വിനോദ സഞ്ചാരികളെ കൊതിപ്പിക്കുന്ന രാജ്ഗിർ ഗ്ലാസ് സ്കൈവാക്ക്; ബിഹാറിലെ 'നാച്വറൽ സഫാരിക്ക്' കാത്തിരുന്നോളൂ
text_fieldsപട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ സ്വപ്ന പദ്ധതിയായ 'നാച്വർ സഫാരി'യുടെ പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിക്കാനായി ശനിയാഴ്ച്ച അദ്ദേഹം പദ്ധതി പ്രദേശമായ രാജ്ഗീർ സന്ദർശിച്ചത് വാർത്തയായിരുന്നു. പിന്നാലെ അവിടെയുള്ള ഗ്ലാസ് സ്കൈവാക്ക് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. സ്കൈവാക്കിൽ കയറി അവിടെ നിന്നും പ്രകൃതി സമ്മാനിക്കുന്ന നയനമനോഹരമായ കാഴ്ച്ചകാണുന്ന മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
85 അടി നീളമുള്ള ഗ്ലാസ് സ്കൈവാക്ക് പാലം അടുത്ത വർഷം മാർച്ചിൽ നളന്ദ ജില്ലയിൽ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പാലത്തിെൻറയും പാലത്തിൽ നിന്നുള്ള കാഴ്ച്ചയുടെയും ചിത്രങ്ങൾ പുറത്തുവരുന്നത്. റോപ്‌വേകളിലൂടെയും സാഹസിക വിനോദങ്ങളിലൂടെയും ആഭ്യന്തര, അന്തർദേശീയ വിനോദ സഞ്ചാരികളെ നാച്വർ സഫാരിയിലേക്ക് ആകർഷിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രകൃതി സഫാരിയുടെ ഏറ്റവും പ്രാധാന്യമേറിയ ഭാഗമാണ് ഗ്ലാസ് സ്കൈവാക്ക് ബ്രിഡ്ജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.