ബനീ സദ്റും കുടുംബവും
text_fieldsതലശ്ശേരി സ്വദേശി ബനീ സദ്റും കുടുംബവും യാത്രയുടെ ലഹരി തിരിച്ചറിഞ്ഞിട്ട് നാലുവർഷമായിട്ടേയുള്ളൂ. ഇതിനകം ഇന്ത്യ മുഴുവനും 27രാജ്യങ്ങളും കറങ്ങി. പുതിയ യാത്രകൾക്ക് തയ്യാറെടുപ്പുകൾ നടക്കുന്നു. ബനീ സദ്റിനൊപ്പം ഭാര്യ ഷഹനാസും മക്കളായ ഫസ(10), ഹെസ(8), ഫൈസി(6) എന്നിവരും എല്ലാ യാത്രകളിലുമുണ്ട്. ചില യാത്രകൾ ഷഹനാസ് ഒറ്റക്കും നടത്തി. ദുബൈയിൽ 18വർഷമായി പ്രവാസിയായ ഇദ്ദേഹം ഇറാനിയൻ കമ്പനിയിൽ സെയിൽസ് മാനേജറാണ്. കണ്ണൂർ സർവ്വകലാശാലയിലെ എൽ.എൽ.ബി റാങ്ക് ഹോൾഡറായ ഷഹനാസുമായി വിവാഹം കഴിഞ്ഞിട്ട് 13വർഷമായി. വിവാഹ ജീവിതത്തിെൻറ ആദ്യകാലത്ത് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്തിരുന്നെങ്കിലും വലിയ യാത്രകളെ കുറിച്ച് ആലോചിച്ചിരുന്നില്ല. അതിനിടെ ജോലി നഷ്ടപ്പെട്ടൊരു സമയത്താണ് ലോക യാത്രയെന്ന സ്വപ്നത്തിലേക്ക് കാലെടുത്തുവെച്ചത്. ലോകക്കാഴ്ചകളിലേക്ക്
ആവേശത്തോടെ... പാരീസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലേക്കാണ് ആദ്യത്തെ ലോക ട്രിപ്പ് നടത്തിയത്. ഫ്ലൈറ്റിൽ ഫ്രാൻസിലെത്തി, കാർ വാടകക്കെടുത്താണ് പാരീസ് ചുറ്റിക്കണ്ടത്. ബനീ സദ്റിനും ഷഹനാസിനും അന്താരാഷ്ട്ര അംഗീകാരമുള്ള ദുബൈയിലെ ലൈസൻസുള്ളതിനാൽ വാടകക്ക് കാറെടുത്ത് കറങ്ങാൻ തടസമില്ലായിരുന്നു. പിന്നീടുള്ള യാത്രകളിലും ഈ രീതി തന്നെ തുടർന്നു. പാരീസിൽ നിന്ന് കാറിലാണ് സ്വിറ്റ്സർലാൻഡിലേക്ക് പുറപ്പെട്ടത്. ഫ്രാൻസ്, സ്വിറ്റ്സർലാൻഡ് യാത്ര ചെലവുചുരുക്കി ലോക യാത്രകൾ എങ്ങനെ ചെയ്യാമെന്നതിന് വലിയ പാഠങ്ങൾ നൽകി. ആദ്യ യാത്രക്ക് സാമാന്യം വലിയ തുക ചിലവുവന്നെങ്കിലും പിന്നീടുള്ള യാത്രകൾ കുറഞ്ഞ ബജറ്റിലാക്കാൻ അതുപകരിച്ചു.
സീസൺ അല്ലാത്ത സമയങ്ങളിൽ കാലാവസ്ഥ വെല്ലുവിളികൾ ഏറ്റെടുത്ത് യാത്ര ചെയ്യുക, കുഞ്ഞു ഹോട്ടലുകൾ നേരത്തെ കണ്ടെത്തിവെക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏറെ ചിലവ് കുറക്കാമെന്നതാണ് ഇവരുടെ നിർദേശം. പിന്നീട് ജോർജിയ, നോർവെ, സ്വീഡൻ, ഡെൻമാർക്ക്, ഐസ്ലൻഡ്, ആസ്ട്രിയ, ഹംഗറി, സ്ലൊവാക്യ, കെനിയ, ഇത്യോപ്യ....തുടങ്ങി 27രാജ്യങ്ങൾ സന്ദർശിച്ചു. അർമീനിയയും മോണ്ടിനെഗ്രോയും അടങ്ങുന്ന അടുത്ത യാത്രക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ലോകസഞ്ചാരത്തിൽ ഐസ്ലൻഡ് യാത്ര മറക്കാനാവാത്തതാണെന്ന് ബനീ സദ്ർ പറയുന്നു. ഭൂമിയെ അല്ലാത്ത ഒരു സ്ഥലത്ത് എത്തിയ തോന്നലാണ് അവിടെ നിന്നുണ്ടായത്.
അൻറാർട്ടിക് കടലിന് മുകളിലെ നോർവെ ബ്രിഡ്ജിലൂടെയുള്ള ഡ്രൈവിങാണ് ആശ്ചര്യപ്പെടുത്തിയ മറ്റൊരു അനുഭവം. ആഫ്രിക്കൻ രാജ്യങ്ങളിലെ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു. ഇത്യോപ്യയിലെ ഉൾഗ്രാമങ്ങളിൽ വസ്ത്രം പോലും ധരിക്കാത്ത ജനങ്ങളെ കണാനായി. എന്നാൽ അവർ അന്യനാടുകളിൽ നിന്നെത്തുവരെ വളരെ മര്യാദയോടെ തന്നെ സ്വീകരിക്കുന്നു. എന്നാൽ യൂറോപ്യൻ വികസിത രാജ്യങ്ങളിലെ ജനങ്ങൾ അൽപം പുച്ഛത്തോയൊണ് ഇന്ത്യക്കാരെ വീക്ഷിക്കുന്നതെന്നും അനുഭവങ്ങളിൽ നിന്ന് ബനീ സദ്ർ പങ്കുവെച്ചു. അവസാനമായി കഴിഞ്ഞ മാസം യാത്ര ചെയ്തത് യുക്രൈനിലേക്കാണ്. അവിടെ ഷൈബി ഗ്രാമത്തിലെ വീട്ടിൽ താമസിച്ചാണ് രാജ്യത്തെ കാഴ്ചകൾ ആസ്വദിച്ചത്. യുക്രൈയിനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ചെർണോബിൽ കുട്ടികൾക്ക് നിയന്ത്രണമുള്ളതിനാൽ പോകാനായില്ല. ഷഹനാസിെൻറ
ഏകാന്ത യാത്രകൾ ഷഹനാസിന് കഴിഞ്ഞ രണ്ട് ജന്മദിനങ്ങളിലും സമ്മാനങ്ങളായി ബനീ സദ്ർ കരുതിവെച്ചത് രണ്ട് യാത്രകളായിരുന്നു. ഒന്ന് ഗ്രീസിലേക്കും മറ്റൊന്ന് തുർക്കിയിലേക്കും. കുടുംബത്തോടൊപ്പമുള്ള യാത്രയും ഒറ്റക്കുള്ളതും വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുന്നതാണെന്ന് ഇവർ പറയുന്നു. ഷഹനാസിന് ഏറെ ആത്മവിശ്വാസം പകരുന്നതായിരുന്നു ഏകാന്ത യാത്രകൾ. മുമ്പ് ഒറ്റക്ക് ഹിമാലയൻ ട്രക്കിങ് നടത്തിയിട്ടുണ്ട്. ട്രക്കിങ്ങും ഹൈക്കിങും ഇഷ്ടപ്പെടുന്ന ഇവർ ഹിമാലയത്തിലെ ബേസ്മെൻറിൽ പോകാനുള്ള പരിശീലനത്തിലാണിപ്പോൾ. സ്ത്രീ കുടുംബത്തിന് മാത്രമായി ഒതുങ്ങിക്കൂടേണ്ടതല്ലെന്ന കാഴ്ചപ്പാടാണ് ബനീ സദ്റിന്. അതിനാൽ ഷഹനാസിന് സാഹസിക യാത്രക്കെല്ലാം പൂർണ ധൈര്യം. കുടുംബത്തിെൻറ ഒരുമിച്ചുള്ള 'ഉലകം ചുറ്റലാ'ണ് ഏറ്റവും വലിയ സ്വപ്നമായി ഇപ്പോഴുള്ളത്. താമസിയാതെ അതിന് അവസരമൊരുങ്ങുമെന്ന പ്രതീക്ഷയിലാണിവർ. എഴുത്തിനോട് കമ്പമുള്ള ബനീസദ്ർ സാമൂഹിക മാധ്യമങ്ങളിൽ യാത്രാനുഭവങ്ങൾ കുറിച്ചിടാറുണ്ട്. Family behind the wheelഎന്ന ഇൻസ്റ്റഗ്രാം, യൂടൂബ് അക്കൗണ്ടിലൂടെ യാത്രയുടെ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.
ഇന്ത്യ അടുത്തറിഞ്ഞ് ആദ്യയാത്ര
ഉലകം ചുറ്റൽ ആരംഭിക്കുന്നത് നാലുവർഷം മുമ്പത്തെ ഇന്ത്യാ പര്യടനത്തോടെയാണ്. രണ്ടുമാസം നീണ്ട യാത്രയായിരുന്നു അത്. കാറിൽ തലശ്ശേരിയിൽ നിന്ന് ഗോവ, മുംബൈ വഴി ലഡാക്കും കടന്ന് കശ്മീർ വരെയെത്തി. അവിടുന്ന് നേപ്പാളും ഭൂട്ടാനും ചുറ്റിയാണ് യാത്ര അവസാനിക്കുന്നത്. ചെറിയ മക്കളെയും കൂട്ടിയുള്ള സാഹസികമെന്ന് തോന്നാവുന്ന നീണ്ട യാത്രക്ക് പുറപ്പെടുേമ്പാൾ പലരും നിരുൽസാഹപ്പെടുത്തി. എന്നാൽ അതൊന്നും കാര്യമാക്കാതെ സഞ്ചാരജീവതം തുടങ്ങുകയായിരുന്നു. ആ യാത്ര ഏറെ തിരിച്ചറിവുകളും ലോകത്തെ കുറിച്ച േബാധ്യങ്ങളും കുടുംബത്തിന് സമ്മാനിച്ചു.
ഒതുങ്ങിക്കൂടുേമ്പാൾ നമ്മുടെ മനസ് ചെറുതാകുമെന്നും വിശാലമായ ലോകത്തെ അറിയുേമ്പാൾ ഹൃദയം വലുതാകുമെന്നും ബനീ സദ്ർ തിരിച്ചറിഞ്ഞത് ആ യാത്രയിലായിരുന്നു. കുട്ടികൾ ചെറുപ്പത്തിൽ തന്നെ ലോകത്തെ അറിയട്ടെ എന്നു തീരുമാനിച്ചതിനാലാണ് അവരെയും കൂടെക്കൂട്ടുന്നത്. പലപ്പോഴും സ്കൂളിൽ നിന്നും അവധിയെടുത്താണ് യാത്ര. എങ്കിലും പഠനത്തിൽ പിന്നാക്കം പോകാതിരിക്കാൻ ശ്രദ്ധിക്കും. ഇന്ത്യ പര്യടനത്തിലും പിന്നീടും കണ്ട കാഴ്ചകളിൽ ഏറ്റവും മനോഹരമായി തോന്നിയത് കശ്മീരാണെന്ന് സദ്ർ ഓർക്കുന്നു. എല്ലാ നാട്ടിലും അന്നന്നത്തെ അന്നത്തിനായി പൊരുതുന്ന മനുഷ്യരാണ് ഏറെയെന്നതും ഈ യാത്രയുടെ പാഠമായിരുന്നു. അതിനാൽ നീചമനസുകളെ ഭയപ്പെട്ട് യാത്രകൾ ഉപേക്ഷിക്കരുതെന്നാണ് ഈ കുടുംബത്തിെൻറ ഉപദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.