ഉയരങ്ങളിൽനിന്ന് കാഴ്ച കാണാം; ബുർജ് ഖലീഫയെയും ഷാങ്ഹായ് ടവറിനെയും പിന്നിലാക്കാൻ പുതിയ കെട്ടിടം
text_fieldsആധുനിക കാലഘട്ടത്തിൽ മനുഷ്യർ സൃഷ്ടിച്ച ലോകാത്ഭുതങ്ങളാണ് ദുബൈയിലെ ബുർജ് ഖലീഫയും ചൈനയിലെ ഷാങ്ഹായ് ടവറുമെല്ലാം. ഈ കെട്ടിടങ്ങൾക്ക് മുകളിൽനിന്നുള്ള കാഴ്ച ആരെയും കൊതിപ്പിക്കുന്നതാണ്.
നിലവിൽ ലോകത്തിലെ ഏറ്റവും ഉയരത്തിൽ കാഴ്ചക്കാർക്കുള്ള ഗാലറിയുള്ളത് ഷാങ്ഹായ് ടവറിലാണ്. എന്നാൽ, ഇതിനെ മറികടക്കുന്ന പുതിയ കെട്ടിടമാണ് റഷ്യയിൽ നിർമിക്കുന്നത്.
സെൻറ് പീറ്റേഴ്‌സ്ബർഗിലാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടം നിർമിക്കുക. 2306 അടി ഉയരമുള്ള ഈ കെട്ടിടത്തിൻെറ പേര് 'ലക്ത സെൻറർ II' എന്നാണ്. കെറ്റിൽ കളക്ടീവ് എന്ന സ്കോട്ടിഷ് കമ്പനിയാണ് ഇതിൻെറ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്.
2722 അടി ഉയരമുള്ള ദുബൈയിലെ ബുർജ് ഖലീഫയാണ് നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. അതിനേക്കാൾ 400 അടി കുറവായിരിക്കും ലക്താ സെൻറർ IIന്. എന്നാൽ, കാഴ്ചക്കാർക്കുള്ള ഗാലറി ഒരുക്കുക 1936 അടി ഉയരത്തിലാണ്.
2,073 അടി ഉയരമുള്ള ഷാങ്ഹായ് ടവർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമാണ്. ഇതിലെ നിരീക്ഷണ ഡെക്ക് 1844 അടി ഉരത്തിലാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബുർജ് ഖലീഫയിലെ ഗാലറി 1,823 അടി ഉയരത്തിലാണ്. ഇവ രണ്ടിനെയുമാണ് ലക്താ സെൻറർ II മറികടക്കുക.
സെൻറ് പീറ്റേഴ്‌സ്ബർഗിൽ നിലവിൽ ലക്താ സെൻറർ എന്ന പേരിൽ കെട്ടിടമുണ്ട്. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള ഈ കെട്ടിടത്തിൻെറ ഉയരം 1,517 അടിയാണ് . ഇതേ പേരിൽ മറ്റൊരു കെട്ടിടമുള്ളതിനാലാണ് പുതിയതിനെ ലക്ത സെൻറർ II എന്ന് വിളിക്കുന്നത്. സെൻറ് പീറ്റേഴ്‌സ്ബർഗിൻെറ പ്രാന്തപ്രദേശത്താണ് ഈ കെട്ടിടം ഉയരുക.
എല്ലാവിധ ഊർജങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കെറ്റിൽ കളക്ടീവിൻെറ ലീഡ് ഡിസൈനർ ടോയ് കെറ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.