ഊട്ടി അടക്കമുള്ള സ്ഥലങ്ങളിൽ ബോട്ട് സവാരി നിരക്ക് കൂട്ടി
text_fieldsഗൂഡല്ലൂർ: തമിഴ്നാട് ടൂറിസം വകുപ്പ് ഊട്ടി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ കൃത്രിമ തടാക ബോട്ട് സവാരിക്ക് നിരക്ക് വർധിപ്പിച്ചു. ലോക്ഡൗണും ഇന്ധന വില വർധനവും കാരണം കനത്ത നഷ്ടമാണ് ടൂറിസം വകുപ്പ് നേരിട്ടത്. വരുമാന നഷ്ടം പരിഹരിക്കാനാണ് നിലവിലെ ചാർജിൽ 25 ശതമാനം വർധന വരുത്തിയത്.
നീലഗിരി ജില്ലയിലെ ഊട്ടി, പൈക്കാറ എന്നീ ബോട്ട് ഓഫിസുകളിൽ തിങ്കളാഴ്ച മുതൽ തന്നെ വർധന നടപ്പിലാക്കി. അവധി ദിവസങ്ങളിൽ പ്രത്യേക ചാർജ് ഈടാക്കും. ഡെപ്പോസിറ്റും പുതുക്കിയിട്ടുണ്ട്.
രണ്ടു സീറ്റ് ഉള്ള പെഡൽ ബോട്ടിന് ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ 250 രൂപയാണ് ചാർജ്. ഡെപ്പോസിറ്റായി 250 രൂപയും ഈടാക്കും. മൊത്തം 500 രൂപ നൽകണം. ശനി, ഞായർ ദിവസങ്ങളിൽ 600 രൂപ ഈടാക്കും. എക്സ്പ്രസ് സർവിസിന് 700 രൂപയാണ് നിരക്ക്. നാല് സീറ്റുള്ള ബോട്ടിന് സാധാരണ ദിനങ്ങളിൽ 700 രൂപയും ശനി, ഞായർ ദിവസങ്ങളിൽ 800 രൂപയുമാണ് നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.