കോടമഞ്ഞുമായി സഞ്ചാരികളെ വരവേറ്റ് കുതിരകുത്തിയും മാമലക്കണ്ടവും
text_fieldsഅടിമാലി: മൺസൂൺ ആരംഭിച്ചതോടെ കോടമഞ്ഞുമായി സഞ്ചാരികളെ വരവേൽക്കുകയാണ് കുതിരകുത്തിയും മാമലക്കണ്ടവും. മൺസൂൺ ടൂറിസം ആരംഭിച്ചതോടെ നിത്യവും ഇവിടേക്ക് സഞ്ചാരികളെത്തുന്നുണ്ട്. മലനിരകൾ പച്ചപ്പണിഞ്ഞത് മനോഹര കാഴ്ചയാണ്.
മുൻ വർഷങ്ങളിൽ തമിഴ്നാട്ടിൽനിന്നാണ് കുടുതൽ മൺസൂൺ വിനോദസഞ്ചാര സംഘം എത്തിയതെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. സാധാരണ ഇടദിവസങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറവായിരുന്നെങ്കിൽ മൺസൂൺ ആരംഭിച്ചതോടെ ദിവസവും സഞ്ചാരികൾ എത്തുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് തിരക്ക് കൂടുതൽ. മഴനടത്തത്തിനും സംഘങ്ങൾ എത്തുന്നുണ്ട്.
മഴക്കാലം തവളകളുടെ പ്രജനനകാലമായതിനാൽ വനത്തിലുള്ള വിവിധതരം തവളകളെക്കുറിച്ച് പഠിക്കാനും സംഘങ്ങൾ എത്തുന്നു. ഏറ്റവും ഉയരം കൂടിയ സ്ഥലത്തെ പാറയിൽ മഴക്കാലത്ത് വഴുതൽ ഉള്ളതിനാൽ മുകളിൽ കയറുന്നത് സഞ്ചാരികൾ ഒഴിവാക്കണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ഇതു കൂടാതെ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ, കമ്പിലൈൻ, മുടിപ്പാറ തുടങ്ങിയ പ്രദേശങ്ങളും സഞ്ചാരികൾക്ക് കണ്ട് മടങ്ങാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.