Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
buddhist circuit train
cancel
Homechevron_rightTravelchevron_rightExplorechevron_rightബോധ്​ഗയയും...

ബോധ്​ഗയയും നളന്ദയുമെല്ലാം അടുത്തറിയാം; ബുദ്ധിസ്റ്റ്​​ സർക്യൂട്ട്​ ട്രെയിൻ യാത്രക്ക്​ തുടക്കം

text_fields
bookmark_border

ന്യൂഡൽഹി: റെയിൽവേ മന്ത്രാലയവുമായി സഹകരിച്ച് ടൂറിസം മന്ത്രാലയം 'സ്വദേശ് ദർശൻ' പദ്ധതിയുടെ കീഴിൽ ഡൽഹിയിൽനിന്ന് ബുദ്ധിസ്റ്റ്​ സർക്യൂട്ട് ട്രെയിൻ ആരംഭിച്ചു. സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽനിന്നുള്ള ട്രെയിൻ കേന്ദ്ര ടൂറിസം സഹമന്ത്രി അജയ് ഭട്ട് ഫ്ലാഗ്​ ഓഫ്​ ചെയ്​തു.

ഡൽഹിയിൽനിന്ന്​ ആരംഭിക്കുന്ന യാത്ര ആദ്യം ബിഹാറിലെ ബോധ്​ഗയയിൽ എത്തും. മൂന്നാം ദിനത്തിൽ രാജ്​ഗിറും നളന്ദയുമാണ്​ സന്ദർശിക്കുക. അടുത്തദിവസം ഉത്തർപ്രദേശിലെ വരാണസിയിലെത്തും. പിന്നീടുള്ള യാത്ര ലുംബിനി, കുശിനഗർ എന്നിവിടങ്ങളിലേക്കാണ്​. ഏഴാമത്തെ ദിവസം സരസ്വതിയിലാകും​. ആഗ്ര കൂടി സന്ദർശിച്ച ശേഷമാണ് എട്ട്​ ദിവസം നീളുന്ന​ യാത്ര അവസാനിക്കുക.

'ബോധ്യ സർക്യൂട്ട്, രാമായണ സർക്യൂട്ട്, ചാർ ധാം സർക്യൂട്ട് എന്നിങ്ങനെ വ്യത്യസ്ത സർക്യൂട്ടുകൾ ഉപയോഗിച്ച് പുതുതലമുറക്ക്​ അവരുടെ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് അറിയാനുള്ള പദ്ധതിയാണ്​ 'സ്വദേശ് ദർശനെ'ന്ന്​​ അജയ് ഭട്ട് പറഞ്ഞു. ബുദ്ധിസ്റ്റ്​ സർക്യൂട്ടിന്‍റെ ഭാഗമായി രാജ്യത്ത് ബുദ്ധനുമായി ബന്ധപ്പെട്ട സ്​ഥലങ്ങളിലേക്ക്​ ആളുകളെ കൊണ്ടുപോകും. ഇത് ടൂറിസത്തെ ഉത്തേജിപ്പിക്കുകയും നമ്മുടെ ചരിത്രത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുകയും ചെയ്യും' -മന്ത്രി കൂട്ടിച്ചേർത്തു. ട്രെയിനിൽ കാന്‍റീൻ, സാനിറ്റൈസർ മെഷീനുകൾ, റെസ്റ്റോറന്‍റ്​ തുടങ്ങിയവയുണ്ടാകും.

ബുദ്ധിസ്റ്റ്​ സർക്യൂട്ട്​ ട്രെയിൻ കടന്നുപോകുന്ന ഭാഗങ്ങൾ

വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാറുകളുടെയും സഹകരണത്തോടെ ടൂറിസം മന്ത്രാലയം ബിഹാറിലെയും ഉത്തർപ്രദേശിലെയും ബുദ്ധമത കേന്ദ്രങ്ങളിൽ ബുദ്ധിസ്റ്റ്​ സർക്യൂട്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. യാത്രാസൗകര്യം, അടിസ്​ഥാന സൗകര്യം, ചരക്കുഗതാഗതം, സാംസ്കാരിക ഗവേഷണം, പൈതൃകം, വിദ്യാഭ്യാസം, പൊതു അവബോധം, ആശയവിനിമയം എന്നീ മേഖലയിലാണ്​​ ബുദ്ധ സർക്യൂട്ടിന് കീഴിൽ വികസനങ്ങൾ നടക്കുന്നത്​. കുശിനഗറിലെയും ശ്രാവസ്തിയിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വികസനമാണ് ഇതിൽ പ്രധാനം.

വിദേശ നാടുകളിലേക്ക്​ പോകുന്നതിന്​ മുമ്പ്​ ഇന്ത്യയിലെ സ്​ഥലങ്ങൾ കാണാൻ പുതുതലമുറ തയാറാകണമെന്ന്​ ഭട്ട് പറഞ്ഞു. 'ബുദ്ധ സർക്യൂട്ട് ടൂറിസ്റ്റ് ട്രെയിൻ പോലെയുള്ള മഹത്തായ പൈതൃകങ്ങൾ നമ്മുടെ പക്കലുണ്ട്. 'ദേഖോ അപ്നാ ദേശ്' എന്ന കാമ്പയിനിന്‍റെ ഭാഗമായി പ്രാദേശിക ടൂറിസം രംഗത്ത്​ ഒരുപാട്​ വികസനങ്ങളാണ്​ നടക്കുന്നത്​.

325.53 കോടി രൂപ ചെലവിൽ 'സ്വദേശി ദർശൻ' പദ്ധതി പ്രകാരം ടൂറിസം മന്ത്രാലയം മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ അഞ്ച് പദ്ധതികൾക്ക് അംഗീകാരം നൽകി. അതിൽ മൂന്ന് പദ്ധതികളിൽ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്​.

സാരനാഥിലെ ധമേക് സ്തൂപ ബുദ്ധ തീം പാർക്കിൽ സൗണ്ട് ആൻഡ് ലൈറ്റ് ഷോ ഉൾപ്പെടെ വാരാണസിയുമായി ബന്ധപ്പെട്ട രണ്ട് പ്രോജക്ടുകളും നടന്നുവരുന്നു. ഏകദേശം 9.5 കോടി രൂപ ചെലവിലാണ്​ ഇതിന്‍റെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു. ബുദ്ധിസ്റ്റ്​ സർക്യൂട്ട്​ ട്രെയിൻ യാത്രയുടെ ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ ഐ.ആർ.സി.ടി.സി വെബ്​സൈറ്റ്​ സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buddhist circuit train
News Summary - The beginning of the Buddhist circuit train journey
Next Story