പർപ്പിൾ നിറത്തിൽ അണിഞ്ഞൊരുങ്ങി ഷില്ലോങ്; ചെറി ബ്ലോസം ഫെസ്റ്റിവലിന് തുടക്കം
text_fieldsമേഘാലയുടെ തലസ്ഥാനമായ ഷില്ലോങ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. പ്രകൃതിയൊരുക്കിയ ധാരാളം കാഴ്ചകളുമായിട്ടാണ് ഈ നോർത്ത് ഈസ്റ്റ് സംസ്ഥാനം സഞ്ചാരികളെ വരവേൽക്കുന്നത്. ഈ സമയത്ത് ഷില്ലോങ്ങിൽ എത്തുന്നവർക്ക് പ്രകൃതി അപൂർവമായ മറ്റൊരു കാഴ്ചകൂടി സമ്മാനിക്കുകയാണ്.
ജാപ്പനീസ് ചെറി മരങ്ങൾ പൂത്തുനിൽക്കുന്ന ചെറി ബ്ലോസം എന്ന പ്രതിഭാസത്തിനാണ് ഇപ്പോൾ നഗരം സാക്ഷിയാകുന്നത്. പർപ്പിൾ, പിങ്ക് നിറങ്ങളുടെ മനോഹരമായ നിറഭേദത്തോടെ ലൈവ് പെയിന്‍റിങ്ങായി നഗരം മാറിയിരിക്കുന്നു.
ഇതിന്‍റെ ഭാഗമായി നടക്കാറുള്ള ചെറി േബ്ലാസം ഫെസ്റ്റിവൽ വ്യാഴാഴ്ച ആരംഭിച്ചു. ഇന്ത്യയിലെ ജപ്പാൻ അംബാസഡർ സതോഷി സുസുക്കി ഷില്ലോങ്ങിലെ വാർഡ്സ് തടാകത്തിൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ സന്നിഹിതനായി. ശനിയാഴ്ച വരെയാണ് പരിപാടി.
ഫെസ്റ്റിവലിൽ നിരവധി വൈവിധ്യമാർന്ന പരിപാടികളാണുള്ളത്. നിരവധി കലാകാരന്മാരും എഴുത്തുകാരും പങ്കെടുക്കും. സാഹിത്യോത്സവവും ഫെസ്റ്റിവലിന്‍റെ ഭാഗമായിട്ടുണ്ട്. കൂടാതെ, ഫാഷൻ ഷോ, മ്യൂസിക്കൽ നൈറ്റ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.