ഗിരിശൃംഗ വന്യത @ യാനസ് മൗണ്ടെയ്ൻ
text_fieldsവന്യമായ അനുഭൂതികളാല്‍ മനം നിറക്കുന്നതാണ് റാസല്‍ഖൈമയിലെ യാനസ് പര്‍വ്വത നിര. അറബ് ഐക്യ നാടുകളില്‍ മൂന്നാമത്തെ ഉയരം കൂടിയ മലനിരയായ യാനസ് പുരാതന ഗോത്ര വര്‍ഗങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള അറിവുകള്‍ കൂടി നല്‍കുന്നതാണ്. പൂര്‍വികരായ ഹാബൂസ് ഗോത്രത്തിന്റെ വാസ കേന്ദ്രമായിരുന്നു യാനസ് പര്‍വ്വത മേഖലയെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിശബ്ദത ഘനീഭവിച്ച പര്‍വ്വതപ്രദേശം സന്ദര്‍ശകര്‍ക്ക് നല്‍കുന്നത് നിഗൂഢത നിറഞ്ഞ അനുഭവം. കുത്തനെയുള്ള ഹെയര്‍ പിന് പാതയില്‍ ജാഗ്രതയോടെയുള്ള ഡ്രൈവിങ് നിര്‍ബന്ധം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ഹരം സമ്മാനിക്കുന്ന യാത്രയില്‍ ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉചിതം. ജബല്‍ ജെയ്സിലെ പോലെ വിശ്രമത്തിനും ഭക്ഷണത്തിനും ശൗചാലയത്തിനൊന്നും സൗകര്യമില്ലാത്തതിനാല്‍ യാത്രികര്‍ കരുതല്‍ ഒരുക്കണം. ടെന്റ് കെട്ടുന്നതിനും ബാര്‍ബിക്യു ഒരുക്കുന്നതിനുമുള്ള സൗകര്യമെല്ലാം യാനസ് പര്‍വ്വത നിരയില്‍ ലഭ്യമാണ്. സാഹസിക യാത്രികരുടെ മാത്രം കേന്ദ്രമായിരുന്ന യാനസിലേക്ക് വാഹന ഗതാഗതം സാധ്യമായതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി സന്ദര്‍ശകരാണ് ദിവസവും എത്തുന്നത്. സൂര്യാസ്തമയ സമയം ക്രമീകരിച്ച് യാനസിലെത്തിയാല് മനോഹരമായ അനുഭവങ്ങള്‍ നിറച്ച് മലയിറങ്ങാം. റാസല്‍ഖൈമയുടെ നഗരത്തിന്റെ വിദൂരക്കാഴ്ച്ചയും യാനസില്‍ നിന്ന് ആസ്വദിക്കാമെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.