പുലര്‍കാല ദൃശ്യവിസ്മയമൊരുക്കി മുണ്ടന്‍മല
text_fieldsതൊടുപുഴ: മണക്കാട് പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ മുണ്ടന്മലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്.
ഇതിെൻറ ഭാഗമായി മുണ്ടന്മലയില്നിന്നുള്ള ദൂരക്കാഴ്ച ആസ്വദിക്കുന്നതിനായി തയാറാക്കിയ പവിലിയെൻറ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു.
പി.ജെ. ജോസഫ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിനോജ് എരിച്ചിരിക്കാട്ട്, മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വല്‍സ ജോണ്‍, ലീലാമ്മ ജോസ്, ജിമ്മി മറ്റത്തിപ്പാറ, ഷീന ഹരിദാസ്, ഷൈനി ഷാജി, ബേബി ടോം, കെ.വി. ജോസ്, സന്തോഷ്, ജിജോ തുടങ്ങിയവര്‍ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ചാണ് പവിലിയെൻറ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം ദൂരക്കാഴ്ചകളും ആകാശ വിസ്മയങ്ങളും അടുത്തുകാണുന്നതിനായി ബൈനോക്കുലറും സ്ഥാപിച്ചിട്ടുണ്ട്. തൊടുപുഴ-വഴിത്തല റൂട്ടില്‍ വാഴപ്പള്ളിയില്നിന്ന് 1.7 കിലോമീറ്റര്‍ യാത്രചെയ്താല്‍ മണക്കാട് പഞ്ചായത്തിലുള്‍പ്പെടുന്ന മുണ്ടന്‍ മലയിലെത്താം.
തൊടുപുഴയില്‍നിന്ന് ഏഴുകിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ളത്. കാഴ്ചകള്‍ ആസ്വദിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതോടെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിവസേന നെടിയശാലക്ക് സമീപമുള്ള മുണ്ടന്മലയിലേക്ക് എത്തുന്നത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മണിയന്ത്രം മലവരെ നീളുന്ന ദൂരക്കാഴ്ചയാണ് മുണ്ടന്മലയില്നിന്ന് ലഭിക്കുക.
മഞ്ഞ് മാറുന്നതോടെ കിലോമീറ്ററുകളോളം ദൂരത്തില്‍ പച്ചപ്പും പ്രകൃതിഭംഗിയും ആസ്വദിക്കാന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.