'ഇക്കാരണങ്ങളാൽ മാലിദ്വീപ് യാത്ര മാറ്റിവെക്കാനായില്ല'; ആരാധകരുടെ ആശങ്കകൾക്ക് മറുപടിയുമായി കാളിദാസ്
text_fieldsസ്വന്തം രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമാകുേമ്പാൾ മാലിദ്വീപിലേക്ക് ഉല്ലാസ യാത്ര പോകുന്ന സെലിബ്രിറ്റികൾക്ക് നേരെ കടുത്ത വിമർശനമാണ് കഴിഞ്ഞദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞത്. ബോളിവുഡ് കൂടാതെ തെന്നിന്ത്യൻ താരങ്ങൾക്കെതിരെയും വിമർശനത്തിെൻറ കൂരമ്പുകൾ നീണ്ടു.
ഇതിൽ ഏറ്റവും അവസാനം നെറ്റിസൺസിെൻറ ചൂടറിഞ്ഞത് നടൻ കാളിദാസ് ജയറാമിനാണ്. എന്നാൽ, തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾക്കും ആരാധകരുടെ ആശങ്കകൾക്കും മറുപടിയുമായി കാളിദാസ് തന്നെ രംഗത്തുവന്നു. തെൻറ ഇൻസ്റ്റാഗ്രാം പേജിൽ വിഡിയോ സന്ദേശം വഴിയാണ് കാളിദാസ് മറുപടി നൽകിയത്.
താൻ ഇവിടെ സുരക്ഷിതനാണെന്ന് ആശങ്കകൾ പങ്കുവെച്ച ആരാധകർക്ക് അദ്ദേഹം മറുപടി നൽകി. ഇന്ത്യയിലും മാലിദ്വീപിലും പി.സി.ആർ ടെസ്റ്റ് നടത്തിയിരുന്നു. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടെ കഴിയുന്നതെന്നും കാളിദാസ് പറഞ്ഞു.
'ഈ അവധിക്കാലം എന്തുകൊണ്ട് ഒഴിവാക്കാനായില്ല എന്നത് സംബന്ധിച്ച് നിങ്ങളുമായി ഞാൻ വേഗത്തിൽ പങ്കുവെക്കുകയാണ്. സുരക്ഷിതമായി തുടരുക എന്നതിനാണ് ഈ നിമിഷത്തിൽ മുൻഗണന. മാലിദ്വീപിലേക്ക് പോകാനുള്ള പ്രചോദനമായിട്ടില്ല ഞാനിതിപ്പോൾ പറയുന്നത്.
ഈ അവധിക്കാലം കുറച്ച് മാസങ്ങൾക്ക് മുമ്പ് ആസൂത്രണം ചെയ്തതാണ്. ബുക്ക് ചെയ്യുേമ്പാൾ ഇന്ത്യയിലെ സ്ഥിതി ഇത്ര മോശമായിരുന്നില്ല. ഇക്കാരണങ്ങളാൽ അവസാന നിമിഷം യാത്ര മാറ്റിവെക്കാനും സാധിച്ചില്ല.
മാലിദ്വീപിനെക്കുറിച്ച് വ്യത്യസ്തമായ പ്രചാരണങ്ങൾ ഇപ്പോൾ വരുന്നുണ്ട്. ഇവിടെ നിന്നുകൊണ്ട് എനിക്ക് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാവും. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് മെയിൻ സിറ്റി പോലുള്ള ജനവാസമുള്ള ദ്വീപുകളിൽ മാത്രമാണ് പ്രവേശിക്കാൻ അനുവാദമില്ലാത്തത്.
ഒരു ദ്വീപിൽ ഒരു റിസോർട്ട് എന്ന തോതിൽ ദ്വീപ് റിസോർട്ടുകൾ ഇന്ത്യൻ വിനോദസഞ്ചാരികളെ അനുവദിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് അവയുടെ പ്രവർത്തനം. ഇന്ത്യയും മാലിദ്വീപും തമ്മിൽ വിമാന സർവിസ് നിർത്തലാക്കാത്തതിനാൽ കുറച്ച് ദിവസത്തിനുള്ളിൽ ഞാൻ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങും.
തെൻറ പദ്ധതി പ്രകാരം യാത്ര ചെയ്യേണ്ടിവന്നെങ്കിലും, തെൻറ മനസ്സ് മഹാമാരി കാരണം ദുരിതം അഭിമുഖീകരിക്കുന്ന ആരാധകർക്കൊപ്പാമാണ് -കാളിദാസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.