിലനിർണയം സുതാര്യമായിത്തീരുന്നു. ലോകമെമ്പാടുമുള്ള യാത്രക്കാരെ ബന്ധിപ്പിക്കുകയും യാത്രാനുഭവങ്ങൾ പങ്കുവെക്കുകയും ഉൾക്കാഴ്ചകൾ നേടുകയും ചെയ്യുന്നു എന്നതാണ് പ്ലാറ്റ്‌ഫോമിന്‍റെ സാമൂഹിക വശം.
പ്ലാറ്റ്‌ഫോമിന്‍റെ സുതാര്യതയും എളുപ്പവും ഹോട്ടലുകൾക്ക് അവരുടെ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസൃത ഓഫറുകളും വിലനിർണയവും വാഗ്ദാനം ചെയ്യാൻ സാധിക്കുന്നു. ഇടനിലക്കാർക്ക് കമീഷൻ നൽകാതെ നേരിട്ട് ബുക്കിങ് എടുക്കുന്നതിനാൽ ഹോട്ടലുകൾക്കും വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുന്നു.
ബുക്കിങ്ങിന് മുമ്പ് ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാൻ ഇവിടെ സൗകര്യമുണ്ട്. ഇത് മികച്ചതും പ്രസക്തവുമായ ഓഫറുകളിലൂടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ ഹോട്ടലുകളെ പ്രാപ്തമാക്കുന്നു.
വ്യക്തിഗത ബുക്കിങ്ങിന് പുറമെ, ഗ്രൂപ്പ് ബുക്കിങ്ങിന് ആവശ്യമായ പേറ്റന്‍റ് നേടിയ സംവിധാനവും ഇതിലുണ്ട്. വിവാഹം പോലുള്ള വലിയ ചടങ്ങുകൾക്ക് ഇതുവഴി ഹോട്ടലുകൾ ബുക്ക് ചെയ്യാൻ സാധിക്കും.
ബിഡ്വിംഗ്സിനെ കൂടുതൽ സവിശേഷമാക്കുന്നത് ഇതിലെ ലേലമാണ്. യാത്രക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ, അതായത് സമർപ്പിത ഷെഫ്, പ്രഭാത ഭക്ഷണം, എയർപോർട്ട് പിക്കപ്പ്, കടൽക്കാഴ്ച, പ്രാദേശിക അനുഭവം തുടങ്ങിയവ അവർക്ക് ഇഷ്ടമുള്ള ഹോട്ടലിൽ ഒരു പ്രത്യേക വിലക്ക് ആവശ്യപ്പെടാം. പ്രസ്തുത ആവശ്യം ഹോട്ടലും അംഗീകരിക്കുന്നുവെങ്കിൽ ഇടപാട് പൂർത്തിയാകും. അതല്ലെങ്കിൽ ഹോട്ടലുകൾക്ക് അവരുടെ വില പറയാനും സാധിക്കും.
ലോകത്തിലെ 800ഓളം നഗരങ്ങളിൽ ഇതിന്‍റെ സേവനം ലഭ്യമാണ്. ഇന്ത്യയിൽ ഒമ്പതിനായിരത്തിലധികം ഹോട്ടലുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ സൗജന്യ ബിഡ്വിംഗ്സ് ഇൻവെന്‍ററി മാനേജ്മെന്‍റ് സംവിധാനം ഉപയോഗിച്ച് റൂം ലേലം ചെയ്ത് ബുക്ക് ചെയ്യാനും നിരക്കുകൾ പ്രസിദ്ധീകരിക്കാനും ആയിരത്തിലേറെ ഹോട്ടലുകളുമായി ധാരണയായിട്ടുണ്ട്. ആഡംബര ഹോട്ടലുകൾ മുതൽ കുറഞ്ഞ ചെലവിലുള്ള റൂമുകൾ വരെ ഇതിൽ കണ്ടെത്താനാകും.
വെബ്സൈറ്റ് സന്ദർശിക്കാൻ: https://social.BidWings.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.