ഗുണനിലവാരമില്ലാത്ത ഭക്ഷണം; ഐ.ആർ.സി.ടി.സിക്ക് എതിരെ 657 പരാതികൾ
text_fieldsന്യൂഡൽഹി: ശുചിത്വവും ഗുണനിലവാരവുമില്ലാത്ത ഭക്ഷണം വിതരണം ചെയ്തതിന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന് (ഐ.ആർ.സി.ടി.സി) എതിരെ കഴിഞ്ഞ വർഷം 657 പരാതികൾ ലഭിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ലോക്സഭയിൽ ബെന്നി ബഹനാൻ നൽകി ചോദ്യത്തിനാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശുചിത്വമില്ലാത്ത ഭക്ഷണം വിതരണം ചെയ്ത പരാതികളിൽ ഈ കാലയളവിൽ 113 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിഴയിനത്തിൽ ഒരു വർഷക്കാലയളവിൽ 4,31,900 രൂപ ഈടാക്കിയതായും പലരേയും ഭക്ഷണ വിതരണത്തിൽനിന്ന് ഒഴിവാക്കിയതായും ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.