Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചരൺജിത്​ സിങ്​ ചന്നി...

ചരൺജിത്​ സിങ്​ ചന്നി പഞ്ചാബ്​ മുഖ്യമന്ത്രി

text_fields
bookmark_border
Charanjit Singh Channi
cancel

ചണ്ഡിഗഢ്​: പഞ്ചാബിൽ അമരീന്ദർ സിങ്ങി‍​െൻറ പിൻഗാമിയായി ചരൺജിത്​ സിങ്​ ചന്നി മുഖ്യമന്ത്രിയാകും. പാർട്ടിയുടെ ദലിത്​ മുഖമായ ചന്നിയെ പഞ്ചാബ്​ കോൺഗ്രസ്​ നിയമസഭകക്ഷി നേതാവായി ഞായറാഴ്​ച ചേർന്ന എം.എൽ.എമാരുടെ യോഗം നിർദേശിച്ചു. ഇതോടെ ചരൺജിത്​ സിങ്​ ചന്നി പഞ്ചാബിലെ ആദ്യ ദലിത്​ മുഖ്യമന്ത്രിയായി തിങ്കളാഴ്ച അധികാരമേൽക്കും. പഞ്ചാബ്​ കോൺഗ്രസ്​ അധ്യക്ഷൻ നവ്​ജ്യോത്​ സിങ്​ സിദ്ദുവുമായി ഏറെ അടുപ്പമുള്ള നേതാവാണ്​ ചന്നി.

സംസ്ഥാനത്ത്​ കോൺഗ്രസ്​ നിയമസഭ കക്ഷി നേതാവായി ചരൺജിത്​ സിങ്​ ചന്നിയെ ഐകകണ്​ഠ്യേന തെരഞ്ഞെടുത്തതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ്​ റാവത്ത്​ ട്വിറ്ററിൽ കുറിച്ചു. ഗവർണർ ബൻവാരിലാൽ പുരോഹിതിനെ സന്ദർശിച്ച ചന്നി, സർക്കാർ രൂപവത്​കരിക്കാൻ അവകാശവാദമുന്നയിച്ചു. കോൺഗ്രസ്​ ദേശീയനേതാക്കളായ അജയ്​ മാക്കൻ, ഹരീഷ്​ റാവത്ത്​ തുടങ്ങിയവരും ചന്നിക്കൊപ്പമുണ്ടായിരുന്നു.

നവ്​ജ്യോത്​ സിങ്​ സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്​ രാജിവെച്ചതോടെ വിളിച്ചുചേർത്ത നിയമസഭകക്ഷി യോഗം പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട്​ ആവശ്യപ്പെട്ടിരുന്നു. അമരീന്ദർ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ കോൺഗ്രസ്​ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന തിരക്കിട്ട ചർച്ചകൾക്കൊടുവിലാണ്​ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിച്ചത്​.

അമ്പത്തെട്ടുകാരനായ ചരൺജിത്​ സിങ്​ ചന്നി, അമരീന്ദർ മന്ത്രിസഭയിൽ അംഗമായിരുന്നു. അഞ്ചുമാസത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പു വരുന്ന സംസ്ഥാനത്ത്​ ചന്നിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്​ ഗുണം ചെയ്യുമെന്നാണ്​ കോൺഗ്രസ്​ വിശ്വാസം. അധികാരത്തിലെത്തിയാൽ ദലിത്​ വിഭാഗത്തിൽനിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കുമെന്ന്​ ബി.ജെ.പിയും ദലിത്​ ഉപമുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന്​ ശിരോമണി അകാലിദളും പ്രഖ്യാപിച്ചിരുന്നു.

പ​ഞ്ചാ​ബി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​ൽ നാ​ളു​ക​ളാ​യി തു​ട​രു​ന്ന ഉ​ൾ​പ്പോ​രി​നൊ​ടു​വി​ലായിരുന്നു അമരീന്ദർ സിങ്​ രാ​ജിവെച്ചത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എം.എൽ.എമാർ ഹൈകമാൻഡിനെ സമീപിച്ചതോടെ​ അമരീന്ദർ സിങ്​ ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. അ​പ​മാ​നി​ത​നാ​യാ​ണ്​ പ​ടി​യി​റ​ങ്ങു​ന്ന​തെ​ന്ന് രാ​ജിവെച്ച​ ശേ​ഷം അ​മ​രീ​ന്ദ​ർ സിങ് പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Punjab CMCharanjit Singh Channi#amarinder singh
News Summary - Charanjit Singh Channi has been unanimously elected as Punjab CM
Next Story