പശ്ചിമേഷ്യയിലെ മികച്ച സാംസ്കാരിക ടൂറിസം പദ്ധതിക്കുള്ള അവാർഡ് അൽഉലക്ക്
text_fieldsജിദ്ദ: പശ്ചിമേഷ്യയിലെ മികച്ച സാംസ്കാരിക ടൂറിസം പദ്ധതിക്കുള്ള അവാർഡ് സൗദിയുടെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന പുരാവസ്തു, ചരിത്ര സ്ഥലമായ അൽഉലക്ക് ലഭിച്ചു. വേൾഡ് ട്രാവൽ അവാർഡ് പശ്ചിമേഷ്യ തലത്തിലാണ് അവാർഡ് ലഭിച്ചത്. അൽഉല മേഖലയിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിൽ ഒന്നായും അതിന്റെ ചരിത്രപരമായ പദവി വർധിപ്പിക്കുന്നതിനും അവാർഡ് സംഭാവന ചെയ്യും.
തിങ്കളാഴ്ച ദുബൈയിൽ നടന്ന ചടങ്ങിൽ റോയൽ കമീഷൻ ഫോർ അൽഉലയിലെ ടൂറിസം വിഭാഗം മേധാവി ഫിലിപ് ജോൺസ്, കമീഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സുസ്ഥിരവും സമഗ്രവുമായ വികസന സംരംഭങ്ങളിലൂടെ പ്രദേശത്തിന്റെ തനതായ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകം സംരക്ഷിക്കുന്നതിന് അൽഉല ഗവർണറേറ്റ് റോയൽ കമീഷൻ നടത്തുന്ന ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ബഹുമതി. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പഴയ നഗരത്തിന്റെ ചരിത്രപരമായ പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള അൽഉലയുടെ പ്രമുഖ സ്ഥാനവും പ്രതിബദ്ധതയും ഉയർത്തിക്കാട്ടുന്നതാണ് പുരസ്കാരലബ്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.