ഏഴ് റൂട്ടുകളിൽ ബുള്ളറ്റ് ട്രെയിൻ വരുന്നു; ഇനി യാത്രകൾക്ക് വേഗത കൂടും
text_fieldsന്യൂഡൽഹി: കൃത്യസമയത്ത് വരില്ലെന്ന പരിഭവങ്ങൾ ഏറെ കേട്ട് മടുത്തവരാണ് ഇന്ത്യൻ റെയിൽവേ. മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ വൈകിയോടിയ ചരിത്രം നമ്മുടെ സ്വന്തം റെയിൽവേക്കുണ്ട്.
കുറച്ചുകാലങ്ങളായി ചീത്തപ്പേര് പരമാവധി കുറക്കാൻ റെയിൽവേ ശ്രമിച്ചിട്ടുണ്ട്. അപ്പോഴും നമ്മുടെ ട്രെയിനുകൾക്ക് വേഗത പേരെന്ന പരാതി ബാക്കിയായിരുന്നു. വികസിത രാജ്യങ്ങൾ 600 കിലോമീറ്റർ വേഗതയിൽ വരെ ട്രെയിനുകൾ ഒാടിക്കുേമ്പാൾ നമ്മുടേത് ഇപ്പോഴും 150ന് താഴെയാണ്.
ഇൗ പ്രശ്നത്തിനും പരിഹാരം കാണാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. 600 വരില്ലെങ്കിലും അതിെൻറ പകുതി വേഗത്തിൽ ഒാടുന്ന ബുള്ളറ്റ് ട്രെയിനുകളാണ് വിഭാവനം ചെയ്യുന്നത്. ദേശീയപാത അതോറിറ്റിയുമായി ചേർന്ന് ഏഴ് പ്രധാന റൂട്ടുകളിലൂടെ ബുള്ളറ്റ് ട്രെയിൻ ഒാടിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ റെയിൽവേ.
വരാണാസി-പറ്റ്ന-ഹൗറ, ഡൽഹി-നോയിഡ-വാരാണസി, ആഗ്ര-ലക്നൗ, ഡൽഹി-ഛണ്ഡീഗഢ്-അമൃത്സർ, ലുധിയാന-ജലന്ധർ, ഡൽഹി-ജയ്പുർ-ഉദയ്പുർ-അഹ്മദാബാദ്, മുംബൈ-പുണെ-ഹൈദരാബാദ്, മുംബൈ-നാസിക്-നാഗ്പുർ, ചെന്നൈ-ബംഗളൂരു-മൈസൂരു തുടങ്ങിയ റൂട്ടുകളാണ് നിലവിൽ പരിഗണനയിലുള്ളത്. ഇതിൽ ആദ്യമെത്തുക മൈസൂരു-ചെന്നൈ പാതയാകും.
മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലാണ് ബുള്ളറ്റ് ട്രെയിൻ ഓടുക. മൈസൂരുവും ചെന്നൈയും തമ്മിലെ യഥാർത്ഥ ദൂരം 485 കിലോമീറ്ററാണ്. എന്നാൽ, പുതുതായി വരുന്ന ബുള്ളറ്റ് ഇടനാഴിയിൽ 435 കിലോമീറ്റർ ദൂരമേ ഉണ്ടാകൂ. ഇത് യാഥാർഥ്യമായാൽ ബംഗളൂരുവിനും മൈസൂരുവിനും ഇടയിലെ യാത്രാസമയം 45 മിനിറ്റായി കുറയും.
പദ്ധതി സംബന്ധിച്ച് റെയിൽവേ ബോർഡ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യക്ക് കത്തെഴുതിയിട്ടുണ്ട്. ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കാൻ ആവശ്യമായ ഏഴ് അതിവേഗ റെയിൽ ഇടനാഴികളുടെ വിവരങ്ങളും നൽകിയിട്ടുണ്ട്.
ഇന്ത്യൻ റെയിൽവേ നിലവിൽ അതിവേഗ റെയിൽ പാതകളുടെ ബ്ലൂപ്രിൻറ തയാറാക്കാനുള്ള ഒരുക്കത്തിലാണ്. റെയിൽവേയും ദേശീയപാത അതോറിറ്റിയും ചേർന്ന് ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള പ്രക്രിയ ഉടൻ ആരംഭിക്കുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.