ടൂറിസം പാക്കേജുമായി ആറളം വന്യജീവി സങ്കേതം
text_fieldsകേളകം: ജൈവവൈവിധ്യങ്ങളുടെ നിറകുടമായ ആറളം വന്യജീവി സങ്കേതത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാൻ മൂന്ന് ഇക്കോ ടൂറിസം പാക്കേജുകളുമായി വനം വകുപ്പ്. മീന്മുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള 14 കിലോമീറ്റര്‍ വനത്തിലൂടെയുള്ള യാത്ര മാത്രമായിരുന്നു ഇതുവരെ സഞ്ചാരികൾക്ക് ലഭ്യമായിരുന്നത്. ചീങ്കണ്ണി പുഴയോരം വഴിയുള്ള രണ്ട് കിലോമീറ്റര്‍ ട്രക്കിങ്ങും പുഴയിലൂടെ മുളച്ചങ്ങാടംകൊണ്ടുള്ള സവാരിയുമാണ് പുതുതായി പാക്കേജില്‍ ഉള്‍പ്പെടുത്തിയത്.
സഞ്ചാരികള്‍ക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് പാക്കേജുകള്‍ സ്വീകരിക്കാം. ആറളം വന്യജീവി സങ്കേതത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളടങ്ങിയ വെബ്സൈറ്റും (www.aralam.org) ആരംഭിച്ചു. വെബ്സൈറ്റിെൻറയും ഇക്കോ ടൂറിസം പാക്കേജിെൻറയും ബോധി ലൈബ്രറിയുടെയും ഉദ്ഘാടനം പാലക്കാട് വൈല്‍ഡ് ലൈഫ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.
സഞ്ചാരികള്‍ക്ക് പൊത്തൻ പ്ലാവ് വാച്ച് ടവറില്‍ പ്രവേശിച്ച് ദൃശ്യ ഭംഗി ആസ്വദിക്കുന്നതിനുള്ള സൗകര്യവുമൊരുക്കും. ആറളം പുനരധിവാസ മേഖലയിലെ ആദിവാസി വിദ്യാര്‍ഥികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് 'ബോധി' ലൈബ്രറി ആരംഭിച്ചത്. മുളച്ചങ്ങാട സവാരി ഒഴികെ മറ്റുള്ള പദ്ധതികളെല്ലാം അടുത്ത ആഴ്ചയോെട ആരംഭിക്കുമെന്ന് ആറളം വൈല്‍ഡ് ലൈഫ് വാര്ഡന് എ. ഷജ്ന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.