രാജ്യത്ത് 12 'സ്വച്ഛ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ'; പട്ടികയിൽ ദാൽ തടാകവും ജൈസാൽമീർ കോട്ടയും
text_fields12 'സ്വച്ഛ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ' തെരഞ്ഞെടുത്ത് കേന്ദ്ര സർക്കാർ. രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പുതുതായി രൂപീകരിച്ച ജൽശക്തി മന്ത്രാലയമാണ് തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ ശുചിത്വ, നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ഇതുവഴി ആഭ്യന്തര വിനോദ സഞ്ചാരികളെയും വിദേശികളെയും കൂടുൽ ആകർഷിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ.
സ്വച്ഛ് ഭാരത് മിഷന്‍റെ കീഴിലാണ് സ്വച്ഛ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ് പദ്ധതി ആരംഭിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സഞ്ചാര കേന്ദ്രങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇവിടങ്ങളിൽ കൂടുതൽ സഞ്ചാരികളെ എത്തിക്കാനായി ശുചിത്വ മാനദണ്ഡങ്ങൾ നടപ്പാക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു.
ജലശക്തി മന്ത്രാലയം കൂടാതെ കുടിവെള്ള-ശുചിത്വ വകുപ്പ്, നഗരകാര്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം എന്നിവയും പദ്ധതിയിൽ പങ്കാളിയാകും. പദ്ധതി പ്രകാരം രാജസ്ഥാനിലാണ് കൂടുതൽ സ്ഥലങ്ങളുള്ളത്, മൂന്ന്. ഉത്തർപ്രദേശിൽനിന്ന് രണ്ട് കേന്ദ്രങ്ങളുമുണ്ട്. സ്വച്ഛ് ഭാരത് മിഷന്‍റെ അടുത്ത ഘട്ടങ്ങളിൽ രാജ്യത്തെ മറ്റു പ്രധാന സഞ്ചാര കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമാകും.
പദ്ധതിയിൽ ഉൾപ്പെട്ട സ്ഥലങ്ങൾ
1. സാഞ്ചി സ്തൂപ, മധ്യപ്രദേശ്
2. ഗോൽകോണ്ട കോട്ട, തെലങ്കാന
3. ദാൽ തടാകം, ശ്രീനഗർ
4. അജന്ത ഗുഹകൾ, മഹാരാഷ്ട്ര
5. ആഗ്ര കോട്ട, ഉത്തർപ്രദേശ്
6. കാളിഘട്ട് ക്ഷേത്രം, വെസ്റ്റ് ബംഗാൾ
7. കുംഭൽഗഡ് കോട്ട രാജസ്ഥാൻ
8. ജൈസാൽമീർ കോട്ട, രാജസ്ഥാൻ
9. രാംദേവ്റ, രാജസ്ഥാൻ
10. റോക്ക് ഗാർഡൻ, ഛണ്ഡീഗഢ്
11. ബങ്കെ ബിഹാരി ക്ഷേത്രം, ഉത്തർപ്രദേശ്
12. സൺ ടെംപിൾ, ഒഡിഷ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.