ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാകാൻ അമരമ്പലം: സഞ്ചാരികളെ, സ്വാഗതം...
text_fieldsപൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കാൻ ഒരുങ്ങുന്നു. പദ്ധതിയുടെ ആസൂത്രണ യോഗം ചേർന്നു. അമരമ്പലം ഗ്രാമപഞ്ചായത്തിലെ ടൂറിസം സാധ്യതകൾ കണ്ടെത്തി പഞ്ചായത്തിനെ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തിലാണ് പ്രത്യേക യോഗം ചേർന്നത്. ഭരണസമിതി അംഗങ്ങളെയും നിലവിൽ പഞ്ചായത്തിൽ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നവരേയും ഉൾപ്പെടുത്തിയായിരുന്നു യോഗം.
ടൂറിസം മേഖലയിലെ സാധ്യതകളും നിലവിലെ പ്രവർത്തനങ്ങളും ചർച്ച ചെയ്തു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടു വാർഡുകളിൽ പ്രത്യേക ഗ്രാമസഭകൾ ചേരും. ഗ്രാമസഭകളിൽ ഉരുത്തിരിയുന്ന ടൂറിസം പദ്ധതികൾ കാര്യക്ഷമതയോടെ നടപ്പാക്കും. നിലവിൽ പഞ്ചായത്തിലെ ടി.കെ കോളനി, പാട്ടക്കരിമ്പിലെ അപ്പുണ്ണി പാറ തുടങ്ങിയ സ്ഥലങ്ങളിൽ വനംവകുപ്പ് ഉൾപ്പെടെയുള്ളവരെ പദ്ധതിയുടെ ഭാഗമാക്കാനും തീരുമാനിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിത രാജു, സ്ഥിരംസമിതി അധ്യക്ഷരായ അബ്ദുൽ ഹമീദ് ലബ്ബ, കെ. അനീഷ്, പഞ്ചായത്ത് അംഗങ്ങളായ വി.പി. അഫീഫ, കെ.ടി. രാജശ്രീ, സുലൈഖ കൊളക്കാടൻ, അരിമ്പ്ര വിലാസിനി, സമീമ വട്ടപറമ്പിൽ, സി. സത്യൻ, എം.ടി. നാസർ ബാൻ, നിഷാദ് പൊട്ടേങ്ങൽ, ടൂറിസം മേഖലകളിൽ പ്രവർത്തിക്കുന്ന ബി.പി. രഘുനാഥ്, കബീർ തറമ്മൽ, എൻ. അബ്ദുൽ മജീദ്, അൻവർ തെക്കോടൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.