കായൽ വിനോദസഞ്ചാരത്തിന് സാധ്യത തുറന്ന് അരൂർ
text_fieldsഅരൂർ: കായൽ ടൂറിസത്തിന് അരൂർ മേഖലയിൽ അനന്തസാധ്യത. ഗ്രാമീണരെ ഭാഗമാക്കിയുള്ള വിനോദസഞ്ചാരം വികസിപ്പിക്കാനുള്ള സർക്കാർ പദ്ധതി അരൂരിലെ കായൽ ടൂറിസത്തിന് പ്രതീക്ഷ നൽകുന്നു. അരൂർ നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളും കായൽതീര മേഖലകളിലാണ്.
കായൽ വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളാണ് ഇവിടെയുള്ളത്. കുത്തിയതോട്ടിലെ തഴുപ്പു ഗ്രാമവും എഴുപുന്നയിലെ കാക്കത്തുരുത്തും കായൽ വിനോദസഞ്ചാരത്തിൽ ലോകപ്രസിദ്ധമാണ്. കൊച്ചി വിമാനത്താവളത്തിന് അധികം ദൂരത്തല്ലാതെ സ്ഥിതിചെയ്യുന്ന അരൂക്കുറ്റിയിൽ ഒരുക്കിയ ഹൗസ് ബോട്ട് ടെർമിനൽ ആലപ്പുഴ വരെയുള്ള കായൽ സഞ്ചാരത്തിന് സഹായകമാകും.
പെരുമ്പളം കായൽ ദ്വീപ് കായൽടൂറിസത്തിന് അനന്തസാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നത്. വേമ്പനാട്ട് കായലും കൈതപ്പുഴ കായലും കുറുമ്പിക്കായലും മറ്റനേകം ചെറിയ ജലാശയങ്ങളും അതിരിടുന്ന നിരവധി ഗ്രാമങ്ങൾ ഉൾക്കൊള്ളുന്നതാണ് അരൂർ നിയോജകമണ്ഡലം.
ഗ്രാമഭംഗിയും ഗ്രാമജീവിതത്തിെൻറ നേർക്കാഴ്ചകളും നാടൻ ഭക്ഷണവിഭവങ്ങളും നാടൻ കലാരൂപങ്ങളും തൊഴിലുമൊക്കെ വിനോദസഞ്ചാരികൾക്ക് കാട്ടിക്കൊടുക്കാൻ ഗ്രാമീണർക്ക് കഴിയും. മത്സ്യ ഗ്രാമങ്ങളും കയർ ഗ്രാമങ്ങളും ഗ്രാമീണരെക്കൂടി ഉൾപ്പെടുത്തുന്ന ഉത്തരവാദിത്ത വിനോദസഞ്ചാര സാധ്യത വർധിപ്പിക്കുകയാണ്. ചെറുതോടുകളും കായൽ തുരുത്തുകളും ഉൾപ്പെടുത്തി ഗ്രാമീണ അന്തരീക്ഷത്തിൽ താമസിക്കാൻ ചെറു സൗകര്യം ഏർപ്പെടുത്തിയാൽ വിനോദസഞ്ചാരത്തെ കൂടുതൽ പരിപോഷിപ്പിക്കാൻ അരൂർ മണ്ഡലത്തിന് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.