ഒരു ലിറ്റർ പെട്രോളിന് വില 110 രൂപ; 'നിങ്ങളും അറിയോണും നങ്ങള ലക്ഷദ്വീപ്ള കാര്യങ്ങൾ'
text_fieldsലക്ഷദ്വീപിൽ ഒരു ലിറ്റർ പെട്രോളിന് വില 110 രൂപ. പെേട്രാളിന് ഇന്ത്യയിൽ ഏറ്റവും വിലയുള്ള സ്ഥലം. അതും കിട്ടുക റേഷനായി മാത്രം. ക്ഷാമമുള്ള സമയത്ത് അഞ്ചും അല്ലാത്ത സമയത്ത് പത്തും ലിറ്റർ പെട്രോളാണ് ഒരു മാസം ലഭിക്കുക. ഇങ്ങനെ ലക്ഷദ്വീപിെൻറ അറിയാക്കഥകൾ പലതും പുറത്തുകൊണ്ടുവരുന്ന ഒരുകൂട്ടം പേരുണ്ട് ആ നാട്ടിൽ.
കോവിഡ് മഹാമാരിയിൽ ലോകം ലോക്ഡൗണായ നാളുകളിൽ കടലിന് നടുവിൽ ഒറ്റപ്പെട്ടു പോയി ലക്ഷദ്വീപ്. എന്തിനും ഏതിനും കരയെന്ന് വിളിക്കുന്ന കൊച്ചി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളെ ആശ്രയിച്ചിരുന്നവർ പകച്ചുപോയ നാളുകൾ. വിദ്യാഭ്യാസം, ആരോഗ്യം, വിനോദം തുടങ്ങി എല്ലാ മേഖലകളും അവതാളത്തിൽ. എന്നാൽ, സ്വന്തം വഴികളുണ്ടാക്കി അവർ മഹാമാരിയെ അതിജീവിച്ച കഥകൾ പറയുന്നു ലക്ഷദ്വീപ് വ്ലോഗർ എന്ന ദ്വീപിെൻറ കഥപറച്ചിലുകാർ.
ഉയിർപ്പിെൻറ അടച്ചിടൽ കാലം
ഹ്രസ്വചിത്ര നിർമാണം, വ്ലോഗുകൾ തുടങ്ങിയവ വഴി തങ്ങളുടെ സാംസ്കാരിക ഇടങ്ങൾ കണ്ടെത്തി കോവിഡ് നാളുകളിൽ ദ്വീപ് ജനം. സാേങ്കതിക, പ്രാദേശിക പരിമിതികൾ മറികടന്ന് അവർ പുതിയ കാലത്തെയും ജീവിതത്തെയും അഭിസംബോധന ചെയ്തുതുടങ്ങി. കേന്ദ്ര സർക്കാർ ജോലിയും മത്സ്യബന്ധനവും തെങ്ങ് കൃഷിയും വ്യാപാരവുമായി കഴിഞ്ഞ ജനതയുടെ സാംസ്കാരിക ഉയിർത്തെഴുന്നേൽപായി അതെല്ലാം.
വിനോദ സഞ്ചാര കേന്ദ്രം എന്ന പേരിൽ മാത്രം പുറംേലാകത്ത് അറിയപ്പെട്ടിരുന്ന ലക്ഷദ്വീപിെൻറ ജീവിതം മൊബൈൽ കാമറകളിൽ പകർത്തി യൂട്യൂബിലൂടെ ലോകത്തോട് പറയുകയാണ് ദ്വീപിലെ ചെറുപ്പക്കാർ. കവരത്തി ദ്വീപ് സ്വദേശി മുഹമ്മദ് സാദിക്കാണ് ഇതിൽ മുന്നിൽ. ലക്ഷദ്വീപ് വ്ലോഗർ എന്ന തെൻറ യൂട്യൂബ് ചാനലിലൂടെ ദ്വീപിെൻറ ജീവിതം പങ്കുവെക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാരനായ ഇദ്ദേഹം.
കണ്ടറിയുന്ന ലക്ഷദ്വീപ് ജീവിതം
ലക്ഷദ്വീപിലെ കാഴ്ചകൾ, ഭക്ഷണം, യാത്രകൾ, കൗതുകങ്ങൾ, സംസ്കാരം, വാർത്തകൾ, വിശേഷങ്ങൾ, കലാസൃഷ്ടികൾ, ചരിത്രം, പഴമക്കാരുടെ ഒാർമകൾ, ലക്ഷദ്വീപിേലക്ക് പുറംലോകത്ത് നിന്ന് എത്താനുള്ള മാർഗങ്ങൾ, ഹ്രസ്വ ചിത്രങ്ങൾ, കളിക്കളങ്ങൾ തുടങ്ങിയവയെല്ലാം വ്ലോഗിലൂടെ മുഹമ്മദ് സാദിക്ക് കാഴ്ചക്കാരുടെ മുന്നിലേക്ക് എത്തിക്കുന്നു. മാധ്യമങ്ങളുടെ സാന്നിധ്യം കുറവായ ലക്ഷദ്വീപിെൻറ പ്രശ്നങ്ങൾ പുറംലോകത്ത് എത്തിക്കാനും ശ്രമിക്കുന്നു.
'പത്ത് ജനവാസമുള്ളവ അടക്കം 36 ദ്വീപുകളും 65,000 ജനങ്ങളുമുള്ള ദ്വീപ് സമൂഹത്തിെൻറ സമ്പൂർണ വിവരങ്ങൾ പുറംലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പഠനം, വിനോദ സഞ്ചാരം, വ്യാപാരം എന്നീ മാർഗങ്ങളിലൂടെ ദ്വീപുകാരെ പരിചയപ്പെട്ടവർ ഉണ്ടാകാമെങ്കിലും ലക്ഷദ്വീപിലെ ജീവിതം ഇപ്പോഴും പുറംലോകത്തിന് അന്യമാണ്. ഇൗ സാഹചര്യത്തിലാണ് ദ്വീപുകാരുടെ ജീവിതം വ്ലോഗിലൂടെ പറയുകയെന്ന ചിന്തയുണ്ടായത്' -സാദിഖ് പറഞ്ഞു.
അന്വേഷണങ്ങളിലൂടെ വ്ലോഗിലേക്ക്
ഫേസ്ബുക്കിലും വാട്ട്സ്ആപ്പ് കൂട്ടായ്മകളിലും ദ്വീപ് വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു സാദിക്ക്. ഇവ കാണുേമ്പാൾ പലരും ദ്വീപിനെ കുറിച്ച് അന്വേഷിക്കും. എല്ലാവർക്കും മറുപടി കൊടുക്കാൻ സാധിച്ചില്ല. ദ്വീപിലേക്ക് വരാനുള്ള മാർഗങ്ങളും അന്വേഷിച്ചു. ഇൗ സമയത്താണ് സുഹൃത്ത് മുഹമ്മദ് സാജിദ് വ്ലോഗിങ് ചെയ്തുകൂടേയെന്ന ചോദ്യം ഉന്നയിക്കുന്നത്. ഇതോടെ കവരത്തിയിൽ നിന്ന് ആദ്യ വ്ലോഗിന് തുടക്കമായി.
ലക്ഷദ്വീപിലേക്ക് സന്ദർശകരായി എത്താനുള്ള മാർഗങ്ങളായിരുന്നു ആദ്യ വ്ലോഗുകളിൽ പറഞ്ഞത്. ഇതിന് മികച്ച പിന്തുണ ലഭിച്ചതോടെ ദ്വീപ് സമൂഹങ്ങളുടെ ജീവിതത്തിെൻറ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് വ്ലോഗ് ചെയ്തു തുടങ്ങി. ലക്ഷദ്വീപുകാരെൻറ കണ്ണിലൂടെ പുറംലോകത്തെ വിവരങ്ങൾ അറിയിക്കലാണ് ചെയ്യുന്നത്. മൊബൈൽ കാമറയിൽ തന്നെയാണ് ചിത്രീകരണവും എഡിറ്റിങും എല്ലാം.
സുഹൃത്തുക്കളും ബന്ധുക്കളുമായ ജാബിർ തമീം, സഫറുള്ള, ഹഖ്, നസീമുദ്ദീൻ, കാസിം, ഒൗരി റഹ്മാൻ, തൗഫീഖ് എന്നിവർക്കൊപ്പം അനിയൻമാരായ അഫ്രാസ്, മുസദ്ദിഖ്, അസീം എന്നിവരും മികച്ച പിന്തുണ നൽകി. കേരളത്തിലെ സമൂഹ മാധ്യമ സുഹൃത്തുക്കളും വലിയ പിന്തുണയേകി.
സാേങ്കതിക പ്രയാസങ്ങളും വേഗത കുറഞ്ഞ നെറ്റ്വർക്കും
ലക്ഷദ്വീപിൽ നിന്ന് ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് വ്ലോഗ് ചെയ്യുന്നത്. സാേങ്കതികപരമായ പിന്നാക്കാവസ്ഥക്കൊപ്പം വേഗത കുറഞ്ഞ ഇൻറർനെറ്റും വ്ലോഗിങ്ങിന് തടസ്സമാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ വ്ലോഗുകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാേങ്കതിക പ്രശ്നങ്ങളും നെറ്റ് വേഗത കുറവും തടസ്സമാണ്.
പലപ്പോഴും നെറ്റ് ലഭിക്കില്ല. വ്ലോഗ് അപ്ലോഡ് ചെയ്യാനും വളരെയധികം സമയമെടുക്കുന്നു. ഇൗ പ്രതിസന്ധികൾ അതിജീവിച്ചും മാസം രണ്ടോ മൂന്നോ വ്ലോഗുകൾ ചെയ്യുന്നുണ്ട്. കാഴ്ചക്കാരുടെ എണ്ണം വർധിച്ചതോടെ കൂടുതലായി വ്ലോഗുകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഭാഷയുടെ പ്രശ്നവും പലരും ഉന്നയിക്കുന്നു. ലക്ഷദ്വീപ് ഭാഷ പൂർണമായും പുറത്തുള്ളവർക്ക് മനസ്സിലാകില്ല. മലയാളത്തിലും ചെയ്യുന്നുണ്ട്. ലോകം മുഴുവൻ ദ്വീപിെൻറ വിശേഷങ്ങൾ എത്തിക്കുകെയന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് സബ്ടൈറ്റിൽ നൽകാനും ശ്രമിക്കുന്നുണ്ട്.
ലക്ഷദ്വീപിെൻറ നാവാകണം
സമീപകാലത്ത് ഇറങ്ങിയ സിനിമകളിൽ ലക്ഷദ്വീപിനെ മോശമായി ചിത്രീകരിച്ചിരുന്നു. ഇതോടെ യഥാർഥ ദ്വീപ് ജീവിതം ജനങ്ങളിലെത്തിക്കണമെന്ന ആഗ്രഹമാണ് ഇതിനെല്ലാം പിന്നിൽ. അത്യാസന്ന രോഗികളെ കൊച്ചിയിൽ എത്തിക്കാൻ ഇപ്പോഴും പ്രയാസപ്പെടുന്നു. സന്ധ്യമയങ്ങിയാൽ ഹെലികോപ്ടർ യാത്ര അസാധ്യമായതിനാൽ രോഗികൾ പുലരും വരെ വേദന തിന്ന് കഴിയേണ്ട അവസ്ഥയാണ്.
ഉന്നത വിദ്യാഭ്യാസ മേഖലകളിൽ മികച്ച കോഴ്സുകളും ഇല്ല. തിയറ്ററുകൾ അടക്കം വിനോദ ഉപാധികളും ലഭ്യമല്ല. ഇത്തരം കാര്യങ്ങളും പുറംലോകത്ത് എത്തിക്കണം. വ്ലോഗിങിനെ കുറച്ച് കൂടി ഗൗരവത്തോടെ കാണുകയാണ് ലക്ഷ്യമെന്നും ഇൗ 29കാരൻ പറയുന്നു. മുസ്തഫ-നസീമ ദമ്പതികളുടെ മകനായ സാദിക്ക് ആലുവ മാറമ്പിള്ളി എം.ഇ.എസ് കോളജിലും കോഴിക്കോട് ഫറൂഖ് കോളജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സുമയ്യയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.