അഭിമാനക്കൊടി: ഉയരം ഇൗ കാൽച്ചുവട്ടിൽ
text_fieldsകോവിഡ് പടര്‍ന്നപ്പോള്‍ നഷ്ടപ്പെട്ടത് ലോകത്തിെൻറ ചലനംതന്നെയായിരുന്നു. ലോക്ഡൗണിൽ വര്‍ക്ക് ഫ്രം ഹോമില്‍ ശ്വാസംമുട്ടിയ പലരും അത് മറികടക്കാന്‍ പല വഴികള്‍ തേടി. അയർലൻഡിൽ ജീവിക്കുന്ന ആലപ്പുഴ മാരാരിക്കുളം സ്വദേശിനി മിലാഷ ജോസഫിനുമുണ്ടായിരുന്നു ഒരു ലക്ഷ്യം, ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കിളിമഞ്ചാരോ കീഴടക്കുക. കിളിമഞ്ചാരോയെ കാൽചുവട്ടിലാക്കി മിലാഷ ഇന്ത്യയുടെ ത്രിവർണപതാക അതിനുമുകളിൽ പാറിച്ചപ്പോൾ മലയാളനാട് അഭിമാനത്തിെൻറ കൊടുമുടിയിലായിരുന്നു. സ്ത്രീമുന്നേറ്റത്തിന് പുതുചരിത്രമെഴുതിയ മിലാഷ ജോസഫ് എന്ന 29കാരി പർവതാരോഹണത്തിൽ പുതിയ ഉയരം കീഴടക്കിയതിെൻറ അനുഭവങ്ങൾ പങ്കുവെക്കുന്നു.
ഒരാൾ മാത്രം
ജീവിതത്തിൽ വ്യത്യസ്തമായി എന്തെങ്കിലുമൊന്ന് ചെയ്യണമെന്നുണ്ടായിരുന്നു. കൂടെ ഒരു സ്ത്രീയായതിനാൽ അതിന് പറ്റുമോയെന്ന ചിന്തയും. എന്തുകൊണ്ട് സ്ത്രീകൾക്ക് പർവതാരോഹണം ആയിക്കൂടായെന്ന സ്വയം ചോദിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയായിരുന്നു പിന്നീട്. കൊടുമുടി കയറുന്ന പുരുഷമേധാവിത്വത്തിനെതിരായ ഒരു സമരം കൂടിയായിരുന്നു ആ തീരുമാനം. വിഷയം വീട്ടിൽ അവതരിപ്പിച്ചപ്പോൾ കട്ട സപ്പോർട്ടാണ് കിട്ടിയത്. പിന്നെ അേങ്ങാട്ട് അന്വേഷണമായി. എങ്ങനെ? എപ്പോൾ? ആരുടെ കൂടെ? എന്നൊക്കെ. ഒടുവിൽ അഞ്ചംഗസംഘത്തിനൊപ്പം കിളിമഞ്ചാരോയിലേക്ക്. സ്ത്രീയായി ഞാൻ ഒരാൾമാത്രം.
മേഘങ്ങൾക്കു മീതെ
ഉയരങ്ങളിലേക്ക് ചെല്ലുന്തോറും മാറിമറിഞ്ഞ കാലാവസ്ഥയെ മറികടന്ന് നവംബർ ആറിന് രാവിലെ 8.23ന് കൊടുമുടിയുടെ ഉയരത്തിൽ ഇന്ത്യൻ പതാക പാറിച്ചു. ഉയരത്തിലേക്ക് ചെല്ലുന്തോറും കാലാവസ്ഥയിൽ വ്യത്യാസംവരും. ആ വ്യതിയാനം വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. യാത്രയിൽ ശ്വാസതടസ്സം, തലവേദന, ഛർദി എന്നിവയായിരുന്നു പ്രധാനവെല്ലുവിളി. കൂട്ടിന് ആസ്മകൂടിയുള്ളതിനാൽ മുകളിലേക്ക് കയറുക എന്നത് വിഷമംപിടിച്ച ദൗത്യംതന്നെയായിരുന്നു. നടത്തത്തിെൻറ വേഗത കുറയും. അൽപനേരം വിശ്രമിച്ചും വെള്ളംകുടിച്ചും വീണ്ടും മുകളിലേക്ക്.
സ്ത്രീമുന്നേറ്റമെന്ന സന്ദേശവുമായി 5895 മീറ്റര്‍ ഉയരം താണ്ടിയപ്പോൾ അഭിനന്ദനമാണ് കൂടുതലും കിട്ടിയത്. എന്നാൽ, സപ്പോർട്ടിങ് ടീമിനൊപ്പം പോകുേമ്പാൾ എന്തു സാഹസികതയാണെന്നു ചോദിച്ചവരുമുണ്ട്. അത് കാര്യമറിയാതെയുള്ള വിമർശനമാണ്. മൂന്നു പോര്‍ട്ടര്‍മാരും ഒന്നുവീതം ഷെഫും ഗൈഡും ഉൾപ്പെടെ അഞ്ചംഗസഹായസംഘം കൂടെ വേണമെന്നത് മലകയറ്റത്തിെൻറ നിബന്ധനയാണ്. ഉയരംകൂടിയ ശ്രമകരമായ ദൗത്യം നിർവഹിക്കാൻ 'ൈക്ലമിങ് പെർമിറ്റ്' കിട്ടാൻ ഈ സപ്പോർട്ട് ടീമിെൻറ സാന്നിധ്യമുണ്ടാകണം. സംഘത്തിലുള്ളവരുടെ ആരോഗ്യം മുതൽ ഒാരോരുത്തർക്കും കൈയിൽ കരുതാവുന്ന 15 കിലോഭാരം ഉൾപ്പെടെ പരിശോധിച്ചാണ് പെർമിറ്റ് നൽകുന്നത്.
കടുത്ത ശ്വാസംമുട്ടൽ തടസ്സം സൃഷ്ടിച്ചെങ്കിലും കൃത്യമായ ദൂരവും ഉയരവും സമയവും കണക്കാക്കി ലക്ഷ്യത്തിലെത്തി. ജീവിതത്തിൽ വലിയൊരു ലക്ഷ്യം നേടിയ ആ നിമിഷത്തിലുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ലക്ഷ്യത്തിനുപിന്നിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. ഒരു ജീവിതമേയുള്ളൂ. അത് നന്നായി എൻജോയി ചെയ്യണം. ആഗ്രഹങ്ങൾ അവസരങ്ങൾ കിട്ടുേമ്പാൾ അത് മുതലാക്കി കുറച്ചെങ്കിലും സാധിച്ചെടുക്കാൻ ശ്രമിക്കണം.
'സന്തോഷം' തിരിച്ചിറങ്ങിയപ്പോൾ
കിളിമഞ്ചാരോയുടെ നെറുകയിലെത്തിയപ്പോൾ തോന്നിയ സന്തോഷത്തേക്കാൾ കൂടുതൽ ആഹ്ലാദം തിരിച്ചിറങ്ങിയപ്പോഴായിരുന്നു. അത് പറഞ്ഞറിയിക്കാൻ കഴിയില്ല. കയറ്റം അർധരാത്രിയായതിനാൽ ദുർഘടമായ വഴികൾ പലതും കണ്ടിരുന്നില്ല. മലനിരയുടെ കൂടുതൽ കാഴ്ചകളും േക്ലശംനിറഞ്ഞ പാതകളുമാണ് പിന്നിട്ടതെന്നു തിരിച്ചറിഞ്ഞപ്പോഴാണ് മുകളിലെത്തിയതിനേക്കാൾ അഭിമാനമാനം തോന്നിയത്. 'അഡ്വൈസര്‍ ഹീറോ' എന്ന ഏജന്‍സി വഴിയാണ് പർവതാരോഹണത്തിനിറങ്ങിയത്. ആദ്യശ്രമത്തില്‍ മറാംഗു റൂട്ടാണ് തെരഞ്ഞെടുത്തത്. മൂന്നുമാസത്തെ മാനസികവും ശാരീരികവുമായ തയാറെടുപ്പുകള്ക്കുശേഷമായിരുന്നു മലകയറ്റം.
കോവിഡ് വ്യാപനത്തിൽ രണ്ടുവർഷമായി വീട്ടിലിരുന്ന് തന്നെയായിരുന്നു (വർക് അറ്റ് ഹോം) ജോലി. പരിശീലനത്തിെൻറ ആദ്യഘട്ടത്തിൽ ദിവസവും അഞ്ചു കിലോമീറ്റർ നടത്തമായിരുന്നു. പിന്നീടുള്ള കഠിനവ്യായാമത്തിലൂടെ ദിനംപ്രതി ട്രക്കിങ് ഷൂവിട്ട് 10 കിലോമീറ്റർ ഭാരം ചുമന്ന് നടത്തവും അഭ്യസിച്ചു. വ്യായാമം കുറവായ ജോലിക്കിടെയാണ് യൂറോപ്പിന് പുറത്തുപോയി ഒരു സാഹസികത ചെയ്യണമെന്ന അതിയായ ആഗ്രഹം തോന്നിയത്. അങ്ങനെയാണ് മലകയറ്റം തന്നെ തെരഞ്ഞെടുത്തത്. മലനിരകളുടെ ലിസ്റ്റ് തയാറാക്കിയപ്പോൾ യാത്രാസൗകര്യവും കോവിഡ് നിബന്ധന കർശനമല്ലാത്തതുമായ രാജ്യം താൻസനിയയായിരുന്നു. തുടക്കക്കാർക്ക് കിളിമഞ്ചാരോ സാഹസികത നിറഞ്ഞതും എളുപ്പത്തിൽ കയറാൻപറ്റുന്നതുമായ മലനിരകളാണ്. ഏതു സ്ത്രീക്കും സമൂഹത്തിെൻറ മുഖ്യധാരയിലേക്കെത്താന്‍ മനസ്സുറപ്പുമാത്രം മതി. അതുതെളിയിക്കാനാണ് വെല്ലുവിളികളുള്ള മലകയറ്റത്തിനിറങ്ങിയത്.
അയര്‍ലൻഡിലെ സ്വകാര്യകമ്പനിയില്‍ ഫിനാന്‍ഷ്യല്‍ കൺട്രോളർ ഓഫിസറായ മിലാഷ ജോസഫ് ചേര്‍ത്തല മാരാരിക്കുളം ചൊക്കംതയ്യില്‍ റിട്ട. ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ജോസഫ് മാരാരിക്കുളത്തിെൻറയും ബിബി ജോസഫിെൻറയും മകളാണ്. കൊല്ലം ടി.കെ.എമ്മിലായിരുന്നു സ്കൂൾപഠനം. കേരള യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള ആലപ്പുഴ റീജനൽ സെൻററിൽ ബി.ബി.എയും അയലർലൻഡിൽനിന്ന് എം.ബി.എയും എം.എ അക്കൗണ്ട്സ് ആൻഡ് ഫിനാൻസും പൂർത്തിയാക്കി. ഓട്ടോമൊബൈല്‍ എന്‍ജിനീയറായ മിഖിലേഷ് ജോസഫാണ് സഹോദരന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.