ദീപാവലി ദിനത്തിൽ മോദിയെത്തിയത് ലോേങ്കവാലയിൽ; ഈ മണലാരണ്യത്തിന് പറയാനുണ്ട് ഒരു ഐതിഹാസിക വിജയത്തിൻ കഥ
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം ജൈസാൽമീരിലെ ലോേങ്കവാലയിൽ ഇന്ത്യൻ സൈന്യത്തിനൊപ്പമായിരുന്നു. ശനിയാഴ്ച രാവിലെയാണ് വ്യോമസേനയുടെ പ്രേത്യക വിമാനത്തിൽ പാക്കിസ്താൻ അതിർത്തിയിലുള്ള ഇൗ പ്രദേശത്ത് എത്തിയത്.
തുടർന്ന് അദ്ദേഹം സൈന്യത്തിെൻറ യുദ്ധടാങ്കറിൽ ഥാർ മരുഭൂമിയിലൂടെ സഞ്ചരിക്കുകയും സൈനികെര അഭിസംബോധന ചെയ്യുകയും ചെയ്തു. പട്ടാള വേഷത്തിലായിരുന്നു മോദി ഇവരോടൊപ്പം ചെലവഴിച്ചത്.
ഇന്ത്യയുടെ ചരിത്രത്തിൽ വളരെ നിർണായകമായ ഒരു യുദ്ധത്തിന് സാക്ഷിയായ മണ്ണാണ് ലോേങ്കവാലയിലേത്. 1971 ഡിസംബറിലെ മഞ്ഞുകാലം. ഇന്നത്തെ ബംഗ്ലാദേശ് എന്നറിയപ്പെടുന്ന കിഴക്കൻ പാക്കിസ്താനെ സ്വതന്ത്രരാജ്യമാക്കാനുള്ള യുദ്ധം കൊടുമ്പിരികൊള്ളുകയാണ്.
ഇൗ സമയം ഇന്ത്യയെ പടിഞ്ഞാറ് ഭാഗത്തുകൂടെ ആക്രമിക്കാൻ പാക്കിസ്താൻ തീരുമാനിക്കുന്നു. അങ്ങനെ ഡിസംബർ നാലിന് അർധരാത്രി രണ്ടായിരത്തോളം പട്ടാളക്കാരും 45 യുദ്ധടാങ്കുകളുമായി പാക്കിസ്താൻ സൈന്യം അതിർത്തി ഭേദിച്ചെത്തി. വിവരമറിഞ്ഞ ഇന്ത്യൻ സൈന്യം മേജർ കുൽദീപ് സിങ്ങ് ചന്ദ്രപുരിയുടെ നേതൃത്വത്തിൽ യുദ്ധത്തിനിറങ്ങി.
മണിക്കൂറുകൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 120 ഇന്ത്യൻ പട്ടാളക്കാർ വ്യോമസേനയുടെ സഹായത്തോടെ ശത്രുസൈന്യത്തെ ചെറുത്തുതോൽപ്പിച്ച് െഎതിഹാസിക വിജയം നേടി. യുദ്ധത്തിൽ പാക്കിസ്താെൻറ 200ഒാളം പട്ടാളക്കാർ കൊല്ലപ്പെടുകയും 43 ടാങ്കുകൾ തകർക്കുകയും ചെയ്തു. രണ്ട് ഇന്ത്യൻ ഭടൻമാരും ഇൗ മണ്ണിൽ വീരമൃത്യു പ്രാപിച്ചു. ഇൗ സംഭവത്തെ ആസ്പദമാക്കിയാണ് 1997ൽ ജെ.പി. ദത്ത സംവിധാനം ചെയ്ത 'ബോർഡർ' എന്ന ഹിന്ദി ചിത്രം.
തകരാതെ കിടന്ന പാക് യുദ്ധടാങ്കുകളും ശത്രുസൈന്യം ഉപയോഗിച്ച വാഹനങ്ങളും ആയുധങ്ങളും ലോേങ്കവാലയിൽ ഇന്നും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിന് സമീപത്തായി യുദ്ധസ്മാരകവും ഡോക്യുമെൻറി പ്രദർശന ഹാളുമുണ്ട്. 1971ൽ നടന്ന യുദ്ധത്തെക്കുറിച്ച് സ്ക്രീനിൽ ഇവിടെ കാണാനാകും. 'ബോർഡർ' സിനിമയിലെ രംഗങ്ങളാണ് കൂടുതലും ഇതിലുള്ളത്. അന്ന് യുദ്ധത്തിൽ പെങ്കടുത്തവരുടെ സംഭാഷണങ്ങളും മറ്റു ചരിത്രരേഖകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോേങ്കവാലയിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് മറ്റൊരു യുദ്ധത്തിന് സാക്ഷിയായ താനോട്ടുള്ളത്. ബോർഡർ സെക്യൂരിറ്റി ഫോഴ്സിെൻറ (ബി.എസ്.എഫ്) നിയന്ത്രണത്തിലാണ് ഇൗ മരുഭൂപ്രദേശം. താനോട്ട് മാതയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇവിടത്തെ മുഖ്യആകർഷണം. രാജസ്ഥാനിലെ അതിർത്തിയിലേക്ക് വരുന്ന ഒാരോ പട്ടാളക്കാരനും ഇൗ ക്ഷേത്രം സന്ദർശിക്കാറുണ്ട്.
1965ൽ പാക്കിസ്താനുമായുണ്ടായ യുദ്ധത്തിൽ താനോട്ട് മാതയാണ് ഇൗ അതിർത്തി പ്രദേശത്തെ രക്ഷിച്ചതെന്ന് അവർ വിശ്വസിക്കുന്നു. ക്ഷേത്രം ലക്ഷ്യമാക്കി പാക്കിസ്താൻ നിക്ഷേപിച്ച മൂവായിരത്തോളം ഗ്രനേഡുകളും ഷെല്ലുകളുമൊന്നും പൊട്ടിയില്ലത്രെ. ആ ഷെല്ലുകളിൽ ചിലതെല്ലാം ഇന്നും ക്ഷേത്രത്തിനകത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഏകദേശം 1200 വർഷം പഴക്കമുണ്ട് ഇൗ ക്ഷേത്രത്തിന്.
ഇതിെൻറ അടുത്തായി ബി.എസ്.എഫ് ഒാഫിസും യുദ്ധസ്മാരകവും മറ്റു കെട്ടിടങ്ങളുമുണ്ട്. കടകളിൽ താനോട്ട് മാതക്ക് സമർപ്പിക്കാനുള്ള നിവേദ്യങ്ങൾ വിൽക്കാൻവെച്ചിരിക്കുന്നത് കാണാം.
സഞ്ചാരികൾക്കും ചരിത്ര കുതുകികൾക്കുമെല്ലാം ഏറെ അനുഭവങ്ങൾ സമ്മാനിക്കുന്ന ഇടമാണ് ലോേങ്കവാലയും താനോട്ടുമെന്നതിൽ സംശയമില്ല.
ട്രാവൽ ഇൻഫോ
രാജസ്ഥാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ജൈസാൽമീർ. ഗോൾഡൻ സിറ്റി എന്നാണ് ഥാർ മരുഭൂമിയിലെ ഇൗ മരീചികയുടെ വിളിപ്പേര്. ഡൽഹി, ജയ്പുർ, ജോധ്പുർ, ബിക്കാനീർ എന്നിവിടങ്ങളിൽനിന്നെല്ലാം ട്രെയിൻ സർവിസുണ്ട്. 275 കിലോമീറ്റർ അകലെയുള്ള ജോധ്പുരാണ് അടുത്തുള്ള എയർപോർട്ട്. തലസ്ഥാനമായ ജയ്പുർ 560 കിലോമീറ്റർ ദൂരെയാണ്.നവംബർ മുതൽ മാർച്ച് വരെയാണ് സന്ദർശിക്കാൻ അനുയോജ്യമായ സമയം. നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള സമ്മിലെ മണൽക്കൂനകൾക്കിടയിലെ (Sam sand dunes) താമസവും ജീപ്പ് സഫാരിയുമെല്ലാമാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിപ്പിക്കുന്ന പ്രധാന ഘടകം.
മരുഭൂമിയിലെ ഗ്രാമീണ ജീവിതവും നഗരത്തിലെ ജനവാസമുള്ള കോട്ടയുമെല്ലാം വേറിട്ട അനുഭവമാണ് പകർന്നേകുക. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ജില്ലയായ ജൈസാൽമീരിെൻറ പടിഞ്ഞാറെ അതിർത്തി പാക്കിസ്താനാണ്.
ഇൗ ഭാഗത്താണ് യുദ്ധങ്ങൾക്ക് സാക്ഷിയായ ലോേങ്കവാലയും താനോട്ടും (Longewala, Tanot) സ്ഥിതിചെയ്യുന്നത്. ജൈസാൽമീരിൽനിന്ന് 120 കിലോമീറ്റർ ദൂരമുണ്ട് ലോേങ്കവാലയിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.