പാവയിൽ മത്സ്യസഞ്ചാരി ടൂറിസം പദ്ധതിക്ക് തുടക്കമായി
text_fieldsതലക്കുളത്തൂർ: ഉത്തരവാദിത്ത ടൂറിസത്തിന് ചുക്കാൻപിടിച്ച് പാവയിൽ നിവാസികൾ. ജില്ല പഞ്ചായത്തും തലക്കുളത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സ്യസഞ്ചാരി പദ്ധതിക്ക് തുടക്കം കുറിച്ചതോടെയാണ് ടൂറിസം മേഖലയിൽ ജില്ലയിൽ മറ്റൊരു പ്രമുഖ ഇടംകൂടി സ്ഥാനം നേടുന്നത്. മത്സ്യസഞ്ചാരി അക്വാ ടൂറിസം പദ്ധതിയുടെ ഭാഗമായി ജലവിനോദങ്ങൾക്ക് തുടക്കമായി.
പാവയിൽ മത്സ്യസഞ്ചാരി അക്വാ പാർക്കിൽ വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എം.എൽ.എ മുഖ്യാതിഥിയായി. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ. രഞ്ജിനി റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.പി. ജമീല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ശിവദാസൻ, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സീന സുരേഷ്, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അനിൽ, ജില്ല പഞ്ചായത്ത് മെംബർ റസിയ തോട്ടായി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഐ.പി. ഗീത, ഷൈനി ശ്രീരാജ്, ബിന്ദു പൊന്നാംപറമ്പത്ത് എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസൻ സ്വാഗതവും സ്വാഗത സംഘം കൺവീനർ രാജു ടി. പാവയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.