കെ.എസ്.ആർ.ടി.സി ഗവി പാക്കേജ് ഇനി പൊള്ളും
text_fieldsപത്തനംതിട്ട: കെ.എസ്.ആർ.ടി.സി.യുടെ ഗവി ടൂർ പാക്കേജിൽ ഭക്ഷണ സാധനങ്ങൾക്ക് വിലകൂട്ടി കേരളാ ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ.എഫ്.ഡി.സി). ഇത് ടൂർ പാക്കേജ് തകർക്കാനുള്ള ശ്രമമാണെന്ന ആക്ഷേപമുയർന്നു.
160 രൂപയായിരുന്ന നോൺ വെജിറ്റേറിയൻ ഊണിന്റെ വില 200 ആക്കി. 100 രൂപയായിരുന്ന വെജിറ്റേറിയൻ ഊണിന് ഇനി 150 രൂപ നൽകണം. ഗവിയിലേക്കുള്ള പ്രവേശനഫീസും കൂട്ടി. 10 രൂപയായിരുന്ന പ്രവേശനഫീസ് 20 ആക്കി. അരമണിക്കൂർ മാത്രമുള്ള ബോട്ടിങിനും വലിയ വർധനയാണ് വരുത്തിയത്.
100 രൂപയിൽനിന്ന് 150 ആക്കി ഉയർത്തി. കെ.എഫ്.ഡി.സി.യുടെ കീഴിലെ ഇക്കോ ടൂറിസം കമ്മിറ്റിയാണ് വർധന വരുത്തിയത്. കെ.എഫ്.ഡി.സി.യുമായി ചേർന്നാണ് കെ.എസ്.ആർ.ടി.സി. ഗവി ടൂർ പാക്കേജ് നടത്തുന്നത്. കൊച്ചുപമ്പയിലാണ് ഭക്ഷണം, ബോട്ടിങ് അടക്കം സൗകര്യങ്ങൾ.
നിലവിൽ പത്തനംതിട്ടയിൽനിന്നു പുറപ്പെടുന്ന യാത്രക്ക് പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് എന്നിവ ഉൾപ്പെടെ 1,300 രൂപയാണ് വാങ്ങുന്നത്.കെ.എഫ്.ഡി.സി നിരക്ക് വർധിപ്പിച്ചതോടെ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തേണ്ട ഗതികേടിലാണ് കെ.എസ്.ആർ.ടി.സി. ഇത് ടൂറിസം പദ്ധതിയെ പ്രതിസന്ധിയിലാക്കുമെന്നും ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.