രണ്ട് വർഷത്തിനുള്ളിൽ 13 കോടി ഭക്തർ; റെക്കോർഡ് നേട്ടവുമായി കാശി വിശ്വനാഥ് ധാം ക്ഷേത്രം
text_fieldsവാരണാസി: കാശി വിശ്വനാഥധാമിൽ പ്രവേശനക്ഷമതയും സൗകര്യങ്ങളും വർധിപ്പിക്കാനുള്ള യോഗി സർക്കാരിന്റെ ശ്രമ ഫലമായി സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 16,000 അന്താരാഷ്ട്ര സന്ദർശകരടക്കം 13 കോടിയിലധികം ഭക്തരാണ് ഈ പുണ്യസ്ഥലത്ത് എത്തിയത്. 2021 ഡിസംബർ 13 മുതൽ 2023 ഡിസംബർ 6 വരെ 15,930 വിദേശ ഭക്തർ വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്താൻ ബുക്ക് ചെയ്തിട്ടുണ്ടെന്ന് കാശി വിശ്വനാഥ് ധാമിന്റെയും സ്പെഷ്യൽ ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുനിൽ വർമ വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം. ഇവിടെ മരണാനന്തര കർമ്മങ്ങൾ നടത്തിയാൽ പരേതർക്ക് മോക്ഷം ലഭിക്കുമെന്നും ശിവലോകപ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വാസം. ഈ ക്ഷേത്രത്തിൽ മൃത്യുഞ്ജയമന്ത്രം ജപിക്കുന്നത് അപകടങ്ങളും അകാലത്തിലുള്ള മരണവും ഒഴിവാക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു. അതിനാൽ നിരവധി ഭക്തരാണ് ദിനംപ്രതി ക്ഷേത്രത്തിലെത്തുന്നത്.
2021 ഡിസംബർ 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തിയത്. 2022-നെ അപേക്ഷിച്ച് 2023-ലേക്കുള്ള ബുക്കിങുകൾ ഏകദേശം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. തീർത്ഥാടന കേന്ദ്രത്തിനേക്കാളുപരി ടൂറിസം മേഖലയിലും ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. 2021 ഡിസംബർ 13 മുതൽ 2023 ഡിസംബർ 6 വരെ 12 കോടി 92 ലക്ഷത്തി 24 ആയിരം ആളുകളാണ് ക്ഷേത്രം സന്ദർശിച്ചത്. കണക്കുകൾ പ്രകാരം 2021 ഡിസംബറിൽ 40, 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെ 4540, 2023 ജനുവരി 1 മുതൽ ഡിസംബർ 6 വരെ 11,350 എന്നിങ്ങനെയാണ് ഭക്തരുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.