ഇതാണ് മികച്ച സമയം; ലക്ഷ്വറി ട്രെയിനുകളിലെ യാത്രക്ക് വൻ ഓഫറുമായി റെയിൽവേ
text_fieldsപലപ്പോഴും നമ്മൾ സ്വപ്നം കാണുന്ന കാഴ്ചകളും അനുഭവങ്ങളും പണമില്ലാത്തതിെൻറ പേരിൽ തട്ടിയകറ്റപ്പെടാറുണ്ട്. ഇന്ത്യയിലൂടെ ഒാടുന്ന അത്യാഡംബര ട്രെയിനുകളുടെ അവസ്ഥയും ഇത് തന്നൊയണ്. പലരുടെയും കീശയിലൊതുങ്ങുന്നതാകില്ല ഇതിലെ യാത്ര. എന്നാൽ, ജീവിതത്തിലൊരിക്കലെങ്കിലും ഇൗ ട്രെയിനുകളിൽ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്തവർ വിരളമായിരിക്കും.
അത്തരക്കാർക്ക് സന്തോഷ വാർത്തയുമായി വന്നിരിക്കുകയാണ് റെയിൽവേ. രാജ്യത്തെ രണ്ട് പ്രീമിയം ലക്ഷ്വറി ട്രെയിനുകളായ ഗോൾഡൻ ചാരിയറ്റ്, മഹാരാജാസ് എക്സ്പ്രസ് എന്നിവ അവരുടെ ഡീലക്സ് ക്യാബിനുകളിൽ കമ്പാനിയൻ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ്.
രണ്ടുപേർക്ക് ഒരുമിച്ച് ടിക്കറ്റെടുക്കുേമ്പാഴാണ് കമ്പാനിയൻ ഒാഫർ ലഭിക്കുക. ആദ്യത്തെ ആൾക്ക് മുഴുവൻ തുകയും നൽകണം. എന്നാൽ, രണ്ടാമത്തെ ആൾക്ക് 50 ശതമാനം തുക നൽകിയാൽ മാത്രം മതി. അതായത് മൊത്തം തുകയുടെ 25 ശതമാനം ഇളവ് ലഭിക്കും.
നാല് വ്യത്യസ്ത പാക്കേജുകളായാണ് മഹാരാജാസ് എക്സ്പ്രസിെൻറ പ്രയാണം. ഇന്ത്യൻ സ്െപ്ലൻഡർ, ഇന്ത്യൻ പനോരമ, ഹെരിറ്റേജ് ഒാഫ് ഇന്ത്യ, ട്രഷേഴ്സ് ഒാഫ് ഇന്ത്യ എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.
ആറ് രാത്രിയും ഏഴ് പകലും നീളുന്ന ഹെരിറ്റേജ് ഒാഫ് ഇന്ത്യ പാക്കേജിൽ മുംബൈ, അജന്ത, ഉദയ്പുർ, ജോധ്പുർ, ബിക്കാനീർ, ജയ്പുർ, രൻഥംബോറ്, ആഗ്ര, ഡൽഹി എന്നീ സ്ഥലങ്ങളാണ് ഉൾപ്പെടുന്നത്.
ട്രഷേഴ്സ് ഒാഫ് ഇന്ത്യ പാക്കേജിൽ മൂന്ന് രാത്രിയും നാല് പകലുമാണ് വരിക. ഡൽഹി, ആഗ്ര, രൻഥംബോറ്, ജയ്പുർ, ഡൽഹി എന്ന റൂട്ടിലൂടെയാണ് ഇതിെൻറ സഞ്ചാരം.
ഇന്ത്യൻ പനോരമയിൽ ആറ് രാത്രിയും ഏഴ് പകലുമാണുള്ളത്. ഡൽഹി, ജയ്പുർ, ജോധ്പുർ, രൻഥംബോറ്, ഫത്തേഹ്പുർ സിക്രി, ആഗ്ര, ഗ്വാളിയോർ, ഒാർച്ച, ഖജുരാവോ, വരാണാസി, ലഖ്നൗ, ഡൽഹി എന്നീ വഴികളിലൂടെയാണ് യാത്ര.
ഇന്ത്യൻ സ്െപ്ലൻഡർ പാക്കേജിെൻറ യാത്ര ഡൽഹി, ആഗ്ര, രൻഥംബോറ്, ജയ്പുർ, ബിക്കാനീർ, ജോധ്പുർ, ഉദയ്പുർ, ബലാസിനോർ, മുംബൈ എന്ന റൂട്ടിലൂടെയാണ്. ഇൗ യാത്ര ആറ് രാത്രിയും ഏഴ് പകലും നീളും.
ഇൗ റൂട്ടുകളിലെ പഴയതും പുതിയതുമായ നിരക്കുകൾ മനസ്സിലാക്കാം.
ഇന്ത്യൻ സ്െപ്ലൻഡർ, ഇന്ത്യൻ പനോരമ:
ഇന്ത്യക്കാർക്ക് - 6,83,550 രൂപ (4,55,700 + 2,27,850). രണ്ടുപേർക്കുള്ള പഴയ നിരക്ക് ^ 9,11,400 രൂപ.
വിദേശികൾക്ക് - 8970 ഡോളർ (5980 + 2990). രണ്ടുപേർക്കുള്ള പഴയ നിരക്ക്: 11,960 ഡോളർ.
ഹെരിറ്റേജ് ഒാഫ് ഇന്ത്യ:
ഇന്ത്യക്കാർക്ക്- 7,24,800 രൂപ (4,83,200 + 2,41,600), പഴയ നിരക്ക്: 9,66,400 രൂപ.
വിദേശികൾക്ക് - 9510 ഡോളർ (6340 + 3170). പഴയ നിരക്ക്: 12,680 ഡോളർ.
ട്രഷേഴ്സ് ഒാഫ് ഇന്ത്യ
ഇന്ത്യക്കാർക്ക് - 4,40,100 രൂപ (2,93,400 + 1,46,700). പഴയ നിരക്ക് 5,86,800 രൂപ.
വിദേശികൾക്ക് - 5,775 ഡോളർ (3850 + 1925). പഴയനിരക്ക്: 7,700 ഡോളർ.
ദക്ഷിണേന്ത്യയിലൂടെയാണ് ഗോൾഡൻ ചാരിയറ്റിെൻറ പ്രയാണം. ആറ് വ്യത്യസ്ത പാക്കേജുകളാണ് ഇതിലുള്ളത്. കർണാടക, ഗോവ, തമിഴ്നാട്, കേരള എന്നീ സംസ്ഥാനങ്ങളിലൂടെ ട്രെയിൻ താണ്ടും. കൂടാതെ കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും ഇൗ ആഡംബര ട്രെയിൻ കടന്നെത്തും. 60,000 രൂപ മുതൽ 2.08 ലക്ഷം വരെയാണ് വിവിധ പാക്കേജുകളുടെ പുതുക്കിയ നിരക്ക്.
ഭക്ഷണം, മദ്യമടക്കമുള്ള വിവിധതരം പാനീയങ്ങൾ, ഗൈഡിെൻറ സഹായത്തോടെയുള്ള വിേനാദയാത്രകൾ, സ്ഥലങ്ങൾ സന്ദർശിക്കൽ, പ്രവേശന ഫീസ്, റെയിൽവേ സ്റ്റേഷനിലെ പോർട്ടർ ഫീസ്, രൻഥംബോറിലെ ജംഗിൾ സഫാരി എന്നിവയെല്ലാം ഇൗ തുകയിൽ അടങ്ങിയിട്ടുണ്ടാകും. കൂടാതെ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് സമാനമായ മുറികളും ഭക്ഷണവുമെല്ലാമാണ് ഇൗ ട്രെയിനുകളിലുള്ളത്.
2023 മാർച്ച് വരെയാണ് പുതിയ ഒാഫർ. അതേസമയം, 2021 മാർച്ച് 31ന് മുമ്പ് ബുക്ക് ചെയ്യേണ്ടതുണ്ട്. അടുത്തവർഷം ജനുവരി മുതലാണ് ഇൗ ട്രെയിനുകൾ സർവിസ് പുനരാരംഭിക്കുന്നത്.
https://www.the-maharajas.com, https://www.goldenchariot.org എന്നീ സൈറ്റുകൾ വഴി ഇൗ ട്രെയിനുകളിലെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.