അഗസ്ത്യാര്‍കൂട യാത്രക്ക് 24ന് തുടക്കം
text_fieldsതിരുവനന്തപുരം: വിജനതയുടെയും സാഹസികതയുടെയും വന്യസൗന്ദര്യത്തിലേക്കുള്ള അഗസ്ത്യാര്‍കൂട യാത്രക്ക് ജനുവരി 24ന് തുടക്കം. മാർച്ച് രണ്ടുവരെ നീളുന്ന കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ്ങിനുള്ള ഓൺലൈൻ ബുക്കിങ് ഈ മാസം 10ന് ആരംഭിക്കും. ഒരു ദിവസം പരമാവധി 100 പേർക്കാണ് പ്രവേശനം. 70 പേർക്ക് ഓൺലൈനായും 30 പേർക്ക് ഓഫ് ലൈനായും പാസ് അനുവദിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
ഓഫ് ലൈൻ ബുക്കിങ്, ട്രക്കിങ്ങിന് ഒരുദിവസം മുമ്പ് മാത്രമേ അനുവദിക്കൂ. 14 മുതൽ 18 വയസിൽ കുറവുള്ളവരെ രക്ഷിതാവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ അല്ലാതെ പ്രവേശിപ്പിക്കില്ല. ട്രെക്കിങ്ങിന് എത്തുന്നവർ ഏഴുദിവസത്തിനുള്ളിൽ എടുത്ത മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപകട ഇൻഷ്വറൻസും ഉറപ്പാക്കണം.
അതേസമയം, ഇത്തവണ ട്രെക്കിങ് ഫീസ് വർധിപ്പിച്ചതിൽ സഞ്ചാരിക്കൾക്കിടയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. ട്രക്കിങ് ഫീസ്, ഇക്കോ ഡെവലപ്മെന്റ് ചാർജ് അടക്കം 2500 രൂപയാണ് ഒരാൾക്ക് ഇടാക്കുന്നത്. കഴിഞ്ഞ വർഷം 1800 രൂപയായിരുന്നു. 700 രൂപയുടെ വർധന സഞ്ചാരികളെ കൊള്ളയടിക്കാനാണെന്നാണ് ആക്ഷേപം. ബേസ് ക്യാമ്പ് പ്രവർത്തിക്കുന്ന അതിരുമലയിലും ഭക്ഷണത്തിന് ഉയർന്ന വിലയാണ് സഞ്ചാരികളിൽ നിന്ന് കരാറുകാർ ഈടാക്കുന്നത്. കഴിഞ്ഞ വർഷം കഞ്ഞിക്ക് മാത്രം 150 രൂപയാണ് ഈടാക്കിയത്. ഈ വർഷം വില വീണ്ടും വർധിപ്പിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.