വഴിപിഴക്കാതെ അവർ യാത്ര പോവുകയാണ്, വാണ്ടറിങ് കേരളൈറ്റ്സിൻെറ തണലിൽ
text_fieldsഎന്തുകാണണം, എവിടേക്ക് പോകണം - യാത്രയെക്കുറിച്ച് ആലോചിക്കുേമ്പാൾ തുടങ്ങും കൺഫ്യൂഷൻ. എന്നാൽ, അതെല്ലാം മറന്നേക്കൂവെന്ന് പറയുകയാണ് വാണ്ടറിങ് കേരളൈറ്റ്സ് എന്ന ഓൺലൈൻ കൂട്ടായ്മ. പുതിയ കാഴ്ചകളും അറിവുകളും തുറന്നിടുന്ന ഒാരോ യാത്രയിലേക്കും വാതിലുകൾ തുറന്നിട്ട് ന്യൂജനറേഷനെ വഴിതെറ്റാതെ കൈപിടിക്കുന്നു ഈ സംഘം.
2018 സെപ്റ്റംബറിൽ കോഴിക്കോട് സ്വദേശിയും പ്രവാസിയുമായ ഫുവാദ് റാസിയാണ് വാണ്ടറിങ് കേരളൈറ്റ്സ് എന്ന ഇൻസ്റ്റഗ്രാം പേജ് തുടങ്ങുന്നത്. കുവൈത്തിൽ പെട്രോളിയം മേഖലയിൽ ജോലി ചെയ്യുകയാണ് ഇദ്ദേഹം. ഒരു പ്രവാസിയുടെ യാന്ത്രിക ജീവിതത്തിൽ നിന്നുള്ള മോചനമായിരുന്നു വാണ്ടറിങ് കേരളൈറ്റ്സ്; കേരളത്തിനകത്തും പുറത്തുമുള്ള സ്ഥലങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ.
ഹരം പകരും വിശേഷങ്ങൾ
ദൃശ്യവിസ്മയങ്ങളിലൂടെ യാത്രയുടെ അനുഭവം പകരുക, യാത്രികർക്ക് ഒാരോ സ്ഥലത്തേക്കും എത്തിപ്പടാൻ വഴികളും അവിടത്തെ പ്രത്യേകതകളുമെല്ലാം വിവരിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളും ഇതിന് പിന്നിലുണ്ടായി. എന്തായാലും ആ ലക്ഷ്യങ്ങൾ ദ്രുതഗതിയിൽ സഫലമാകുന്നതാണ് പിന്നീട് കണ്ടത്.
രണ്ടു വർഷംകൊണ്ട് കേരളം മൊത്തം യാത്രികരുടെ സ്വന്തം പേജ് ഏറ്റെടുത്തു. ഇന്നിപ്പോൾ 7.53 ലക്ഷം േഫാളോവേഴ്സായി ഇൻസ്റ്റഗ്രാമിൽ. മലയാളികൾക്കിടയിൽ ഇൻസ്റ്റഗ്രാമിലെ ഏറ്റവും വലിയ കമ്യൂണിറ്റി ആരെന്ന ചോദ്യത്തിന് ഉത്തരം ഡബ്ല്യു.കെ എന്നറിയപ്പെടുന്ന ഇൗ സംഘം തന്നെ.
യാത്രികരെ കൈപിടിച്ച്
യാത്രക്ക് ആവശ്യമായ എന്ത് സഹായവും ഇവരുടെ ഭാഗത്തുനിന്ന് ലഭിക്കും. ട്രക്കിങ്, ട്രാവൽ ഇവൻറ്സ്, റൈഡുകൾ, ക്യാമ്പിങ് തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ. ഇൻസ്റ്റഗ്രാം പേജിൽ ഒരു സ്ഥലത്തെ കുറിച്ചുള്ള എല്ലാവിധ വിവരങ്ങളും പങ്കുവെക്കാറുണ്ട്. കേരളത്തിൽനിന്ന് കശ്മീർവരെ പോകുന്ന റൈഡേഴ്സിന് യാത്രയിലുടനീളം ഡബ്ല്യു.കെ സുഹൃത്തുക്കളുടെ ശ്രമത്താൽ സഹായവും മറ്റും ലഭിക്കും.
അതിലുപരി ചാരിറ്റി, ബ്ലഡ് ഡൊണേഷൻ, റിലീഫ്, വളൻറീറിങ്, കരിയർ ഗൈഡൻസ് തുടങ്ങിയ മേഖലകളിലും ഗ്രൂപ് അംഗങ്ങൾ സജീവമാണ്. ഒപ്പം ന്യൂജനറേഷന് ഇടയിലെ നവസംരംഭകർക്കും പുതിയ കെണ്ടത്തലുകൾക്കും ഇവർ പിന്തുണയേകുന്നു. കോവിഡ് കാലത്തും ഇവർ വെറുതെയിരുന്നില്ല. ആശുപത്രികളിലേക്ക് പോകാൻ പേടിക്കുന്ന സമയത്ത് അടിയന്തര ആവശ്യമുള്ള േരാഗികൾക്കായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. വെറുതെ യാത്ര പോയി മടങ്ങുകയല്ല ഇവരുടെ രീതികൾ. അത്ര പ്രശസ്തമല്ലാത്ത നാടുകളെ പരിചപ്പെടുത്തുന്നതിനോടൊപ്പം അവിടെ എത്തുേമ്പാൾ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കി പരിസരം വൃത്തിയാക്കാനും മുന്നിട്ടിറങ്ങുന്നു.
ഫേസ്ബുക്കിലും സജീവം
ഇൻസ്റ്റഗ്രാമിനു പുറമെ േഫസ്ബുക്കിലും വാട്സ്ആപ്പിലുമെല്ലാം ഇവർ സജീവമാണ്. ജസീൽ, ഫസൽ, ബർഷാദ്, ഫായിസ്, ഷരുൺ എന്നിവരാണ് ഗ്രൂപ്പിെൻറ അഡ്മിൻമാർ. ബർഷാദ്, ബിജു, സൽമാൻ, സഅദ്, ഹിബ എന്നിവർ റിലീഫ് വിഭാഗം അഡ്മിൻമാരും. ഹാഷിമും ഹാഫിസും ചേർന്നാണ് പേജുകളിലേക്ക് കണ്ടൻറുകൾ ശേഖരിക്കുന്നത്.
സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുന്ന വിവരങ്ങളും ചിത്രങ്ങളും മനോഹരമായി ഡിസൈൻ ചെയ്താണ് പോസ്റ്റ് ചെയ്യുക. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഡബ്ല്യു.കെ അംഗങ്ങൾ ചിത്രങ്ങളും വിഡിയോയുമെല്ലാം നൽകുന്നു. കേരളത്തെ മൂന്ന് സോണുകളാക്കിത്തിരിച്ചാണ് വാട്സ്ആപ് ഗ്രൂപ്പുകളുടെ പ്രവർത്തനം. മൂന്ന് മേഖലക്കും മേൽനോട്ടം വഹിക്കാൻ പ്രത്യേകം ആളുണ്ട്.
യാത്രയാണ് ലഹരി
ലോക്ഡൗൺ കാലത്ത് രാജ്യത്തെ അറിയപ്പെടുന്ന സഞ്ചാരികൾ, ഫോേട്ടാഗ്രാഫർമാർ തുടങ്ങി യാത്രയുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങൾ ഒാൺലൈനിൽ അനുഭവങ്ങൾ പങ്കുവെച്ചു. പുറമെ കരിയർ ഗൈഡൻസ് ക്ലാസുകളും എടുത്തു. വാട്സ്ആപ് ഗ്രൂപ്പിലൂടെ ലഹരിക്കെതിരെ അവബോധവും സംഘടിപ്പിച്ചു. യാത്രയാണ് ലഹരി എന്ന പേരിലായിരുന്നു പരിപാടി.
പ്രശസ്ത സംവിധായകൻ ലാൽജോസ്, ലോകത്തെ ആറ് പ്രധാന പർവതങ്ങൾ കീഴടക്കിയ അച്ഛനും മകളുമായ അജിത് ബജാജ് ^ഡിയ ബജാജ്, എവറസ്റ്റ് കീഴടക്കിയ മലയാളി അബ്ദുന്നാസർ, യാത്രാ ദമ്പതികളായ ഗൗതമും താരയും, വിജയൻ^മോഹന, 186 രാജ്യങ്ങൾ സന്ദർശിച്ച രവി പ്രഭു, വൈൽഡ്ലൈഫ് േഫാേട്ടാഗ്രാഫർ സുഭാഷ്, മണാലിയിലെ ജിന്നെന്ന ബാബുക്ക, നിയോഗ് കൃഷ്ണ തുടങ്ങി നിരവധി പേർ ഇവരുടെ അതിഥികളായെത്തി.
സഞ്ചാരികളേ, ഇതിലേ
കേരളത്തിലും വടക്കേ ഇന്ത്യയിലും ബജറ്റ് ക്യാമ്പുകളുമായി ഇവർ മുന്നോട്ടുള്ള പാതയിലാണ്. ഡിസംബറിൽ വരുന്ന ഉത്തരാഖണ്ഡ് കേദാർഗന്ധ ട്രക്കിങ് അതിെൻറ ഭാഗമാണ്. അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ ഉടൻ നൽകും. ഇതുവഴി റിസോർട്ടുകളിലും മറ്റും ഡിസ്കൗണ്ടുകൾ ലഭിക്കും.
വിദ്യാർഥികൾക്കായി പ്രകൃതിയെ കൂടുതൽ അടുത്തറിയാൻ നേച്ചർ ക്യാമ്പുകളും ഒരുക്കാനുള്ള തയാറെടുപ്പിലാണ്. ബംഗളൂരു, ഹൈദരാബാദ്, ഹിമാചൽ പ്രദേശ് തുടങ്ങി കേരളത്തിന് പുറത്തും ഇവരുടെ മീറ്റപ്പുകൾ നടന്നിട്ടുണ്ട്. ദുബൈ അടക്കമുള്ള ഗൾഫ് മേഖലയിലും ഗ്രൂപ് അംഗങ്ങൾ സജീവം തന്നെ. വനിതകൾക്ക് മാത്രമായും യാത്രയെ ഇഷ്ടപ്പെടുന്ന മുതിർന്നവർക്കായും പ്രത്യേക വാട്സ്ആപ് ഗ്രൂപ്പുകൾ തന്നെയുണ്ട്.
ടൊവീനോയുടെ പോസ്റ്റ്
കേരളത്തെ പിടിച്ചുലച്ച പ്രളയസമയത്ത് ഏറെ മികച്ച പ്രവർത്തനങ്ങളാണ് ഇവർ നടത്തിയത്. ആ സമയത്ത് പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുന്ന കാമ്പയിൻ തുടങ്ങിയിരുന്നു. വീട് ശുചീകരിക്കുന്ന ലായനി തയാറാക്കാനാണ് കുപ്പി ആവശ്യപ്പെട്ടത്. ഇത് ഏറെ വാർത്താപ്രാധാന്യം നേടി. നടൻ ടൊവീനോ തോമസ് വരെ അഭിനന്ദിച്ച് ഇവരുടെ പോസ്റ്റ് ഷെയർ ചെയ്തു. സൗജന്യമായാണ് ഇവർ ലായനി തയാറാക്കിയത്. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് പതിനായിരക്കണക്കിന് ബോട്ടിലുകൾ എത്തി. ഗ്രൂപ്പിെൻറ വളർച്ചയിലെ പ്രധാന നാഴികക്കല്ലായി ഇൗ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.