ഇന്ത്യയിലെ മനോഹര പ്രദേശം; ലോകത്ത് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളുടെ ടൈം മാസിക പട്ടികയിൽ കേരളവും
text_fieldsന്യൂഡൽഹി: ലോകത്ത് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളുടെ ടൈം മാസികയുടെ പട്ടികയിൽ ഇടംപിടിച്ച് കേരളവും. ഇന്ത്യയിലെ മനോഹരമായ സംസ്ഥാനങ്ങളിലൊന്നായ കേരളം കടൽത്തീരങ്ങളാലും വെള്ളച്ചാട്ടങ്ങൾ, കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ എന്നിവ മൂലം സമ്പന്നമാണെന്ന് ടൈം മാസിക വ്യക്തമാക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്.
കേരളം പുതുതായി ആരംഭിച്ച കാരവൻ ടൂറിസം പാർക്കിനെ ടൈം മാസിക പ്രശംസിക്കുന്നുണ്ട്. വാഗമണിൽ ആരംഭിച്ച 'കാരവൻ മെഡോസ്' എന്ന പദ്ധതി സുസ്ഥിര ടൂറിസം പദ്ധതിക്ക് ഉണർവാകുമെന്നും ടൈം മാസിക പ്രതീക്ഷ പ്രകടിപ്പിച്ചു. കേരളത്തിലെ ഹൗസ്ബോട്ട് ടൂറിസത്തിന് സമാനമായിരിക്കും കാരവനുകളെന്നാണ് ടൈം മാസികയുടെ വിലയിരുത്തൽ.
കേരളത്തിനൊപ്പം ഗുജറാത്തിലെ അഹമ്മദാബാദും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ യുനസ്കോ പൈതൃക സ്ഥലമാണ് അഹമ്മദാബാദ്. സാംസ്കാരിക ടൂറിസത്തിന്റെ മെക്കയെന്നാണ് അഹമ്മദാബാദിനെ ടൈം വിശേഷിപ്പിക്കുന്നത്. അഹമ്മദാബാദിലെ ഗാന്ധി ആശ്രമത്തെക്കുറിച്ചും നവരാത്രി ആഘോഷങ്ങളെക്കുറിച്ചും ലേഖനത്തിൽ പരമാർശമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.