കുട്ടവഞ്ചിയിൽ കറങ്ങാം, പീച്ചി ഡാം റെഡി
text_fieldsപീച്ചി: ഇനി പീച്ചി ഡാം സന്ദർശിക്കാൻ എത്തുന്നവർക്ക് കുട്ടവഞ്ചിയിൽ ഒരു കറക്കവും ആകാം. വനംവകുപ്പിന് കീഴിൽ പീച്ചി വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ കുട്ടവഞ്ചിയിലുള്ള യാത്ര മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
പ്രകൃതിയെ തൊട്ടറിഞ്ഞ് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലുടെ പക്ഷികളുടെ പാട്ടുകേട്ട് കൊണ്ടുള്ള യാത്ര അവിസ്മരണീയ അനുഭവമാണ് സന്ദർശകർക്ക് സമ്മാനിക്കുകയെന്ന് മന്ത്രി പറഞ്ഞു.
പീച്ചി വനത്തിൽ ശീതൾ ഭാഗത്ത് നിന്നും ആരംഭിച്ച് വള്ളിക്കയം വരെ വനയാത്രയും തുടർന്ന് വള്ളിക്കയത്ത് കുട്ടവഞ്ചി സവാരിയുമാണ് ഒരുക്കിയിട്ടുള്ളത്. 400 രൂപയാണ് കുട്ടവഞ്ചി യാത്രയുടെ നിരക്ക്. 20 മിനിറ്റായിരിക്കും യാത്ര. ഒരേസമയം നാലുപേർക്ക് സഞ്ചരിക്കാൻ കഴിയും. ലൈഫ് ജാക്കറ്റും വിദഗ്ധരായ തുഴച്ചിലുകാരും കുട്ടവഞ്ചിയിൽ ഉണ്ടാവും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷനായി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, ബ്ലോക്ക് മെംബർ കെ.കെ രമേഷ്, വാർഡ് മെംബർമാരായ സ്വപ്ന രാധാകൃഷ്ണൻ, ബാബു തോമസ്, സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ. ആടലരസൻ, കെ.ഇ.ആർ.ഐ ഡയറക്ടർ കെ. ബാലശങ്കർ, പീച്ചി വൈൽഡ് ലൈഫ് വാർഡൻ വി.ജി. അനിൽകുമാർ, അസി. കൺസർവേറ്റർ സുമു സ്കറിയ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.